ബീപ് ശബ്‌ദത്തോടെ എമര്‍ജന്‍സി സന്ദേശം വന്നു; പണി കിട്ടിയത് ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക്

By Web Team  |  First Published Nov 1, 2023, 7:36 AM IST

എന്നാല്‍ കഴിഞ്ഞ ദിവസം ഈ സന്ദേശം കൊണ്ട് പണി കിട്ടിയത് ചില ഇലക്ട്രിക് സ്കൂട്ടറുകള്‍ക്കാണ്. അതായത് സിം കാര്‍ഡ് ഉപയോഗിച്ച് കണക്ട് ചെയ്യപ്പെട്ട ഇലക്ട്രിക് സ്കൂട്ടറുകള്‍ ഇപ്പോള്‍ സജീവമാണ്. അവയ്ക്കാണ് പണികിട്ടിയത്. 


തിരുവനന്തപുരം: ദേശീയതലത്തില്‍ അടിയന്തര മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി മൊബൈല്‍ ഉപയോക്താക്കള്‍ക്ക് അടിയന്തര സന്ദേശം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഉയര്‍ന്ന ബീപ് ശബ്ദത്തിനൊപ്പം വൈബ്രേഷനോടെയാണ് ഫോണില്‍ സന്ദേശം എത്തിയത്. ഇംഗ്ലീഷിലും, മലയാളത്തിലും ഈ സന്ദേശം എത്തി. 

Cell Broadcast (സെല്‍ ബ്രോഡ്കാസ്റ്റ്) സംവിധാനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായി ഉള്ള മുന്നറിയിപ്പ് ശബ്‍ദങ്ങളും വൈബ്രേഷനും സന്ദേശങ്ങളുമാണ് ഇന്ന് മൊബൈല്‍ ഫോണുകളിലെത്തിയത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തിയത്. രാജ്യത്തിന്‍റെ മറ്റ് പല ഭാഗങ്ങളില്‍ നേരത്തെ തന്നെ സെല്‍ ബ്രോഡ്‌കാസ്റ്റ് സന്ദേശം കേന്ദ്ര സര്‍ക്കാര്‍ പരീക്ഷിച്ചിരുന്നു. 

Latest Videos

undefined

എന്നാല്‍ കഴിഞ്ഞ ദിവസം ഈ സന്ദേശം കൊണ്ട് പണി കിട്ടിയത് ചില ഇലക്ട്രിക് സ്കൂട്ടറുകള്‍ക്കാണ്. അതായത് സിം കാര്‍ഡ് ഉപയോഗിച്ച് കണക്ട് ചെയ്യപ്പെട്ട ഇലക്ട്രിക് സ്കൂട്ടറുകള്‍ ഇപ്പോള്‍ സജീവമാണ്. അവയ്ക്കാണ് പണികിട്ടിയത്. ഇത്തരം സ്കൂട്ടറുകളിലും ഈ അടിയന്തര സന്ദേശം വന്നു. ആദ്യം ഇംഗ്ലീഷിലും, പിന്നീട് മലയാളത്തിലും എത്തി. എന്നാല്‍ അതിന് ശേഷം പല സ്കൂട്ടറുകളുടെയും ഡിസ്പ്ലേ നിന്നും പോയി. 

ഏഥര്‍ അടക്കം സ്കൂട്ടറുകളില്‍ വ്യാപകമായി ഈ പ്രശ്നം കണ്ടു. സന്ദേശം വന്നതിന് പിന്നാലെ സ്കൂട്ടര്‍ ഡിസ്പ്ലേ പൂര്‍ണ്ണമായും ബ്ലാക്കായിരുന്നു. സ്കൂട്ടര്‍ ഉടമകളുടെ ഗ്രൂപ്പുകളിലും മറ്റും ഇത് ചര്‍ച്ചയായി. എന്നാല്‍ ഇതിന് പരിഹാരവുമായി കമ്പനികള്‍ ഉടന്‍ എത്തിയിരുന്നു. സ്കൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യാനായിരുന്നു. ഇത്തരത്തില്‍ റീസ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഡിസ്പ്ലേ തിരിച്ചെത്തിയെന്നാണ് പലരും പറയുന്നത്. എന്തായാലും ഇത് സംബന്ധിച്ച് സ്കൂട്ടര്‍ കമ്പനികള്‍ മുന്നറിയിപ്പൊന്നും നല്‍കിയില്ലെന്ന് ഉപയോക്താക്കള്‍ക്ക് പരാതിയുണ്ട്. 

അതേ സമയം കഴിഞ്ഞ മാസം രാജ്യത്ത് പല സ്ഥലങ്ങളില്‍ സ്‌മാര്‍ട്ട് ഫോണിലേക്ക് ഉയര്‍ന്ന ബീപ് ശബ്‌ദത്തോടെ ഇത്തരം എമര്‍ജന്‍സി മെസേജ് ലഭിച്ചപ്പോള്‍ പലരും ഞെട്ടിയിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവാതെ പലരും തുറന്നുനോക്കിയപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ അയച്ച മുന്നറിയിപ്പ് സന്ദേശമാണ് എന്ന് വ്യക്തമായത്. 

വളരെ നിര്‍ണായകമായ എര്‍ജന്‍സി അലെർട് എന്ന ശീര്‍ഷകത്തോടെയാണ് എമര്‍ജന്‍സി മേസേജ് പലരുടെയും ആന്‍ഡ്രോയിഡ് ഫോണിലേക്ക് എത്തിയത്. സമാനമായി കേരളത്തിലെ മൊബൈല്‍ ഫോണുകളില്‍ എത്തിയ അലെർട് മെസേജിനൊപ്പം ഉയര്‍ന്ന ബീപ് ശബ്‌ദവും വൈബ്രേഷനും ശബ്‌ദ സന്ദേശവും ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലുമുള്ള (മലയാളം) എഴുത്തുമുണ്ടായിരുന്നു.

ഭാര്യ മരിച്ച് രണ്ട് കൊല്ലം; പുതിയ കാമുകിയെ തേടി ഡേറ്റിംഗ് ആപ്പില്‍ കയറിയാള്‍ക്ക് സംഭവിച്ചത്.!

ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; കാത്തിരുന്ന കാര്യം ഉടന്‍ സാധ്യമാകും.!

click me!