ഒരു ഇന്ത്യക്കാരന്‍ ശരാശരി ഒരു മാസം ഉപയോഗിക്കുന്ന നെറ്റ് ഇത്രയുമാണ്; അത്ഭുതപ്പെടുത്തുന്ന കണക്ക്.!

By Web Team  |  First Published Feb 20, 2023, 10:08 PM IST

നോക്കിയയുടെ വാർഷിക മൊബൈൽ ബ്രോഡ്‌ബാൻഡ് സൂചിക (MBiT) റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. 


ദില്ലി: രാജ്യത്തെ ഉപഭോക്താക്കളുടെ ശരാശരി ഇന്‍റര്‍നെറ്റ് ഡാറ്റ ഉപഭോഗം ഒരു മാസം 19.5ജിബി ആണെന്ന് കണക്കുകൾ. ഇത് 6600 പാട്ടുകൾ കേൾക്കുന്നതിന് ചെലവാക്കുന്ന ഡാറ്റയ്ക്ക് സമമാണ്. നോക്കിയയുടെ വാർഷിക മൊബൈൽ ബ്രോഡ്‌ബാൻഡ് സൂചിക (MBiT) റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. 

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിലെ മൊബൈൽ ഡാറ്റ ട്രാഫിക് 3.2 മടങ്ങ് കുതിച്ചുയർന്നിട്ടുണ്ട്.  ഇത് പ്രതിമാസം 14 എക്‌സാബൈറ്റുകളിൽ എത്തി. പ്രതിമാസം ഇന്ത്യയില്‍ മൊത്തം മൊബൈൽ ഡാറ്റ ഉപയോഗം 2018 ൽ 4.5 എക്‌സാബൈറ്റായിരുന്നു എങ്കിൽ 2022 ൽ ഇത് 14.4 എക്‌സാബൈറ്റായി വർദ്ധിച്ചതായി റിപ്പോർട്ട് പറയുന്നു. രാജ്യത്തെ മൊത്തം മൊബൈൽ ഡാറ്റാ ട്രാഫിക്കിന്റെ 100 ശതമാനവും ഇപ്പോൾ 4ജി, 5ജി വരിക്കാരാണ്. 4G LTE നെറ്റ്‌വർക്കുകളുടെ വിജയകരമായ പ്രവര്‍ത്തനത്തിനൊപ്പം തന്നെ മൊബൈൽ ബ്രോഡ്‌ബാൻഡ് വൻതോതിൽ ഇന്ത്യക്കാര്‍ക്ക് ലഭിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

Latest Videos

undefined

ഉപഭോക്തൃ, സംരംഭ വിഭാഗങ്ങൾക്കായി പുതിയ ഡിജിറ്റൽ ഉപയോഗ രീതികള്‍ ലഭ്യമാക്കുന്നതിലൂടെ 5ജി മൊബൈൽ ബ്രോഡ്‌ബാൻഡ് ഉപഭോഗം ഇന്ത്യയെ ഡാറ്റ ഉപയോഗത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്ന് നോക്കിയയുടെ ഇന്ത്യൻ മാർക്കറ്റ് മേധാവി പറഞ്ഞു.  2024 ഓടെ ഇന്ത്യയിൽ ഉപയോഗിക്കുന്ന മൊത്തം മൊബൈൽ ഡാറ്റ ഇരട്ടിയിലേറെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

2022-ൽ 70 ദശലക്ഷത്തിലധികം 5ജി ഉപകരണങ്ങൾ ഇന്ത്യയില്‍ വില്‍ക്കപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നു. ഇത് വിപണിയിലെ 5ജിയുടെ ശക്തമായ കടന്നു വരവാണ് സൂചിപ്പിക്കുന്നത്. സ്വകാര്യ വയർലെസ് നെറ്റ്‌വർക്കുകളിലെ രാജ്യത്തിന്‍റെ നിക്ഷേപം 2027 ഓടെ ഏകദേശം 250 മില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ട്രില്യൺ ഡോളർ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയാകാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനൊപ്പം ഈ വളർച്ച സുസ്ഥിരമായ രീതിയിൽ കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും മാർക്കറ്റിങ് മേധാവി ചൂണ്ടിക്കാട്ടി.

മുകേഷ് അംബാനിയുടെ വലംകൈ, റിലയൻസിലെ ഏറ്റവും ശക്തൻ; ആരാണ് മനോജ് മോദി?

മൂന്നുകൊല്ലത്തിനകം പ്രധാന ടെലികോം ടെക്‌നോളജി കയറ്റുമതിക്കാരായി രാജ്യം മാറും
 

click me!