'കമ്പനി മുതലാളിമാരുടെ' സ്ഥിരം ഡയലോഗ് മാറ്റി ഈ മുതലാളി; വിമര്‍ശിച്ചും യോജിച്ചും വന്‍ തര്‍ക്കം.!

By Web Team  |  First Published Jul 31, 2022, 11:59 AM IST

സിഡ്‌നി ആസ്ഥാനമായുള്ള ഡിജിറ്റൽ മീഡിയ ഏജൻസിയായ ഹസ്റ്റ്റിന്‍റെ സ്ഥാപകനും സിഇഒയുമായ ഡാനിയൽ എബ്രഹാംസാണ് തന്റെ ലിങ്ക്ഡ്ഇൻ പേജിലൂടെ തന്റെ കാഴ്ചപ്പാട് പങ്കിട്ടിരിക്കുന്നത്.


സിഡ്നി: ജോലി ചെയ്യുന്ന കമ്പനിയെ കുടുംബം എന്ന് അഭിസംബോധന ചെയ്യുന്നത് കേട്ടിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. അതിനോട് യോജിക്കുന്ന പോലെ വിയോജിക്കുന്ന നിരവധി പേരുണ്ടാകും.  എന്തുകൊണ്ടാണ് ആരും തങ്ങളുടെ കമ്പനിയെ 'കുടുംബം' എന്ന് അഭിസംബോധന ചെയ്യരുതെന്ന് ഒരു കമ്പനിയുടെ സിഇഒ കുറിച്ചതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 

സിഡ്‌നി ആസ്ഥാനമായുള്ള ഡിജിറ്റൽ മീഡിയ ഏജൻസിയായ ഹസ്റ്റ്റിന്‍റെ സ്ഥാപകനും സിഇഒയുമായ ഡാനിയൽ എബ്രഹാംസാണ് തന്റെ ലിങ്ക്ഡ്ഇൻ പേജിലൂടെ തന്റെ കാഴ്ചപ്പാട് പങ്കിട്ടിരിക്കുന്നത്. "നിങ്ങളുടെ കമ്പനിയെ 'ഒരു കുടുംബം' എന്ന് വിളിക്കുന്നത് നിർത്തുക. മോശം പ്രകടനത്തിന്റെ പേരിൽ മാതാപിതാക്കൾ കുട്ടികളെ ജോലിയിൽ നിന്ന് പുറത്താക്കുകയോ ഭക്ഷണം വയ്ക്കാൻ പാടുപെടുമ്പോൾ വീട്ടുചെലവുകൾ കുറയ്ക്കാനായി അവരെ പിരിച്ചുവിടുകയോ ചെയ്യില്ല. ഓരോ വ്യക്തിയും വിലമതിക്കുന്നതായി തോന്നുന്ന വിശ്വാസത്തിലും ബഹുമാനത്തിലും അധിഷ്ഠിതമായ ഒരു ടീമായി മാറുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. 

Latest Videos

undefined

ആത്യന്തികമായി, കമ്പനി നിങ്ങളെ  നിർവചിക്കുന്നത്  വാക്കുകളില്ലല്ല, മറിച്ച് നിങ്ങളുടെ പ്രവൃത്തികളിലാണ് ” അദ്ദേഹം കുറിച്ചു. ഏകദേശം ഒരാഴ്ച മുമ്പാണ് ഇത് പോസ്റ്റ് ചെയ്തത്.  47,000-ലധികം പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിച്ചത്. ഇത് ഏകദേശം 4,000 തവണ ഷെയര്‍ ചെയ്തിട്ടുണ്ട്. ഈ പോസ്റ്റ് നിലവില്‍ ആളുകൾക്കിടയിൽ  ചർച്ചയ്ക്ക് കാരണമായി കഴിഞ്ഞു. ചിലർ സിഇഒയുടെ അഭിപ്രായത്തോട് യോജിച്ചും മറ്റുള്ളവർ എതിർ അഭിപ്രായങ്ങൾ പങ്കിട്ടും രംഗത്തെത്തിയിട്ടുണ്ട്.

പലരും ഡാനിയേലിന്റെ പോസ്റ്റിനോട് യോജിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്. കമന്റ്‌സ് വിഭാഗത്തിൽ  നീണ്ട കുറിപ്പുകളാണ് എഴുതി ഇട്ടിരിക്കുന്നത്. വിയോജിച്ചവര്‍ എന്തുകൊണ്ട് മറിച്ചാണ് ചിന്തിക്കുന്നതെന്ന് വെളിപ്പെടുത്തുന്നുണ്ട്. നിങ്ങൾ ചെയ്യുന്ന ജോലിക്കപ്പുറം ജോലിക്കാരെ ശ്രദ്ധിക്കുന്ന ഒരു കമ്പനി നിങ്ങൾക്ക് ഇല്ലെന്ന കാരണത്താൽ, അവരുടെ ജീവനക്കാരോട് നന്നായി പെരുമാറുന്നവരെ  വിമര്‍ശിക്കരുത്. 

കുടുംബം വെറും രക്തമല്ല. നമ്മുടെ കുടുംബം പോലും അല്ല എങ്കില്‍ പോലും ഞങ്ങൾക്കുവേണ്ടി നിലകൊണ്ട സുഹൃത്തുക്കളുണ്ട്. അവരിൽ ചിലർ നിങ്ങളുടെ സഹപ്രവർത്തകരോ  മേലധികാരിയോ ആകാം എന്നാണ് ഒരാള്‍ കമന്റ് ഇട്ടിരിക്കുന്നത്.

ആഗസ്റ്റ്13 മുതൽ15 വരെ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണം ,സമൂഹമാധ്യമങ്ങളിലെ മുഖചിത്രം ദേശീയപതാകയാക്കണം;മോദി
പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് സമയം നീട്ടി

click me!