'എന്തിനാണിവര്‍ ഫോണില്‍ കുത്തിക്കൊണ്ടിരിക്കുന്നത്'; അത് ഇഷ്ടപ്പെടാത്ത കാര്യമെന്ന് ടിം കുക്ക്

By Web Team  |  First Published Oct 7, 2021, 4:51 PM IST

ആപ്പിള്‍ സ്റ്റോറിലെ മികച്ച ആപ്പായി അവാര്‍ഡ് ലഭിച്ച 'ഷൈന്‍' ആപ്പിന്‍റെ നിര്‍മ്മാതാക്കളെ കണ്ടപ്പോഴാണ് ടിംകുക്ക് തന്‍റെ ആശങ്കകള്‍ പങ്കുവച്ചത്. 9ടു5 മാക് ആണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു മാനസികാരോഗ്യ ആപ്പാണ് ഷൈന്‍. 


ഒരു ദിവസത്തെ മനുഷ്യ ജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഉപകരണമാണ് സ്മാര്‍ട്ട് ഫോണ്‍. എത്രത്തോളം ദിവസവുമുള്ള ജീവിത വ്യവഹാരങ്ങളില്‍ സ്മാര്‍ട്ട്ഫോണ്‍ (Smart Phone) ഉപയോഗപ്പെടുത്തുന്നു എന്നത് ഇന്ന് കണക്കെടുക്കാന്‍ പറ്റാത്ത കാര്യമായി മാറിയിരിക്കുന്നു. സ്മാര്‍ട്ട്ഫോണിന് അടിമയാകുക എന്നത് ഒരു പ്രശ്നമായി തന്നെ ഇന്ന് ലോകം കാണുന്നുണ്ട്. മാനസിക ആരോഗ്യത്തെപ്പോലും ഇത് ബാധിച്ചേക്കുമെന്ന് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നുമുണ്ട്. ഇതേ കാര്യം തന്നെയാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്ഫോണുകള്‍ വില്‍ക്കുന്ന കമ്പനികളില്‍ ഒന്നായ ആപ്പിള്‍ മേധാവി ടിം കുക്കും (Apple CEO Tim Cook) പറയുന്നത്.

ആപ്പിള്‍ സ്റ്റോറിലെ മികച്ച ആപ്പായി അവാര്‍ഡ് ലഭിച്ച 'ഷൈന്‍' ആപ്പിന്‍റെ നിര്‍മ്മാതാക്കളെ കണ്ടപ്പോഴാണ് ടിംകുക്ക് തന്‍റെ ആശങ്കകള്‍ പങ്കുവച്ചത്. 9ടു5 മാക് ആണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു മാനസികാരോഗ്യ ആപ്പാണ് ഷൈന്‍.  ആളുകള്‍ ഒരു പരിധിക്കപ്പുറത്ത് ടെക്‌നോളജി ഉപയോഗിക്കുന്നതില്‍ ആശങ്കയാണെന്ന് ആപ്പിള്‍ മേധാവി സൂചിപ്പിച്ചു. ആളുകള്‍ ഫോണിൽ നിരന്തരം സ്‌ക്രോൾ ചെയ്തുകൊണ്ടിരിക്കുന്നത് കാണുന്നത് തനിക്ക് വിഷമമുണ്ടാക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. 

Latest Videos

undefined

എല്ലാത്തിനെയും നെഗറ്റീവായി കാണുന്ന പ്രശ്നം ബാധിക്കാന്‍ ഫോണിന്‍റെ അമിതോപയോഗം ഇടവരുത്തും. എന്നാല്‍,  ജനങ്ങൾ ടെക്‌നോളജി ഉപയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ഐഫോണ്‍ നിര്‍മാണ കമ്പനിയുടെ മേധാവി കൂട്ടിച്ചേര്‍ത്തു. പക്ഷെ ജനങ്ങള്‍ ഒരു കാര്യവും ഇല്ലാതെ ഫോണില്‍ നിരന്തരം സ്‌ക്രോൾ ചെയ്തുകൊണ്ടിരിക്കുന്നത് തനിക്ക് ഇഷ്ടമില്ലാത്തതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ടെക്‌നോളജി മനുഷ്യര്‍ക്ക് ഉപകാരപ്രദമാകുകയാണ് ചെയ്യേണ്ടത്. മറിച്ചല്ല എന്നും അദ്ദേഹം ആപ്പ് നിര്‍മ്മാതാക്കളുമായ കൂടികാഴ്ചയില്‍ പറഞ്ഞു. 

മഹാമാരിക്കാലം തനിക്കും ഏറെ വിഷമം ഉണ്ടാക്കിയെന്ന് ടിംകുക്ക് പറയുന്നു.  താനൊരു സൂപ്പമാന്‍ അല്ല, തന്റെ നെഞ്ചില്‍ എസ് എന്ന് എഴുതിവച്ചിട്ടില്ല, മറ്റെല്ലാവരെയും പോലെ തനിക്കും മഹാമാരി അസ്വാസ്ഥ്യങ്ങള്‍ ഏറെ ഉണ്ടാക്കിയെന്ന് ലോകത്തിലെ ട്രില്ലന്‍ ഡോളര്‍ കമ്പനിയെ നയിക്കുന്ന കുക്ക് പറയുന്നു. മറ്റുള്ളവരേക്കാളും തനിക്ക് പല സവിശേഷഭാഗ്യങ്ങളും കൈവന്നിട്ടുണ്ട്. എന്നാല്‍, മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ അതൊന്നും ഒരു പകരമാകില്ലെന്നും ടിംകുക്ക് വെളിപ്പെടുത്തി. 

click me!