ഗാന്ധിയും അംബേദ്ക്കറും ഐന്‍സ്റ്റീനും ഒക്കെ സെല്‍ഫി എടുത്താല്‍; വൈറലായ ഈ ഭാവനയുടെ പിന്നില്‍ ഒരു മലയാളി

By Web Team  |  First Published Mar 24, 2023, 3:33 PM IST

ഗാന്ധിയുടെ നരച്ച ചെറുതാടി രോമവും സെൽഫിക്ക് പോസ് ചെയ്യുന്നവരിലെ പഴയ കാല വസ്ത്രങ്ങളും വരെ ശ്രദ്ധയോടെയാണ് ചിത്രങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


കൊച്ചി: മഹാത്മജിയും ബി ആർ അംബേദ്ക്കറിനും ഐൻസ്റ്റീനും ഒപ്പമൊക്കെ സെൽഫി എടുത്താൽ എങ്ങനെയിരിക്കും എന്നോർത്തിട്ടുണ്ടോ ? ഇല്ലെങ്കിൽ നേരെ സോഷ്യൽ മീഡിയയിലേക്ക് വിട്ടോളൂ. അവിടെ അതിനുള്ള മറുപടിയുണ്ട്. മലയാളി ജ്യോ ജോൺ മുല്ലൂരിന്റെ സെൽഫി സീരീസാണ് ഈ ഉത്തരങ്ങൾ. എഐയുടെ സഹായത്തോടെ നിർമ്മിച്ച ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. മഹാത്മാഗാന്ധിയും കാൾമാക്‌സും ചെഗുവേരയും അംബേദ്കറും നെഹ്‌റുവും സ്റ്റാലിനും എബ്രഹാം ലിങ്കണും ഐൻസ്റ്റീനുമെല്ലാം വൈറലായ സെൽഫി ചിത്രങ്ങളിലുണ്ട്.

ഗാന്ധിയുടെ നരച്ച ചെറുതാടി രോമവും സെൽഫിക്ക് പോസ് ചെയ്യുന്നവരിലെ പഴയ കാല വസ്ത്രങ്ങളും വരെ ശ്രദ്ധയോടെയാണ് ചിത്രങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സൂഷ്മമായ വിശദാംശങ്ങളാണ് ജ്യോ ജോണിന്റെ സെൽഫി സീരീസിനെ ശ്രദ്ധേയമാക്കുന്നത്. ഏറ്റവും മികച്ച സെൽഫി ക്യാമറ ഉപയോഗിച്ച് എടുക്കുന്നതിന് സമാനമായ ചിത്രങ്ങളാണ്  ജ്യോ ജോൺ വരച്ചിരിക്കുന്നത്. നിർമ്മിത ബുദ്ധി ഉപയോഗിച്ച് ചിത്രങ്ങൾ ഒരുക്കാൻ സഹായിക്കുന്ന മിഡ്ജേണി എന്ന എഐ സോഫ്റ്റ്‌വെയറും ഫോട്ടോഷോപ്പും ഉപയോഗിച്ചാണ് ഈ ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by Jyo John Mulloor (@jyo_john_mulloor)

ഇൻസ്റ്റന്റ് മെസേജിങ് സോഷ്യൽ പ്ലാറ്റ്‌ഫോമായ ഡിസ്‌കോർഡിൽ മിഡ് ജേണി ബോട്ട് ഉപയോഗിച്ച് സമാനമായ എഐ ചിത്രങ്ങൾ നിർമ്മിക്കാനാകും. ഇതു കൂടാതെ അന്യഗ്രഹ ജീവികൾ മനുഷ്യർക്കൊപ്പമുള്ള സെൽഫി സീരീസും വിവിധ ലോകരാജ്യങ്ങളിൽ പതിറ്റാണ്ടുകൾക്കു മുമ്പ് ജീവിച്ചിരുന്നവരുടെ സെൽഫി ചിത്രങ്ങളും  ജ്യോ നേരത്തെ ചെയ്തിട്ടുണ്ട്. 

രാജ്യാന്തര മാധ്യമങ്ങളടക്കം സെൽഫി സീരിസ് വാർത്തയാക്കി കഴിഞ്ഞു.സെൽഫി സീരിസ് ഹിറ്റായതോടെ ജ്യോ ജോണിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം കുത്തനെ കൂടിയിട്ടുണ്ട്.ഏറ്റവും മികച്ച സെൽഫി ക്യാമറ ഉപയോഗിച്ച് ചിത്രങ്ങൾ എടുത്താൽ ലഭിക്കുന്നതിന് സമാനമായ ഫോട്ടോകളാണ് ഇതിലും ലഭിച്ചിരിക്കുന്നത്.

 മെർലിൻ മൺറോ, മഹാത്മാഗാന്ധി, എബ്രഹാം ലിങ്കൻ, ഐൻസ്റ്റീൻ, മദർ തെരേസ, ഷേക്‌സ്പിയർ, ചാൾസ് ഡിക്കൻസ്, ഡാവിഞ്ചി എന്നിവരൊക്കെ വിഡിയോ കോൾ ചെയ്താൽ കിട്ടുന്ന ചിത്രങ്ങളുടെ സീരീസും രസകരമാണ്. ചിത്രങ്ങൾ മാത്രമല്ല അവയുടെ പശ്ചാത്തലവും ശ്രദ്ധേയമാണ്.  യുഎഇയിൽ മഞ്ഞു പെയ്യുകയും പച്ചപ്പു വരുകയും ചെയ്താൽ എന്ന ആശയത്തിൽ നിന്നുള്ള ലെറ്റ് ഇറ്റ് സ്‌നോ യുഎഇ, ലെറ്റ് ഇറ്റ് ബ്ലൂം യുഎഇ എന്നിവ നേരത്തെ ജ്യോ ചെയ്ത വർക്കുകളാണ്.

ആദ്യ എഐ വാര്‍ത്ത അവതാരകയെ അവതരിപ്പിച്ച് ഇന്ത്യാ ടുഡേ

മനുഷ്യ മാംസം കാര്‍ന്ന് തിന്നുന്ന ബാക്ടീരിയയുടെ എണ്ണത്തില്‍ വന്‍ വര്‍ധന; കാരണം കാലാവസ്ഥാ വ്യതിയാനം

click me!