വീഡിയോ കോൺഫറൻസ് സമയത്ത് മേക്കപ്പിടാൻ മെനക്കെടേണ്ട ; ബ്യൂട്ടി ഫിൽറ്ററുമായി മൈക്രോസോഫ്റ്റ്

By Web Team  |  First Published Jul 22, 2023, 2:18 PM IST

12 വ്യത്യസ്ത് ലുക്കിലുള്ള ഫിൽറ്ററുകളാണ് ഇതിൽപ്പെടുന്നത്.മേബലൈനിന്റെ വിവിധ ബ്യൂട്ടി ഉല്പന്നങ്ങളുടെ ഷേയ്ഡിലുള്ളവ തന്നെയായിരിക്കും ഇതിലെ മേക്കപ്പുകൾ. തങ്ങളുടെ ഉല്പന്നങ്ങൾ ഉപഭോക്താവിന് ചേരുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഇവ ഉപയോ​ഗിക്കാറുണ്ട്. 


ർക്ക് ഫ്രം ഹോം ജോലികൾ ചെയ്യുന്നവർക്ക്  സഹായകരമാകുന്ന പുതിയ അപ്ഡേഷനുമായി മൈക്രോസോഫ്റ്റ്. ‌‌ഓൺലൈൻ മീറ്റിങ്ങുകളിലൂടെയാണ് സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം ജോലിക്കാരുമായി ആശയവിനിമയം നടത്തുന്നത്. കൃതൃമായ ഇടവേളകളിൽ മിക്ക സ്ഥാപനങ്ങളും ഓൺലൈൻ‌ മീറ്റിങ്ങുകൾ നടത്താറുണ്ട്. വീട്ടിലിരുന്നൊക്കെ ജോലി ചെയ്യുന്നവർക്ക് പെട്ടെന്നുണ്ടാവുന്ന ചില വീഡിയോ കോൺഫറൻസുകളിൽ പങ്കെടുക്കേണ്ടി വരുമ്പോൾ ശരിയായ രീതിയിൽ മേക്ക് അപ്പ് ചെയ്യാനോ ഒരുങ്ങാനോ കഴിയണമെന്നില്ല. 

അത്തരത്തിലുള്ള പ്രശ്നം നേരിടുന്നവർക്ക് ആശ്വാസകരമായിയാണ് മൈക്രോസോഫ്റ്റിന്റെ പുതിയ ഫീച്ചറെത്തുന്നത്. വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോമായ മൈക്രോസോഫ്റ്റ് ടീംസാണ് പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ബ്യൂട്ടി ബ്രാന്റായ മേബെലൈനിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു കൂട്ടം വിർച്വൽ മേക്കപ്പ് ഫിൽറ്ററുകളാണ് ടീംസ് അവതരിപ്പിച്ചിരിക്കുന്നത്.

Latest Videos

undefined

12 വ്യത്യസ്ത് ലുക്കിലുള്ള ഫിൽറ്ററുകളാണ് ഇതിൽപ്പെടുന്നത്.മേബലൈനിന്റെ വിവിധ ബ്യൂട്ടി ഉല്പന്നങ്ങളുടെ ഷേയ്ഡിലുള്ളവ തന്നെയായിരിക്കും ഇതിലെ മേക്കപ്പുകൾ. തങ്ങളുടെ ഉല്പന്നങ്ങൾ ഉപഭോക്താവിന് ചേരുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഇവ ഉപയോ​ഗിക്കാറുണ്ട്. വിർച്വൽ ട്രൈ ഓൺ ഫീച്ചറുകൾ ഇത്തരം ബ്രാൻഡുകൾ തങ്ങളുടെ വെബ്‌സൈറ്റുകളിലും ആപ്പുകളിലുമാണ് സാധാരണയായി ഉപയോ​ഗിക്കുന്നത്. 

ഈ സംവിധാനത്തെയാണ്  മൈക്രോസോഫ്റ്റ് ടീംസ് പുതിയ രീതിയിൽ പ്രയോജനപ്പെടുത്തുന്നത്. വിർച്വൽ മേക്കപ്പ് ഫിൽറ്ററുകൾക്കായുള്ള എഐ സാങ്കേതിക വിദ്യ തയ്യാറാക്കിയിരിക്കുന്നത് മോഡ്‌ഫേസ് എന്ന സ്ഥാപനമാണ്. കൂടാതെ  ഇവരുടെ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നവരുടെ കൂട്ടത്തിൽ വിവിധ കോസ്‌മെറ്റിക് ബ്രാൻഡുകളുമുണ്ട്.വീഡിയോ ഇഫക്ട്‌സ് ടാബിലായിരിക്കും ബ്യൂട്ടി ഫിൽറ്ററുകൾ ലഭിക്കുക.മൈക്രോസോഫ്റ്റ് എന്റർപ്രൈസ് ഉപഭോക്താക്കൾക്ക് ആ​ഗോളതലത്തിൽ വൈകാതെ ഈ ഫീച്ചർ ലഭ്യമാകും. 

എഐ കാരണം ജോലി പോയ യുവതിയുടെ വെളിപ്പെടുത്തല്‍; മനുഷ്യന്‍റെ പണി പോകും.!

സഞ്ചാരം തുടർന്ന് ചന്ദ്രയാൻ 3; നാലാം ഭ്രമണപഥ ഉയർത്തൽ വിജയം, ഇനി ബാക്കിയുള്ളത് ഒരു ഭ്രമണപഥ ഉയർത്തൽ മാത്രം

click me!