സ്മാര്‍ട്ട്‌ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ടിവികള്‍, വീട്ടുപകരണങ്ങള്‍, ആമസോണ്‍ ഉപകരണങ്ങള്‍, ഫാഷന്‍ & ബ്യൂട്ടി, ഹോം & കിച്ചന്‍, ഫര്‍ണിച്ചര്‍ എന്നിവയുള്‍പ്പെടെ നിരവധി വിഭാഗങ്ങളില്‍ കാര്യമായ ഡിസ്‌ക്കൗണ്ടുകള്‍ ആമസോണ്‍ വാഗ്ദാനം ചെയ്യുന്നു.
ആമസോണ്‍ പ്രൈം ഡേ വില്‍പ്പന ജൂലൈ 26 ന് ഇന്ത്യയില്‍ ആരംഭിക്കും. വില്‍പ്പന രാവിലെ 12 ന് ആരംഭിച്ച് ജൂലൈ 27 അര്‍ദ്ധരാത്രി വരെ തുടരും. രണ്ട് ദിവസത്തെ വില്‍പ്പന പ്രൈം അംഗങ്ങള്‍ക്ക് മാത്രമാണ്. പുതിയ വരിക്കാരെ നേടുന്നതിനും കൂടുതല്‍ വരിക്കാരെ ആകര്‍ഷിക്കുന്നതിനുമായാണ് ആമസോണിന്റെ ഈ നീക്കം. സ്മാര്‍ട്ട്‌ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ടിവികള്‍, വീട്ടുപകരണങ്ങള്‍, ആമസോണ്‍ ഉപകരണങ്ങള്‍, ഫാഷന്‍ & ബ്യൂട്ടി, ഹോം & കിച്ചന്‍, ഫര്‍ണിച്ചര്‍ എന്നിവയുള്‍പ്പെടെ നിരവധി വിഭാഗങ്ങളില്‍ കാര്യമായ ഡിസ്‌ക്കൗണ്ടുകള്‍ ആമസോണ്‍ വാഗ്ദാനം ചെയ്യുന്നു.
ഇതിനു പുറമെ, ചില കമ്പനികള്‍ പ്രൈം ഡേ വില്‍പ്പന സമയത്ത് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. വണ്‍പ്ലസ് നോര്‍ഡ് സിഇ 5 ജി, റെഡ്മി നോട്ട് 10 പ്രോ മാക്‌സ് എന്നിവയ്ക്കും ഡിസ്‌ക്കൗണ്ടുകളുണ്ട്. വില്‍പ്പനയ്ക്ക് മുമ്പായി, ആമസോണ്‍ ഇതിനകം തന്നെ വില്‍പ്പന സമയത്ത് ഡിസ്‌ക്കൗണ്ടില്‍ ലഭ്യമാകുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ലിസ്റ്റുചെയ്തിട്ടുണ്ട്. അടിസ്ഥാന വേരിയന്റിനായി 22,999 രൂപയ്ക്ക് പുറത്തിറക്കിയ വണ്‍പ്ലസ് നോര്‍ഡ് സിഇ 5 ജി പോലുള്ള പുതുതായി ആരംഭിച്ച ചില സ്മാര്‍ട്ട്‌ഫോണുകളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. റെഡ്മി നോട്ട് 10 എസ്, റെഡ്മി നോട്ട് 10 പ്രോ മാക്‌സ്, ഐഫോണ്‍ 11, വണ്‍പ്ലസ് 9 ആര്‍ 5 ജി, റെഡ്മി നോട്ട് 10 എന്നിവയും വിലകുറച്ച് ലഭ്യമാകും.
undefined
ഐഫോണ്‍ 12 പ്രോ, സാംസങ് നോട്ട് 20, മി 11 എക്‌സ് 5 ജി, മി 10 ഐ 5 ജി, ഐക്യു 7 ലെജന്റ് എന്നിവയുള്‍പ്പെടെയുള്ള ജനപ്രിയ മിഡ് റേഞ്ച്, മുന്‍നിര ഫോണുകളില്‍ ആമസോണ്‍ ഡിസ്‌ക്കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നു. ഡീലുകളുടെ കൃത്യമായ വിശദാംശങ്ങള്‍ ആമസോണ്‍ വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ മുകളില്‍ ലിസ്റ്റുചെയ്തിരിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ മികച്ച ഡീലുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. എങ്കിലും, പ്രൈം ഡേ വില്‍പ്പനയില്‍ എന്തെങ്കിലും വാങ്ങാന്‍, നിങ്ങള്‍ ഒരു പ്രൈം വരിക്കാരനാകേണ്ടതുണ്ട്
മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ലഭിക്കുമെന്ന് ആമസോണ്‍ വെളിപ്പെടുത്തി. ഇതുകൂടാതെ, വാങ്ങുന്നവര്‍ക്ക് അവരുടെ പഴയ ഫോണ്‍ പുതിയ ഫോണിലേക്ക് കൈമാറ്റം ചെയ്യാനും കഴിയും. കൂടാതെ, നോ കോസ്റ്റ് ഇഎംഐ പ്രയോജനപ്പെടുത്താം.
പ്രതിവര്‍ഷം 999 രൂപയ്ക്ക് ഇന്ത്യയിലെ ആമസോണ്‍ പ്രൈം അംഗത്വം വാങ്ങാം. ഇത്രയധികം തുക ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, 129 രൂപ വിലയുള്ള പ്രതിമാസ പ്ലാന്‍ തിരഞ്ഞെടുക്കാം അല്ലെങ്കില്‍ മൂന്ന് മാസത്തേക്ക് 329 രൂപ നല്‍കാം. പ്രൈം ഡേ വില്‍പ്പനയിലേക്ക് പ്രവേശനം നേടാന്‍ പ്രൈം അംഗത്വം നിങ്ങളെ സഹായിക്കുന്നു മാത്രമല്ല, ഉപയോക്താക്കള്‍ക്ക് സൗജന്യവും, വേഗത്തിലുള്ള ഡെലിവറിയും, പരിധിയില്ലാത്ത വീഡിയോ, പരസ്യരഹിത സംഗീതം, എക്‌സ്‌ക്ലൂസീവ് ഡീലുകള്‍, ജനപ്രിയ മൊബൈല്‍ ഗെയിമുകളില്‍ സൗജന്യ ഇന്‍ഗെയിം ഉള്ളടക്കം എന്നിവയും ആസ്വദിക്കാന്‍ ഇത് അനുവദിക്കും. 18 നും 24 നും ഇടയില്‍ പ്രായമുള്ള ഉപയോക്താക്കള്‍ക്ക് പ്രൈം സ്‌പെഷ്യല്‍ യൂത്ത് ഓഫര്‍ ലഭിക്കും. കമ്പനിയുടെ ഡാറ്റ അനുസരിച്ച്, ഇന്ത്യ ഉള്‍പ്പെടെ 22 രാജ്യങ്ങളില്‍ നിലവില്‍ 200 ദശലക്ഷം പ്രൈം അംഗങ്ങളുണ്ട്.