രണ്ട് വര്‍ഷമായി ബീപ്പര്‍ തന്റെ സ്ഥിര ചാറ്റ് ക്ലയന്റാണെന്ന് മിഗിക്കോവ്‌സ്‌കി പറഞ്ഞു. അപ്ലിക്കേഷന്‍ ഇപ്പോള്‍ മാകോസ്, വിന്‍ഡോസ്, ലിനക്‌സ്, ഐഒഎസ്, ആന്‍ഡ്രോയിഡ് എന്നിവയില്‍ ലഭ്യമാണ്.
മെസേജിങ് ആപ്പുകളുടെ എണ്ണം ശടപട വര്‍ദ്ധിക്കുകയാണ്. ഇപ്പോള്‍ അതിനിടയിലേക്ക് സിഗ്നല്‍ കൂടി എത്തിയതോടെ ഏതു നോക്കണം, എന്തു ചെയ്യണമെന്നറിയാതെ കണ്‍ഫ്യൂഷനിലാണ്. എന്നാല്‍ ഇതെല്ലാം കൂടി ഒരിടത്ത് ലഭിക്കുന്ന ഒരു ആപ്പ് ഇതാ എത്തിയിരിക്കുന്നു. സംഗതിയുടെ പേര്, ബീപ്പര്‍. ഐമെസേജ്, വാട്ട്‌സ്ആപ്പ്, മെസഞ്ചര്‍ അടക്കം മറ്റ് 13 ആപ്ലിക്കേഷനുകള്‍ എന്നിവ ഒരു പ്ലാറ്റ്‌ഫോമില്‍ സംയോജിപ്പിക്കുന്ന ബീപ്പര്‍ എന്ന ആപ്പില്‍ ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാം, സിംഗല്‍, ട്വിറ്റര്‍ തുടങ്ങിയ പ്രമുഖ പേരുകള്‍ ഉള്‍പ്പെടുന്നു.
രണ്ട് വര്‍ഷമായി ബീപ്പര്‍ തന്റെ സ്ഥിര ചാറ്റ് ക്ലയന്റാണെന്ന് മിഗിക്കോവ്‌സ്‌കി പറഞ്ഞു. അപ്ലിക്കേഷന്‍ ഇപ്പോള്‍ മാകോസ്, വിന്‍ഡോസ്, ലിനക്‌സ്, ഐഒഎസ്, ആന്‍ഡ്രോയിഡ് എന്നിവയില്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഐമെസേജുകള്‍ പ്രവര്‍ത്തിപ്പിക്കുകയെന്നതാണ് ബീപ്പറിന്റെ ഏറ്റവും വലിയ വെല്ലുവിളി, പക്ഷേ സംഗതി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
undefined
ബീപ്പര്‍ എങ്ങനെ പ്രവര്‍ത്തിക്കും?
ഐഫോണില്‍ ബീപ്പര്‍ മാക് അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. മാട്രിക്‌സ് ഓപ്പണ്‍ സോഴ്‌സ് പ്രോജക്റ്റിലാണ് പ്ലാറ്റ്‌ഫോം നിര്‍മ്മിച്ചിരിക്കുന്നത്, ഇത് വാട്‌സ്ആപ്പ്, ടെലിഗ്രാം, ഡിസ്‌കോര്‍ഡ്, സ്‌കൈപ്പ് എന്നിവയും അതിലേറെയും പോലുള്ള മറ്റ് ചാറ്റ് നെറ്റ്‌വര്‍ക്കുകള്‍ക്കിടയില്‍ 'ബ്രിഡ്ജുകള്‍' സൃഷ്ടിക്കാന്‍ ഡവലപ്പര്‍മാരെ അനുവദിക്കുന്നു. ഈ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന അപ്ലിക്കേഷനുകളില്‍ ഇവ ഉള്‍പ്പെടുന്നു:
വാട്ട്‌സ്ആപ്പ്
ഫേസ്ബുക്ക് മെസഞ്ചര്‍
ഐ മെസേജ്
ആന്‍ഡ്രോയിഡ് മെസേജുകള്‍ (എസ്എംഎസ്)
ടെലിഗ്രാം
ട്വിറ്റര്‍
സ്ലാക്ക്
ഹാംഗ്ഔട്ട്
ഇന്‍സ്റ്റാഗ്രാം
സ്‌കൈപ്പ്
ഐആര്‍സി
മാട്രിക്‌സ്
ഡിസ്‌കോര്‍ഡ്
സിഗ്‌നല്‍
ബീപ്പര്‍ നെറ്റ്‌വര്‍ക്ക്.
സംഗതി സംഭവം സൂപ്പറായിരിക്കുമെങ്കിലും കൈയില്‍ നിന്നും പണം നല്‍കി മാത്രമേ ഇത് ഉപയോഗിക്കാനാവു എന്നാണ് വിവരം. ഇത് ഇപ്പോഴും ഒരു സബ്‌സ്‌ക്രിപ്ഷന്‍ അധിഷ്ഠിത ആപ്ലിക്കേഷനാണ്. ജനപ്രീതി വര്‍ദ്ധിപ്പിക്കാന്‍ മാറ്റം വരുത്തുമോയെന്നു വ്യക്തമല്ല.