സെല്‍ഫ് ഡ്രൈവിംഗ് സംവിധാനങ്ങള്‍ വികസിപ്പിക്കുക, അത്യാധുനിക ബാറ്ററി സാങ്കേതികവിദ്യ തുടങ്ങിയവയാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. 2014ല്‍ തന്നെ ആപ്പിള്‍ ഈ രംഗത്ത് ഇറങ്ങാന്‍ പദ്ധതി ആരംഭിച്ചിരുന്നു.
സൻഫ്രാൻസിസ്കോ: ടെക് ലോകത്തെ ഭീമന്മാരായ ആപ്പിള്‍ കാര്‍ നിര്‍മ്മാണ രംഗത്തേക്ക്. ആപ്പിളിന്റെ കാറുകൾ വൈകാതെ തന്നെ റോഡിൽ ഇറങ്ങിയേക്കും. 2024-ഓടെ ആപ്പിൾ തങ്ങളുടെ ആദ്യ കാര്‍ നിര്‍മിക്കുമെന്ന് റോയിട്ടേഴ്സാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ ഇക്കാര്യത്തിൽ ആപ്പിൾ ഔദ്യോഗികമായി സ്ഥിരീകരണം നൽകിയിട്ടില്ല.
സെല്‍ഫ് ഡ്രൈവിംഗ് സംവിധാനങ്ങള്‍ വികസിപ്പിക്കുക, അത്യാധുനിക ബാറ്ററി സാങ്കേതികവിദ്യ തുടങ്ങിയവയാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. 2014ല്‍ തന്നെ ആപ്പിള്‍ ഈ രംഗത്ത് ഇറങ്ങാന്‍ പദ്ധതി ആരംഭിച്ചിരുന്നു. എന്നാൽ 2019 തുടക്കത്തിൽ ഈ പ്രോജക്ട് ഉപേക്ഷിച്ചു. പക്ഷെ ഇത് വീണ്ടും ആരംഭിക്കാനാണ് ഇപ്പോൾ ആപ്പിൾ തീരുമാനം. ആപ്പിളിന്റെ ഭാവിയിലെ ഏറ്റവും ശ്രദ്ധ നൽകേണ്ട പ്രോജക്ട് പ്രോജക്ട് ടൈറ്റൻ എന്നറിയപ്പെടുന്ന ഈ കാർ പ്രോജക്ട് ആണത്രെ.
undefined
അതേ സമയം കുറഞ്ഞ ചിലവിൽ ആധുനിക രീതിയിലുള്ള ഇലക്ട്രിക്ക് കാറുകൾ ആണ് ആപ്പിൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. 2025ഓടെ വ്യാവസായികമായി കാറുകൾ വിപണിയിൽ ഇറക്കാം എന്നതാണ് ആപ്പിളിന്റെ പ്രതീക്ഷയെന്ന് റിപ്പോർട്ട് പറയുന്നു. 2014ൽ തുടങ്ങിയ പ്രോജക്ടിന്റെ ഭാഗമായുള്ള ഡിസൈൻ ജോലികൾ ആപ്പിൾ പൂർത്തിയാക്കിയിട്ടുണ്ട് എന്നാണ് സൂചന. ഇനിയിപ്പോൾ ഇതിന്റെ വ്യാവസായി ഉത്പാദനത്തിലേക്കാണ് കമ്പനി കടക്കുക.
ആപ്പിൾ ഉടൻ തന്നെ ഈ പദ്ധതിക്ക് വേണ്ടിയുള്ള തങ്ങളുടെ പങ്കാളിയെ പ്രഖ്യാപിക്കും എന്നാണ് സൂചന. പ്രമുഖരായ വാഹന നിർമ്മാതാക്കളുമായി ചേർന്നായിരിക്കും ആപ്പിളിന്റെ ഈ സംരംഭം എന്നാണ് സൂചന.