ആമസോണ്‍ പ്രൈം ഡേ വരുന്നു: വന്‍ ഓഫറുകള്‍, കിടിലന്‍ ഡീലുകള്‍

By Web Team  |  First Published Jun 29, 2023, 5:12 PM IST

 പ്രൈം ഡേയിൽ മികച്ച ഇന്ത്യൻ, ആഗോള ബ്രാൻഡുകളിൽ നിന്ന് 45,000+ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കും.


മുംബൈ: ആമസോണ്‍ പ്രൈം ഡേ 2023 വില്‍പ്പന ആരംഭിക്കുന്നു. വരുന്ന ജൂണ്‍ 15,16 ദിനത്തിലാണ് ആമസോണ്‍ പ്രൈം ഡേ വില്‍പ്പന നടക്കുന്നത്. ഈ ആവസരത്തില്‍ ആമസോണ്‍ വന്‍ ഡീലുകള്‍ അവതരിപ്പിക്കും. ഒപ്പം വലിയ ലാഭത്തില്‍ ഉപയോക്താക്കള്‍ക്ക് സാധനങ്ങള്‍ വാങ്ങാം. അതിനൊപ്പം തന്നെ പ്രൈം വീഡിയോയില്‍ പുതിയ എന്‍റര്‍‌ടെയ്മെന്‍റുകളും ഒരുക്കും. 

സ്‌മാർട്ട്‌ഫോണുകൾ, ടിവികൾ, വീട്ടുപകരണങ്ങൾ, ഫാഷന്‍, ആമസോൺ ഉപകരണങ്ങൾ, അടുക്കള ഉപകരണങ്ങള്‍, പലചരക്ക് സാധനങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിങ്ങനെ പ്രൈം ഡേയിൽ മികച്ച ഇന്ത്യൻ, ആഗോള ബ്രാൻഡുകളിൽ നിന്ന് 45,000+ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കും.

Latest Videos

undefined

പ്രൈം ഡേയില്‍ ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്കായി വലിയ ഓഫര്‍ ലഭിക്കും. ഇന്ത്യയില്‍ അടക്കം 25 രാജ്യങ്ങളിലെ പ്രൈം ഉപയോക്താക്കള്‍ക്ക് ഈ ഓഫറുകള്‍ ലഭിക്കും. ഒരു വര്‍ഷത്തേക്ക് 1499 രൂപയാണ് പ്രൈം മെമ്പര്‍ഷിപ്പിന് നല്‍കേണ്ടത്. ഫാസ്റ്റ് ഡെലിവറി, അണ്‍ലിമിറ്റഡ് വീഡിയോ, ആഡ് ഫ്രീ മ്യൂസിക്ക്, സ്പെഷ്യല്‍ ഡീലുകള്‍, ഫ്രീയായി മൊബൈല്‍ ഗെയിമുകള്‍ ഇങ്ങനെ പല ഓഫറുകളും പ്രൈം ഉപയോക്താക്കള്‍ക്ക് ലഭിക്കും. 

പ്രൈം ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഗുണം വേഗത്തിലുള്ള ഡെലിവറിയാണ്. ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട 25 നഗരങ്ങളില്‍ ഓഡര്‍ ചെയ്ത ദിവസമോ, തൊട്ട് അടുത്ത ദിവസമോ ഓഡര്‍ ചെയ്ത സാധനം എത്തിക്കും. ഇന്ത്യയിലെ പ്രമുഖ ടു ടയര്‍ നഗരങ്ങളില്‍ എല്ലാം പ്രൈം ഉപയോക്താക്കള്‍ക്ക് ആമസോണ്‍ ഈ സേവനം നല്‍കുന്നുണ്ട്.

ആമസോണിന്‍റെ ഇക്കോ, ഫയര്‍ ടിവി എന്നിവയ്ക്ക് വലിയ ഓഫറാണ് ഇത്തവണ ആമസോണ്‍ നല്‍കുന്നത്. അതിന് പുറമേ സ്മാര്‍ട്ട്ഫോണുകള്‍ക്കും ഓഫറുണ്ട്. ഇതിനൊപ്പം ആമസോണ്‍ പ്രൈം വീഡിയോയിലം പെയിഡ് ചാനലുകള്‍ സബ്സ്ക്രൈബ് ചെയ്യുന്ന പ്രൈം ഉപയോക്താക്കള്‍ക്ക് 50 ശതമാനം ഓഫര്‍ നല്‍കുന്നുണ്ട് പ്രൈം ഡേയില്‍. 

ആമസോണ്‍ പ്രൈം ഡേയില്‍ ആമസോണ്‍ പേ ഐസിസിഐസിഐ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് അഞ്ച് ശതമാനം ഇന്‍സ്റ്റന്‍റ് ഡിസ്ക്കൌണ്ട് ലഭിക്കും. ഒപ്പം ഐസിഐസി, എസ്ബിഐ കാര്‍ഡുകള്‍ ഉപയോഗിച്ച് ഷോപ്പ് ചെയ്യുന്നവര്‍ക്ക് 10 ശതമാനം ഡിസ്ക്കൌണ്ട് ലഭിക്കും. 

ഇടിക്കൂട്ടില്‍ മസ്കിനെ ഇടിച്ച് മൂലയ്ക്കിരുത്താന്‍ കടുത്ത പരീശിലനത്തിൽ സക്കർബർഗ് ?

ആമസോണിനും ഫ്ലിപ്കാർട്ടിനെയും തങ്ങളുടെ പ്രധാന ദൌത്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രം.!

click me!