ആമസോണ്‍ വെയര്‍ ഹൌസുകളില്‍ മഹാരാഷ്ട്ര നവ്‌നിര്‍മാണ്‍ സേന ആക്രമണം

By Web Team  |  First Published Dec 27, 2020, 4:37 PM IST

നേരത്തെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന മേധാവി രാജ് താക്കറെ ആമസോണിന് നോട്ടീസ് അയച്ചിരുന്നു. മഹാരാഷ്ട്രക്കാര്‍ക്ക് വേണ്ടി മറത്താ ഉള്‍പ്പെടുത്തണം എന്നായിരുന്നു ഇതില്‍ പറഞ്ഞിരുന്നത്. 


മുംബൈ: ആമസോണിന്റെ മുംബൈലും, പുനെയിലുമുള്ള ഏതാനും വെയര്‍ഹൗസുകള്‍ മഹാരാഷ്ട്ര നവ്‌നിര്‍മാണ്‍ സേന അഥവാ എംഎന്‍എസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ആമസോണിന്റെ പോസ്റ്ററുകളില്‍ മറാത്തിയില്ല, വെബ്സൈറ്റില്‍ മറാത്തി ഓപ്ഷനില്ല തുടങ്ങിയ ആരോപണങ്ങളാണ് എംഎന്‍എസ് ഉന്നയിച്ചത്. 

നേരത്തെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന മേധാവി രാജ് താക്കറെ ആമസോണിന് നോട്ടീസ് അയച്ചിരുന്നു. മഹാരാഷ്ട്രക്കാര്‍ക്ക് വേണ്ടി മറത്താ ഉള്‍പ്പെടുത്തണം എന്നായിരുന്നു ഇതില്‍ പറഞ്ഞിരുന്നത്. ഇതിനെതിരെ കോടതിയെ സമീപിച്ച ആമസോണ്‍ രാജ് താക്കറെയ്ക്ക് തിരിച്ച് നോട്ടീസ് അയച്ചു. ഇത് നിയമവിരുദ്ധമെന്ന് പറഞ്ഞായരുന്നു എംഎന്‍എസ് പ്രവര്‍ത്തകരുടെ ആക്രമണം.

Latest Videos

മുംബൈയിലെ ഒരു ആക്രമണത്തില്‍ എല്‍ഇഡി ടിവികള്‍, ഗ്ലാസ് നിര്‍മിത സാധനങ്ങള്‍, ലാപ്‌ടോപ്പുകള്‍, പ്രിന്ററുകള്‍ തുടങ്ങിയവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതായി പൊലിസ് പറയുന്നു. മഹാരാഷ്ട്രയില്‍ ബിസിനസ് നടത്തണമെങ്കില്‍ മറാത്തിയില്‍ കാര്യങ്ങള്‍ പറയണമെന്നാണ് എംഎന്‍എസ് പ്രവര്‍ത്തകര്‍ പറയുന്നത്. പൂനെയിലെ ആക്രമണത്തില്‍ എഫ്ഐആര്‍ എടുത്തിട്ടുണ്ട് മഹാരാഷ്ട്ര പൊലീസ് ഇതില്‍ 8 മുതല്‍ 10വരെ എംഎന്‍എസ് പ്രവര്‍ത്തകര്‍ പ്രതികളാണ്.  അതേസമയം തുടര്‍ന്ന് മറാത്തിയടക്കമുള്ള പല ഭാഷകളും ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമം തങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി ആമസോണ്‍ അറിയിച്ചു.

click me!