കേന്ദ്ര സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) വ്യാജനെന്ന് പറയുന്ന വാർത്തകൾ ഇനി ഓൺലൈൻ മാധ്യമങ്ങളിലോ, സമൂഹ മാധ്യമങ്ങളിലോ ഉണ്ടാകാൻ പാടില്ലെന്ന നിയമമാണ് വരുന്നത്. ഐടി മന്ത്രാലയം പുറത്തിറക്കിയ കരട് രേഖയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ദില്ലി: വ്യാജനാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) ഫാക്ട് ചെക്കിങ് വിഭാഗം പറയുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്ക് അടക്കം പണി വരുന്നു. മനസിലായില്ല അല്ലേ ? കേന്ദ്ര സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) വ്യാജനെന്ന് പറയുന്ന വാർത്തകൾ ഇനി ഓൺലൈൻ മാധ്യമങ്ങളിലോ, സമൂഹ മാധ്യമങ്ങളിലോ ഉണ്ടാകാൻ പാടില്ലെന്ന നിയമമാണ് വരുന്നത്. ഐടി മന്ത്രാലയം പുറത്തിറക്കിയ കരട് രേഖയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ പോളിസി ഡയറക്ടറായ പ്രതീക് വാഗ്രെ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. സർക്കാരിന് താല്പര്യമില്ലാത്ത ഏത് വാർത്തയും ഇനി വ്യാജമെന്ന് മുദ്രകുത്തി മാറ്റിവെയ്ക്കാൻ പിഐബിയ്ക്ക് കഴിയും. കൂടാതെ പിഐബി വ്യാജമെന്ന് പറയുന്ന വാർത്ത നീക്കം ചെയ്യേണ്ടത് സമൂഹ മാധ്യമങ്ങളുടെയും ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുടെയും കൂടി ഉത്തരവാദിത്വമായി മാറുകയും ചെയ്യും. ഇത് അപകടമാണെന്നാണ് വിദഗ്ദർ ഉൾപ്പെടെ ചൂണ്ടിക്കാണിക്കുന്നത്.
undefined
2019ൽ ആണ് പിഐബിയുടെ ഫാക്ട് ചെക്കിങ് വിഭാഗം നിലവിൽവരുന്നത്.സർക്കാർ മന്ത്രാലയങ്ങളും ഡിപ്പാർട്ട്‌മെന്റുകളും പദ്ധതികളുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകളിലെ വാസ്തവം പരിശോധിക്കാനാണ് ഇത് സ്ഥാപിച്ചത്. പലപ്പോഴും സർക്കാരുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകൾ വ്യാജമാണെന്ന് ഇവർ പ്രഖ്യാപിക്കാറുണ്ട്.
എന്നാലതിന്‍റെ വീശദികരണം നല്കാറുമില്ല. പിഐബിയുടെ ഫാക്ട് ചെക്കിങ് വിഭാഗം തന്നെ തെറ്റായ വിവരങ്ങൾ ട്വീറ്റു ചെയ്ത സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. സർക്കാരിന് എതിരായ എല്ലാ വാർത്തകളും വ്യാജമെന്ന് പ്രഖ്യാപിക്കാനുള്ള സാധ്യതയെറെയാണ്. പോസ്റ്റ് ചെയ്യുന്ന ഇത്തരം 'വ്യാജ' ഉള്ളടക്കം സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്താൽ സമൂഹ മാധ്യമങ്ങൾക്ക് നിയമപരിരക്ഷയും ലഭിക്കും. ഇത് സംബന്ധിച്ച് മന്ത്രാലയം കൂടുതൽ പ്രതികരണങ്ങൾ നടത്തിയിട്ടില്ല .