ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; നിയന്ത്രണങ്ങള്‍ ഇല്ലാതെ 100 ജിബി

By Web Team  |  First Published Jul 6, 2021, 7:12 PM IST

60 ദിവസ കാലാവധിയുള്ള 447 രൂപ പ്ലാനിൽ സൗജന്യ ബി‌എസ്‌എൻ‌എൽ ട്യൂണുകളും ഇറോസ് നൗ, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവ ലഭിക്കും


പുതിയ 447 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. വേഗതയില്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെ 100 ജിബി ഡാറ്റ ഈ പ്ലാനില്‍ വാഗ്ദാനം ചെയ്യുന്നു.കാലാവധി തീരും വരെ 100 ജിബി ഡേറ്റ ഇതുവഴി ഉപയോക്താവിന് ഉപയോഗിക്കാം. അതായത് ഒരു ദിവസം ഇത്ര ജിബി എന്ന നിയന്ത്രണം ഇല്ല. 100 ജിബി ഡേറ്റ കഴിഞ്ഞാൽ ഡാറ്റ് വേഗത 84 കെബിപിഎസ് ആയി കുറയും.

60 ദിവസ കാലാവധിയുള്ള 447 രൂപ പ്ലാനിൽ സൗജന്യ ബി‌എസ്‌എൻ‌എൽ ട്യൂണുകളും ഇറോസ് നൗ, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവ ലഭിക്കും. അതേ സമയം തന്നെ 247, 1999 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളും ബിഎസ്എന്‍എല്‍ പുതുക്കി അവതരിപ്പിച്ചിട്ടുണ്ട് ഈ രണ്ട് പ്ലാനുകളിലെയും ദിവസ ഉപയോഗ പരിധി ഇനിയുണ്ടാകില്ല. ഇനി മുതൽ 247 പ്ലാനിൽ 30 ദിവസത്തേക്ക് 50 ജിബി അതിവേഗ ഡേറ്റ പരിധിയില്ലാതെ ഉപയോഗിക്കാം. 1999 രൂപ പ്ലാനിൽ 500 ജിബി ഡേറ്റയും പ്രതിദിന പരിധിയില്ലാതെ ലഭിക്കും.

Latest Videos

undefined

699 രൂപയുടെ പ്രൊമോഷണൽ പ്ലാനിന്റെ കാലാവധിയും നീട്ടി. 2021 സെപ്റ്റംബർ വരെയാണ് നീട്ടിയത്. ഈ പ്ലാനിൽ 0.5 ജിബി പ്രതിദിന അതിവേഗ ഡേറ്റയാണ് ഓഫർ ചെയ്യുന്നത്. പരിധി കഴിഞ്ഞാൽ വേഗം 80 കെബിപിഎസായി കുറയ്ക്കും. 

സെപ്റ്റംബർ അവസാനം വരെ 180 ദിവസ കാലാവധിയുള്ള പ്ലാൻ റീചാർജ് ചെയ്യാം. പരിധിയില്ലാത്ത വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നതിനാൽ കോളുകൾ വിളിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഈ പ്ലാൻ അനുയോജ്യമാണ്. സെപ്റ്റംബറിനു ശേഷം ഈ പ്ലാനിന്റെ കാലാവധി വീണ്ടും 160 ദിവസമായി കുറയും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!