ചാറ്റ് ജിപിടി പോലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചർച്ചയാകുന്ന സമയത്താണ് ഇന്ത്യയിൽ സന എന്ന പേരിൽ എഐ വാർത്താ അവതാരകയെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
ദില്ലി: എഐയിലേക്ക് ചുവടുമാറ്റി ഇന്ത്യാ ടുഡേ ഗ്രൂപ്പ്. നിർമ്മിത സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന വാർത്താ അവതാരകയെയാണ് കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച നടന്ന ഇന്ത്യാ ടുഡേയുടെ കോൺക്ലേവ് 2023-ലാണ് ആജ് തക് ചാനലിന് വേണ്ടിയുള്ള 'സന' എന്ന എ.ഐ. വാർത്താ അവതാരകയെയാണ് കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്. ബഹുഭാഷകൾ സംസാരിക്കുന്ന പ്രായമില്ലാത്ത അവതാരകയെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
ദിവസേനയുള്ള വാർത്തകൾ അവതരിപ്പിക്കുന്നത് ഈ അവതാരികയായിരിക്കും. ഒന്നിലധികം ഭാഷകളിൽ ഈ അവതാരിക വാർത്തകൾ അവതരിപ്പിക്കും. പുതിയ പരിപാടിയിൽ ഓരോ ദിവസത്തെയും പ്രധാന വിഷയങ്ങൾ സന പരിചയപ്പെടുത്തും. കൂടാതെ പ്രേക്ഷകർക്ക് ചോദ്യം ചോദിക്കാനാകുന്ന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. യഥാർത്ഥ വാർത്തകരുടെ നേതൃത്വത്തിലായിരിക്കും സനയുടെ പ്രവർത്തനം.
undefined
ചാറ്റ് ജിപിടി പോലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചർച്ചയാകുന്ന സമയത്താണ് ഇന്ത്യയിൽ സന എന്ന പേരിൽ എഐ വാർത്താ അവതാരകയെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യ ടുഡേ കോൺക്ലേവിന്റെ ഭാഗമായി പ്രദർശിപ്പിച്ച വീഡിയോയിൽ ഓരോ ഭാഷയ്ക്ക് അനുസൃതമായി സന സംസാരിക്കുന്നതും കാണാം.
ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ വൈസ് ചെയർപേഴ്‌സൺ കല്ലി പുരിയാണ് സനയെ പുറത്തിറക്കിയത്. മാധ്യമങ്ങൾ എങ്ങനെയാണ് നിരന്തരം ആക്രമിക്കപ്പെടുന്നത് എന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 'ഗോഡി മീഡിയ' എന്ന് വിശേഷിപ്പിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു.
രാഷ്ട്രീയ പാർട്ടികൾ, ബിസിനസ്സ് സ്ഥാപനങ്ങൾ, വിദേശ സർക്കാരുകൾ, ജീവിതത്തേക്കാൾ വലിയ പ്രൊഫഷണലുകൾ എന്നിവരിൽ നിന്ന് മാധ്യമങ്ങൾക്ക് മേൽ വളരെയധികം സമ്മർദ്ദമുണ്ടെന്നും പുരി പറഞ്ഞു. "വിശ്വാസ്യത തങ്ങൾക്ക് പ്രധാനമാണ്" എന്നും കല്ലി പുരി ഓർമിപ്പിച്ചു. വെള്ളിയാഴ്ച ആരംഭിച്ച ഇന്ത്യാ ടുഡേ കോൺക്ലേവിന്റെ 20-ാമത് എഡിഷൻ ന്യൂഡൽഹിയിലെ താജ് പാലസിലാണ് നടന്നത്.
ടെക്സ്റ്റുകളില്‍ നിര്‍ദേശം നല്‍കിയാല്‍ സംഗീതം ഉണ്ടാക്കുന്ന എഐ വരുന്നു; പിന്നില്‍ ഗൂഗിള്‍
മനുഷ്യ മാംസം കാര്‍ന്ന് തിന്നുന്ന ബാക്ടീരിയയുടെ എണ്ണത്തില്‍ വന്‍ വര്‍ധന; കാരണം കാലാവസ്ഥാ വ്യതിയാനം