Alexa Issue : അലക്സ കാരണം 10 വയസുകാരിയുടെ ജീവന്‍ പോകുമായിരുന്നു; വിമര്‍ശനം

By Web Team  |  First Published Dec 31, 2021, 1:10 PM IST

മറ്റൊരു ടാസ്ക് കൂടി വേണമെന്ന് അലക്‌സയോട് ആവശ്യപ്പെട്ടപ്പോഴാണ് അപകടം ഉണ്ടാക്കാവുന്ന ടാസ്ക് അലക്സാ നിര്‍ദേശിച്ചെന്നും, ഇത് കുട്ടിയുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്ന രീതിയിലാണെന്ന് ക്രിസ്റ്റിന്‍ ലിവ്ഡാല്‍ ആരോപിക്കുന്നു


മസോണ്‍ അലക്‌സ ഒരു പത്ത് വയസുള്ള കുട്ടിയുടെ ജീവന്‍ തന്നെ അപകടപ്പെടുത്തുന്ന സാഹചര്യം ഉണ്ടായതായി ആരോപണം. ക്രിസ്റ്റിന്‍ ലിവ്ഡാല്‍ എന്ന സ്ത്രീയാണ് തന്റെ മകൾക്കുണ്ടായ അനുഭവത്തെക്കുറിച്ച് ട്വിറ്ററില്‍ പോസ്റ്റു ചെയ്തത്. ആമസോണ്‍ എക്കോ ഉപകരണംവീട്ടില്‍ ഉപയോഗിച്ചിരുന്നു, അതിലെ എഐ അസിസ്റ്റന്റ് ആയ അലക്‌സയോട് തനിക്ക് ഒരു ചലഞ്ച് പറഞ്ഞുതരാന്‍ മകള്‍ ആവശ്യപ്പെട്ടെന്നും. അലക്സ നിര്‍ദേശിച്ച യൂട്യൂബ് വീഡിയോ കണ്ടതിന് അനുസരിച്ച് വീട്ടിലിരുന്ന് കുട്ടി ആ വീഡിയോയിലെ ടാസ്ക് ചെയ്തു. ഇതുപോലെ മറ്റൊരു ടാസ്ക് കൂടി വേണമെന്ന് അലക്‌സയോട് ആവശ്യപ്പെട്ടപ്പോഴാണ് അപകടം ഉണ്ടാക്കാവുന്ന ടാസ്ക് അലക്സാ നിര്‍ദേശിച്ചെന്നും, ഇത് കുട്ടിയുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്ന രീതിയിലാണെന്ന് ക്രിസ്റ്റിന്‍ ലിവ്ഡാല്‍ ആരോപിക്കുന്നുവെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് പറയുന്നത്.

അലക്സ കുട്ടിയോട് നിര്‍ദേശിച്ച ചലഞ്ച് ഇങ്ങനെയായിരുന്നു, ഒരു ഫോണിന്റെ ചാര്‍ജര്‍ പകുതി ഭാഗം പ്ലഗിലേക്ക് വയ്ക്കുക. ചാര്‍ജറിന്റെ ചാര്‍ജ് കടന്നു പോകുന്ന ബാക്കി ഭാഗത്ത് ഒരു നാണയം ചേര്‍ത്തു പിടിക്കുക എന്നാണ്. ഇത്തരത്തില്‍ കുട്ടി നാണയം ഉപയോഗിച്ച് ചെയ്തിരുന്നെങ്കില്‍ വൈദ്യുതാഘാതം സംഭവിച്ച് മരണം പോലും സംഭവിക്കാമായിരുന്നു എന്നാണ് അമ്മ പറയുന്നത്.

Latest Videos

undefined

എനിക്ക് വീട്ടിലിരുന്ന് ചെയ്യാന്‍ ഒരു 'ചലഞ്ച്' വേണം എന്നാണ് അലക്സയോട് കുട്ടി പറഞ്ഞത്. ഞാന്‍ ഇന്റര്‍നെറ്റില്‍ കണ്ടെത്തിയത് ഇതാണ്, എന്നു പറഞ്ഞാണ് അലക്‌സ കുട്ടിക്ക് ഉപദേശം നല്‍കുന്നത്. അവര്‍ കമ്യൂണിറ്റിനൗഡോട്ട്‌കോം പറയുന്ന വെല്ലുവിളിയാണ് ഇതെന്നും അലക്‌സ പറയുന്നു. ഇത് ഇന്റര്‍നെറ്റില്‍ വളരെ വര്‍ഷങ്ങളായി പ്രചരിച്ചിരുന്ന പെനി ചലഞ്ച് എന്നു പറയുന്ന വെല്ലുവിളിയാണെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് പറയുന്നു. 

അതേ സമയം സംഭവം വൈറലായതോടെ ആമസോണ്‍ വിശദീകരണവുമായി രംഗത്ത് ആമസോണ്‍ ഈ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എത്തുകയും അത് ഒരു ബഗ് മൂലമാണ് സംഭവിച്ചത് എന്ന വിശദീകരണം നല്‍കി. എന്തായാലും ഈ പ്രശ്‌നം പരിഹരിച്ചു എന്നും അലക്‌സ ഇപ്പോള്‍ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ ആവശ്യപ്പെടുന്നതു നിറുത്തി എന്നും കുട്ടിയുടെ അമ്മയും പറയുന്നു. അതേ  സമയം ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ച ഒരു വെല്ലുവിളി കുട്ടിക്കു പറഞ്ഞുകൊടുക്കുക ആണ് അലക്സ ചെയ്തത് എന്നും ആമസോണ്‍ വിശദീകരിക്കുന്നു.

അതേ സമയം അലക്‌സയുടെ ഇത്തരത്തിലൊരു തെറ്റ് ആമസോണ്‍ വരുത്തിയത് എങ്ങനെ ന്യായീകരിക്കാനാകും എന്നാണ് ഇന്‍റര്‍നെറ്റില്‍ ഉയരുന്ന ചോദ്യം. അലക്‌സയ്ക്ക് നിങ്ങളുടെ വീട്ടില്‍ ഒരു സ്ഥാനവും നല്‍കരുതെന്നും ചിലര്‍ വാദിക്കുന്നു. അതേസമയം, അതേ സമയം ഇതില്‍ എഐ സംവിധാനത്തെയോ ആമസോണിനെയോ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും ഇന്റര്‍നെറ്റ് സാക്ഷരതയുടെ പ്രശ്നമാണ് ഇതെന്ന രീതിയിലാണ് ചിലര്‍ ഇതിനെ ന്യായീകരിക്കുന്നത്.
 

click me!