അച്ഛന് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെന്നറിയാതെ 20 കൊല്ലം ജീവിച്ച മകൻ, എല്ലാം രഹസ്യമായിരിക്കാൻ കാരണം

By Web Team  |  First Published Mar 26, 2024, 11:42 AM IST

സ്വന്തം അധ്വാനത്തിലാണ് പ്രദേശത്തെ മികച്ച സ്കൂളുകളിൽ ഷാങ് പ്രവേശനം നേടിയത്. പഠനം പൂർത്തിയാക്കിയതിന് പിന്നാലെ മാസം 60,000 രൂപ ശമ്പളം കിട്ടുന്ന ജോലിയിലും ഷാങ് പ്രവേശിച്ചു. അതുവഴി കുടുംബത്തിന്റെ കടം വീട്ടണം എന്നായിരുന്നു അയാളുടെ മനസിൽ. 


വല്ലാതെ കഷ്ടപ്പാട് കൂടുമ്പോൾ അച്ഛനും അമ്മയ്ക്കും നല്ല കാശുണ്ടായിരുന്നെങ്കിൽ എന്ന് പലരും ആ​ഗ്രഹിക്കാറുണ്ട്. അതുപോലെ അവർക്ക് കാശുണ്ടായിട്ടും തങ്ങളോട് മറച്ചുവച്ചതായിരുന്നെങ്കിൽ എന്നൊക്കെ സ്വപ്നം കാണുന്നവരും ഉണ്ട്. എന്നാൽ, ഈ യുവാവിന്റെ കാര്യത്തിൽ അത് തന്നെ സംഭവിച്ചിരിക്കുകയാണ്. വർഷങ്ങളോളം ഇയാൾ ജീവിച്ചത് തന്റെ അച്ഛന് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ട് എന്നറിയാതെയാണ്. 

24 -കാരനായ ഷാങ് സിലോംഗ് ചൈനീസ് മാധ്യമമായ ജിയുപായ് ന്യൂസിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തൻ്റെ 20 -ാമത്തെ വയസ്സുവരെ, തൻ്റെ കോടീശ്വരനായ പിതാവ്, ഷാങ് യുഡോംഗ് തങ്ങളുടെ യഥാർത്ഥ സാമ്പത്തികസ്ഥിതി തന്നോട് മറച്ചുവച്ചു. അധ്വാനിക്കാനും സമ്പാദ്യശീലമുണ്ടാക്കാനും തന്നെ പ്രേരിപ്പിച്ചു. പരിശ്രമിച്ചാൽ വിജയിക്കാനാവുമെന്ന് തന്നെ പഠിപ്പിക്കാൻ ശ്രമിച്ചു എന്നാണ് ഷാങ് പറയുന്നത്. 

Latest Videos

undefined

പ്രതിവർഷം 600 മില്യൺ യുവാൻ (691 കോടി രൂപ) വിലമതിക്കുന്ന വസ്തുക്കൾ ഉത്പാദിപ്പിക്കുന്ന മാലാ പ്രിൻസിൻ്റെ സ്ഥാപകനും പ്രസിഡൻ്റുമാണ് യുഡോംഗ്. ബ്രാൻഡ് സ്ഥാപിച്ച അതേ വർഷം തന്നെയാണ് മകനായ ഷാങ് ജനിക്കുന്നതും. 

ഹുനാനിലെ പിംഗ്ജിയാങ് കൗണ്ടിയിൽ ഒരു വളരെ സാധാരണ ഫ്ലാറ്റിലാണ് താൻ വളർന്നത്. തനിക്ക് അച്ഛന്റെ ബിസിനസിനെ കുറിച്ച് അറിയാമായിരുന്നു. എങ്കിലും അത് നഷ്ടത്തിലാണ് എന്നും കടത്തിലാണ് എന്നുമാണ് അച്ഛൻ തന്നെ പറഞ്ഞു വിശ്വസിപ്പിച്ചത് എന്നും ഷാങ് പറയുന്നു. സ്വന്തം അധ്വാനത്തിലാണ് പ്രദേശത്തെ മികച്ച സ്കൂളുകളിൽ ഷാങ് പ്രവേശനം നേടിയത്. പഠനം പൂർത്തിയാക്കിയതിന് പിന്നാലെ മാസം 60,000 രൂപ ശമ്പളം കിട്ടുന്ന ജോലിയിലും ഷാങ് പ്രവേശിച്ചു. അതുവഴി കുടുംബത്തിന്റെ കടം വീട്ടണം എന്നായിരുന്നു അയാളുടെ മനസിൽ. 

പിന്നീട്, ഷാങ് അച്ഛന്റെ കമ്പനിയിൽ ജോലിക്ക് കയറി. മറ്റേതൊരു ട്രെയിനിയോടും പെരുമാറുന്നത് പോലെയാണ് അവിടെ മറ്റ് ജീവനക്കാർ അദ്ദേഹത്തോടും പെരുമാറിയത്. വളരെ വൈകിയാണ് അച്ഛന് പണമുണ്ട് എന്ന കാര്യവും മറ്റും താൻ തിരിച്ചറിഞ്ഞത് എന്നും ഷാങ് പറഞ്ഞു. ഇപ്പോൾ അച്ഛന്റെ കമ്പനി കൂടുതൽ വളർത്താൻ സഹായിക്കുകയാണ് ഷാങിന്റെ ലക്ഷ്യം. 

എന്നാൽ, ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ പലരും ഇത് വിശ്വസിക്കാൻ പ്രയാസമാണ് എന്ന് അഭിപ്രായപ്പെട്ടു. അതേസമയം, വേറെ ചിലർ പറഞ്ഞത് ഇത്യ സത്യമായിരിക്കും എന്നാണ്. കാരണം, വളരെ ലളിതമായ രീതിയിലായിരുന്നു ഷാങ്ങിന്റെ വസ്ത്രധാരണവും ജീവിതരീതിയും എല്ലാമെന്നും അവർ പറയുന്നു.  

click me!