ഇതാ ഇലക്ട്രിക്ക് കാര്‍ രംഗത്തെ അതികായന്മാരായ ടെസ്ല സിഇഒ ഇലോണ്‍ മസ്കിന് മുന്നില്‍ ഒരു നിര്‍ദേശം വച്ച് ആനന്ദ് മഹീന്ദ്രയും ട്വീറ്റ്.
ദില്ലി: വളരെ രസകരമായ ട്വീറ്റുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്ന വ്യക്തിയാണ് ഇന്ത്യന്‍ വ്യവസായി ആനന്ദ് മഹീന്ദ്ര. ഇപ്പോള്‍ ഇതാ ഇലക്ട്രിക്ക് കാര്‍ രംഗത്തെ അതികായന്മാരായ ടെസ്ല സിഇഒ ഇലോണ്‍ മസ്കിന് മുന്നില്‍ ഒരു നിര്‍ദേശം വച്ച് ആനന്ദ് മഹീന്ദ്രയും ട്വീറ്റ്.
മസ്കിനെ ടാഗ് ചെയ്തുകൊണ്ടുള്ള മഹീന്ദ്രയുടെ ട്വീറ്റ് ഇങ്ങനെയാണ്. ഒരു കാളവണ്ടി, അതില്‍ കാണവണ്ടിയുടെ ഇരിക്കാനുള്ള സ്ഥലത്തിന് പകരം പഴയ ഹിന്ദുസ്ഥാന്‍ മോട്ടോര്‍സിന്‍റെ അംബാസിഡറിന്‍റെ ബോഡി. ഇതിലൂടെ മഹീന്ദ്ര ചോദിക്കുന്നത് ഇങ്ങനെയാണ്.
ഇലോണ്‍ മസ്കോ, ടെസ്ലയ്ക്കോ ഒരിക്കലും ഇതിലും കുറഞ്ഞ റിന്യൂവബിള്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ പകരം വയ്ക്കാനാകില്ല. എന്നാല്‍ ഇതിന്‍റെ എമിഷന്‍ ലെവല്‍ എത്രയാണെന്ന് എനിക്ക് അറിയില്ല, നിങ്ങള്‍ അതിന്‍റെ മീഥെയിന്‍ (പശുവിന്‍റെ ചാണകത്തിലെ മീഥെയിന്‍) കണക്കിലെടുക്കുമെങ്കില്‍. എന്തായാലും മസ്ക് ഇതുവരെ ട്വീറ്റിന് മറുപടി കൊടുത്തില്ലെങ്കിലും മഹീന്ദ്ര ഗ്രൂപ്പ് മേധാവിയുടെ ട്വീറ്റ് വൈറലാണ്.