ബാറ്റില്‍ഗ്രൗണ്ടിന് കുരുക്ക്, ഡാറ്റ ചൈനീസ് സെര്‍വറുകളിലേക്ക് അയച്ചതായി കണ്ടെത്തി

By Web Team  |  First Published Jun 22, 2021, 2:49 PM IST

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യയുടെ ഗെയിം ഉപയോഗിക്കുന്നവുടെ ഡാറ്റ ചൈനയിലെ സെര്‍വറുകളിലേക്ക് അയയ്ക്കുന്നുവെന്ന് ആരോപിക്കപ്പെടുന്നു. 


പബ്ജി മൊബൈല്‍ നിരോധനത്തിനു കാരണമായ അതേ സംഭവം ബാറ്റില്‍ഗ്രൗണ്ട്‌സിനും വിനയായേക്കുമെന്ന് ആശങ്ക. ഇന്ത്യയുടെ ഇന്ത്യന്‍ പബ്ജി പതിപ്പായി കാണപ്പെടുന്ന ബാറ്റില്‍ഗ്രൗണ്ടും ഡേറ്റ വിവാദത്തില്‍. ഈ ഗെയിം ചൈനയിലെ സെര്‍വറുകളിലേക്ക് ഡാറ്റ അയച്ചതായി കണ്ടെത്തി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യയുടെ ഗെയിം ഉപയോഗിക്കുന്നവുടെ ഡാറ്റ ചൈനയിലെ സെര്‍വറുകളിലേക്ക് അയയ്ക്കുന്നുവെന്ന് ആരോപിക്കപ്പെടുന്നു. 

പബ്ജി മൊബൈലിന്റെ ഡവലപ്പറായ ടെന്‍സെന്റിന്റേതാണ് ബാറ്റില്‍ഗ്രൗണ്ട്. ബാറ്റില്‍ഗ്രൗണ്ട് മൊബൈല്‍ ഇന്ത്യ നിരവധി സെര്‍വറുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് അറിയുന്നത്, അതില്‍ ചൈന മൊബൈല്‍ കമ്മ്യൂണിക്കേഷന്‍സിന്റേതാണ് ഏറ്റവും കൂടുതല്‍. പബ്ജി മൊബൈല്‍ ഇന്ത്യയുടെ ഈ ദേശി പതിപ്പ് ഹോങ്കോംഗ്, മോസ്‌കോ, യുഎസ്, മുംബൈ എന്നിവിടങ്ങളില്‍ സ്ഥിതിചെയ്യുന്ന സെര്‍വറുകള്‍ക്കിടയില്‍ ഡാറ്റ റിലേ ചെയ്യുന്നതായും കണ്ടെത്തി.

Latest Videos

undefined

ബാറ്റില്‍ഗ്രൗണ്ട്‌സ് ഗെയിംസ് ആരംഭിക്കുന്നതിനു മുമ്പ് ഉപയോക്താവില്‍ നിന്നും ഒരു ഡാറ്റ പാക്കറ്റ് സ്വന്തമാക്കാന്‍ സ്‌നിഫര്‍ ആപ്പ് ഉപയോഗിച്ചിരുന്നതായും ചില അന്വേഷണങ്ങള്‍ക്ക് ശേഷം ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ ചൈനയിലെ സെര്‍വറുകളുമായി പ്രാദേശികമല്ലാത്ത മറ്റ് ചിലവയുമായി ഡാറ്റ കൈമാറ്റം ചെയ്യുന്നുണ്ടെന്നും കണ്ടെത്തി. 

ടെന്‍സെന്റ് സെര്‍വറുകളുമായി ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യയും ബന്ധം സ്ഥാപിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാറ്റാ സ്വകാര്യത ആശങ്കകള്‍ കാരണം 2020 സെപ്റ്റംബറില്‍ പബ്ജിയെ ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. അതേസമയം, ദക്ഷിണ കൊറിയന്‍ കമ്പനിയായ ക്രാഫ്റ്റണ്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യയുടെ ആദ്യകാല ഓപ്പണ്‍ ബീറ്റ ആരംഭിച്ചിട്ടുണ്ട്.

click me!