2024 അവസാനത്തോടെ എല്ലാ പ്ലാസ്റ്റിക് പാക്കേജിംഗും ഘട്ടം ഘട്ടമായി നിർത്തലാക്കാനും, കാര്‍ബണ്‍ ന്യൂട്രലില്‍ തീര്‍ത്ത ഉത്പന്നങ്ങള്‍ ലഭ്യമാക്കാനുമുള്ള പദ്ധതികളുമാണ് സിഇഒ ടിം കുക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
സന്‍ഫ്രാന്‍സിസ്കോ: പ്ലാസ്റ്റിക്ക് മുക്തമാകാനൊരുങ്ങി ആപ്പിൾ. ആപ്പിൾ ഐഫോൺ 15 ന്റെ ലോഞ്ചിങ് ഇവന്റിലാണ് ആപ്പിള്‍ മേധാവി ടിം കുക്ക് ഇതെക്കുറിച്ച് സംസാരിച്ചത്. 2024 അവസാനത്തോടെ എല്ലാ പ്ലാസ്റ്റിക് പാക്കേജിംഗും ഘട്ടം ഘട്ടമായി നിർത്തലാക്കാനും, കാര്‍ബണ്‍ ന്യൂട്രലില്‍ തീര്‍ത്ത ഉത്പന്നങ്ങള്‍ ലഭ്യമാക്കാനുമുള്ള പദ്ധതികളുമാണ് സിഇഒ ടിം കുക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
അലൂമിനിയം, കൊബാൾട്ട്, സ്വർണം എന്നിവ റീസൈക്കിൾ ചെയ്‌ത വസ്തുക്കളിൽ നിന്ന് 2030-ഓടെ നെറ്റ് സീറോ ക്ലൈമറ്റ് ഇംപാക്റ്റ് കൈവരിക്കും. എന്നാൽ ഇത് ഒറ്റയടിയ്ക്ക് ചെയ്യാനല്ല ആപ്പിളിന്റെ തീരുമാനം. ആപ്പിൾ കാർബൺ ന്യൂട്രൽ ആകുക എന്ന ലക്ഷ്യത്തിലെത്താൻ ആഗ്രഹിക്കുന്നുവെന്ന് മാത്രമല്ല, മറ്റുള്ളവർ അത് പിന്തുടരണമെന്നും ടിം കുക്ക് പറഞ്ഞു. സിബിഎസിലെ ജോൺ ഡിക്കേഴ്സണുമായുള്ള ഒരു അഭിമുഖത്താണ് കുക്ക് ഇതെക്കുറിച്ച് പറയുന്നത്.
undefined
ഒറിഗോൺ മുതൽ കാലിഫോർണിയ വരെയും ചൈനയിലും സിംഗപ്പൂരിലും ലോകമെമ്പാടും ശുദ്ധമായ ഊർജ്ജ ലക്ഷ്യങ്ങളിൽ ആപ്പിൾ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് കുക്ക് വെളിപ്പെടുത്തി. കാർബൺ ന്യൂട്രാലിറ്റി എന്നറിയപ്പെടുന്ന ആപ്പിളിന്‍റെ ഉല്പന്നങ്ങൾ പുറത്തിറക്കുന്ന ഓരോ ബിറ്റ് കാർബണും ശുദ്ധമായ ഊർജ്ജവും കാർബൺ ക്യാപ്‌ചറും ഉപയോഗിച്ചായിരിക്കുമെന്ന ആപ്പിളിന്‍റെ പദ്ധതി അദ്ദേഹം വിവരിച്ചു. ഖനനം, നിർമ്മാണം, ഷിപ്പിംഗ്, റീസൈക്ലിംഗ് എന്നിവ ഉൾപ്പെടെയെല്ലാത്തിലും ഈ പ്രതിബദ്ധതയുണ്ടാകും. മാറ്റത്തിനുള്ള പ്രചോദനമാകാൻ തങ്ങൾ ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുപെർട്ടിനോ ആസ്ഥാനമായി പ്രവർത്തിക്കുന്ന അപ്പിള്‍, പ്ലാസ്റ്റിക്, തുകൽ ഉൽപ്പന്നങ്ങൾ ക്രമേണ അവസാനിപ്പിക്കാനുള്ള നീക്കവും പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് 'ഫൈന്‍ വേവന്‍' എന്ന മെറ്റീരിയലിലാണ് കമ്പനി പുതിയ കേസുകള്‍ അവതരിപ്പിച്ചത്. റീസൈക്കിൾ ചെയ്‌ത ഘടകങ്ങളിൽ നിന്നാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പുതിയ തലമുറ ആപ്പിൾ വാച്ച് അൾട്രാ 2-ൽ റീസൈക്കിൾ ചെയ്‌ത ടൈറ്റാനിയം ഉപയോഗിക്കുന്നതാണ് ശ്രദ്ധേയമായ മറ്റൊരു സംരംഭം. ഈ വാച്ചിൽ 95 ശതമാനത്തിലധികം റീസൈക്കിൾ ചെയ്‌ത ടൈറ്റാനിയം അടങ്ങിയിരിക്കുന്നത്.
പുത്തൻ ഉദയം; ലോകത്ത് ഇന്ത്യ പതിക്കുന്ന ഡിജിറ്റൽ മുദ്ര
ഐഫോൺ 15 പ്രീ ബുക്കിങ് ആരംഭിച്ചു ; ഏറ്റവും മുന്തിയ മോഡലിന്‍റെ വില ഞെട്ടിക്കും.!