പലര്‍ക്കും ക്രിസ്മസ് സമ്മാനങ്ങളായി ലഭിച്ച ഐഫോണുകള്‍, ഐപാഡുകള്‍, ഹോംപോഡുകള്‍ തുടങ്ങിയവ സെറ്റ്-അപ് ചെയ്യാന്‍ സാധിക്കാതെ നിരാശയിലായി എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ ക്ലൌഡ് സേവനത്തില്‍ 32 മണിക്കൂര്‍ നീണ്ടു നിന്ന തകരാര്‍. പുതിയ ഐഫോണുകളും മറ്റും സെറ്റ്-അപ് ചെയ്യാന്‍ ശ്രമികകുന്നവര്‍ക്കണ് പ്രശ്‌നങ്ങള്‍ നേരിട്ടത്. ഡിവൈസ് സെറ്റ്-അപ്, ആക്ടിവേഷന്‍ തുങ്ങിയവ പലയിടങ്ങളിലും തകരാറിലായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രശ്‌നം ഇപ്പോള്‍ പരിഹരിച്ചതായി ആപ്പിളിന്റെ സപ്പോര്‍ട്ട് പേജില്‍ പറയുന്നത്.
പലര്‍ക്കും ക്രിസ്മസ് സമ്മാനങ്ങളായി ലഭിച്ച ഐഫോണുകള്‍, ഐപാഡുകള്‍, ഹോംപോഡുകള്‍ തുടങ്ങിയവ സെറ്റ്-അപ് ചെയ്യാന്‍ സാധിക്കാതെ നിരാശയിലായി എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. പലരും ട്വിറ്ററില്‍ തങ്ങളുടെ പരാതി രേഖപ്പെടുത്തി. പലരും തങ്ങള്‍ക്ക് ഐക്ലൗഡിലേക്കു കടക്കാന്‍ പതിവിലുമേറെ സമയം കാത്തു നില്‍ക്കേണ്ടതായി പറയുമ്പോള്‍ ചിലര്‍ പറയുന്നത് തങ്ങള്‍ പരിപൂര്‍ണമായി പരാജയപ്പെട്ടു എന്നാണ്.
ട്വിറ്ററിലും മറ്റും ഈ വിഷയം ഏറെ ചര്‍ച്ചയായി. ആപ്പിള്‍ ഇന്‍സൈഡറുടെ റിപ്പോര്‍ട്ട് പ്രകാരം ആപ്പിള്‍ ക്ലൌഡ് സേവനത്തിന് ഇതുവരെ സംഭവിക്കാത്ത പിഴവ് എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. പ്രശ്നം വലിയതോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍, ഇത്തരം പ്രതീക്ഷിക്കപ്പെടുന്ന സമയത്ത് ഞങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കാറുണ്ട്. നിങ്ങള്‍ കുറച്ചുകഴിഞ്ഞു ശ്രമിക്കൂ എന്ന് ആപ്പിള്‍ സപ്പോര്‍ട്ട ട്വീറ്റ് ചെയ്തു. ക്രിസ്മസ് അവധി ആയതിനാല്‍ തന്നെ ആപ്പിള്‍ തകരാര്‍ വലിയ തോതില്‍ വാര്‍ത്തയായിട്ടുണ്ട്.