ആ പരിപാടി വേണ്ട: ആൻഡ്രോയിഡ് ചാർജറുകളോട് നോ പറഞ്ഞ് ആപ്പിൾ

By Web Team  |  First Published Sep 29, 2023, 4:16 PM IST

ആപ്പിളിന്റെ യുഎസ്ബി-സി കേബിളിനെ അപേക്ഷിച്ച് സിംഗിൾ-വരി 9-പിൻ, സിംഗിൾ-വരി 11-പിൻ കണക്ടറുകൾ തമ്മിലുള്ള ചെറിയ വിടവുള്ള  ആൻഡ്രോയിഡ് കേബിൾ ഉപയോഗിക്കുന്നത് അമിതമായി ഫോൺ ചൂടാകാൻ ഇടയാക്കുമെന്ന് ആപ്പിൾ സ്റ്റോർ  സൂചിപ്പിച്ചു.


ന്യൂയോര്‍ക്ക് : ഐഫോൺ15 സ്വന്തമാക്കിയ നിരവധി പേർ ഫോൺ ഹീറ്റാകുന്നുവെന്ന പ്രശ്നം ചൂണ്ടിക്കാണിച്ച് രം​ഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ  ഐഫോണിൽ  ആൻഡ്രോയിഡ് യുഎസ്ബി-സി ചാർജറുകൾ ഉപയോഗിക്കരുതെന്ന നിർദേശം ഉപയോക്താക്കൾക്ക് നല്കിയിരിക്കുകയാണ് ആപ്പിൾ സ്റ്റോറുകൾ. ഐഫോൺ 15 ചാർജ് ചെയ്യാൻ ആൻഡ്രോയിഡ് യുഎസ്ബി-സി കേബിളുകൾ ഉപയോഗിക്കരുതെന്ന് ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ആപ്പിൾ സ്റ്റോർ, ഉപഭോക്താക്കളോട് നിർദ്ദേശിച്ചതായി ചൈനയുടെ റിപ്പോർട്ടിൽ പറയുന്നു. രണ്ട് ഇന്റർഫേസുകളുടെയും വ്യത്യസ്ത പിൻ ക്രമീകരണങ്ങൾ കാരണം അമിതമായി ഫോൺ ചൂടാകുന്നതിനെക്കുറിച്ചുള്ള ആശങ്കകളും സ്റ്റോർ ജീവനക്കാർ പങ്കുവെച്ചു. 

ആപ്പിളിന്റെ യുഎസ്ബി-സി കേബിളിനെ അപേക്ഷിച്ച് സിംഗിൾ-വരി 9-പിൻ, സിംഗിൾ-വരി 11-പിൻ കണക്ടറുകൾ തമ്മിലുള്ള ചെറിയ വിടവുള്ള  ആൻഡ്രോയിഡ് കേബിൾ ഉപയോഗിക്കുന്നത് അമിതമായി ഫോൺ ചൂടാകാൻ ഇടയാക്കുമെന്ന് ആപ്പിൾ സ്റ്റോർ  സൂചിപ്പിച്ചു. ചൈനീസ് പോർട്ടലായ സിഎൻഎംഒയുടെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, ചൈനയിലുടനീളമുള്ള ഒന്നിലധികം ആപ്പിൾ-എക്‌സ്‌ക്ലൂസീവ് സ്റ്റോറുകൾ സമാനമായ ജാഗ്രതാ നിർദേശം ഉപയോക്താക്കൾക്ക് നൽകിയിട്ടുണ്ട്.

Latest Videos

undefined

ഈ വിഷയത്തിൽ ആപ്പിൾ ഔദ്യോഗികമായി അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. എങ്കിലും ചൈനയിൽ നിന്നുള്ള ഉപദേശം ഉപകരണ സുരക്ഷാ ആശങ്കകളെ  പ്രതിഫലിപ്പിക്കുന്നതാണോ അതോ കമ്പനിയുടെ  യുഎസ്ബി-സി വാങ്ങാൻ ഐഫോൺ 15 ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നതാണോ എന്നതാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 

പുതിയ ഐഫോണുകൾക്കായി യുഎസ്ബി-സി ചാർജിംഗ് കേബിളുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള ആപ്പിളിന്റെ  നിർദേശങ്ങളിലെ പോരായ്മയും ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നു. ആപ്പിളിന്റെ ഔദ്യോഗിക ഗൈഡ് ആപ്പിൾ-ബ്രാൻഡഡ് കേബിളുകളുടെയും ചാർജിംഗ് അഡാപ്റ്ററുകളുടെയും ഉപയോഗം വ്യക്തമാക്കുന്നു. 

അതുപോലെ എല്ലാ തേർഡ് പാർട്ടി അഡാപ്റ്ററുകളും  സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന മുന്നറിയിപ്പും ആപ്പിൾ നൽകിയിട്ടുണ്ട്. കൂടാതെ ഈ മാനദണ്ഡങ്ങൾ പാലിക്കാത്ത അഡാപ്റ്ററുകൾ ഉപയോഗിക്കുന്നത് ഉപയോക്താവിന്റെ സുരക്ഷയ്ക്ക് മരണമോ പരിക്കോ ഉൾപ്പെടെയുള്ള ഗുരുതരമായ അപകടസാധ്യതകൾക്കോ കാരണമാകാമെന്നും കമ്പനി പറയുന്നു. 

ഐഫോണ്‍ 15 എത്തിയതിന് പിന്നാലെ ഐഫോണും ആപ്പിള്‍ വാച്ചും ഉപയോഗിക്കുന്നവര്‍ക്കും വന്‍ മുന്നറിയിപ്പ്

ശരീരം തളര്‍ന്നവര്‍ക്ക് മസ്കിന്‍റെ കമ്പ്യൂട്ടറിനെ മനുഷ്യ തലച്ചോറുമായി ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതി രക്ഷയാകുമോ

Asianet News Live

click me!