ട്വിറ്ററിനും, ഫേസ്ബുക്കിനും പുറമേ ആമസോണിലും പിരിച്ചുവിടല്‍

By Web Team  |  First Published Nov 12, 2022, 6:37 PM IST

ആമസോൺ റോബോട്ടിക്‌സ് എഐയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ജാമി ഷാങ്, തന്നെയും തന്റെ മുഴുവൻ റോബോട്ടിക്‌സ് ടീമിനെയും പിരിച്ചുവിട്ടതായി ലിങ്ക്ഡ്ഇൻ പോസ്റ്റിൽ അറിയിച്ചു.


സന്‍ഫ്രാന്‍സിസ്കോ: ട്വിറ്ററിനും, ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയ്ക്കും ശേഷം. ഇപ്പോൾ ഇ-കോമേഴ്സ് ടെക് ഭീമനായ ആമസോണും ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ഈ വർഷം ലാഭം നേടുന്നതിൽ പരാജയപ്പെട്ട യൂണിറ്റുകളിലെ ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോണ്‍ നീക്കം എന്നാണ് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് പറയുന്നത്.

തങ്ങളുടെ ലാഭകരമല്ലാത്ത വിഭാഗങ്ങളെ വിലയിരുത്തിയാണ് ആമസോണിന്‍റെ ഈ നീക്കം എന്നാണ് വിവരം. ഈ ലാഭകരമല്ലാത്ത വിഭാഗങ്ങളുടെ കൂട്ടത്തില്‍ ആമസോണിന്‍റെ വോയിസ് അസിസ്റ്റ് വിഭാഗമായ അലക്സയും ഉള്‍പ്പെടുന്നു. വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ വ്യാഴാഴ്ച തന്നെ ആമസോണിന്‍റെ നീക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം 11 ശതമാനം ജീവനക്കാരെ പിരിച്ചുവിടും എന്നാണ് വിവരം. നേരത്തെ മെറ്റയിലെ കൂട്ടപിരിച്ചുവിടല്‍ മെറ്റ പ്രഖ്യാപിക്കും മുന്‍പ് ലോകത്തെ അറിയിച്ചവരാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍. 

Latest Videos

undefined

മാസങ്ങള്‍ നീണ്ട വിലയിരുത്തലിന് ശേഷം. ലാഭകരമല്ലാത്ത യൂണിറ്റുകളിലെ പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പുതിയ ജോലി കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. റോബോട്ടിക്‌സ് എഐ പോലുള്ള ആമസോണിന്‍റെ വിഭാഗങ്ങളില്‍ വലിയതോതില്‍ പിരിച്ചുവിടല്‍ നടക്കുമെന്നാണ് വിവരം. 

ആമസോൺ റോബോട്ടിക്‌സ് എഐയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ജാമി ഷാങ്, തന്നെയും തന്റെ മുഴുവൻ റോബോട്ടിക്‌സ് ടീമിനെയും പിരിച്ചുവിട്ടതായി ലിങ്ക്ഡ്ഇൻ പോസ്റ്റിൽ അറിയിച്ചു.

“ആമസോൺ റോബോട്ടിക്‌സ് എഐ-യിലെ എന്‍റെ 1.5 വർഷത്തെ സേവനം പിരിച്ചുവിടലില്‍ അവസാനിച്ചു (ഞങ്ങളുടെ മുഴുവൻ റോബോട്ടിക്‌സ് ടീമിനെയും പിരിച്ചുവിട്ടു). മികച്ച ടീം ലീഡേര്‍സിനൊപ്പവും എഞ്ചിനീയർമാർക്കും ഒപ്പം പ്രവർത്തിക്കാനുള്ള അവസരമായിരുന്നു അത്. ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ എന്നെ മികച്ച സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആക്കി. അതിന് എല്ലാവർക്കും നന്ദി" - ജാമി ഷാങിന്‍റെ പോസ്റ്റ് പറയുന്നു. 

'വെളുക്കാന്‍ തേച്ചത് പാണ്ടായോ': മസ്കിന്‍റെ ട്വിറ്റര്‍ ബ്ലൂടിക്കിന് പണം വാങ്ങുന്ന പരിപാടിക്ക് സംഭവിച്ചത്.!

ഐഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വന്‍ ഓഫര്‍; അറിയേണ്ട കാര്യങ്ങള്‍ ഇതാണ്.!

click me!