ടോയ്ലെറ്റിലാവട്ടെ വെളിച്ചമോ കാറ്റ് കയറാനുള്ള സംവിധാനമോ ഒന്നും ഇല്ല. ഇതാണ് താൻ കണ്ടതിൽ വച്ച് ഏറ്റവും മോശമായ ഒരു അപാർട്മെന്റ് ഡിസൈൻ എന്നാണ് യുവാവ് പറയുന്നത്.
വാടക കൊടുത്ത് തന്നെ മുടിയും എന്ന് നമ്മിൽ പലരും പറയാറുണ്ട്. ജീവിതച്ചെലവ് മൊത്തത്തിൽ കൂടുകയാണ്. വാടകയാവട്ടെ കുതിക്കുകയാണ്. എന്നാൽ, അത് ഇന്ത്യയിലെ മാത്രം കാര്യമല്ല. ലോകത്ത് എല്ലായിടത്തും അങ്ങനെ തന്നെയാണ്. ഒരു സൗകര്യവും പ്രത്യേകിച്ച് എടുത്തു പറയാനില്ലാത്ത ഒരു അപാർട്മെന്റിന് വാടക രണ്ട് ലക്ഷം രൂപയാണ്. ന്യൂയോർക്കിലാണ് അപാർട്മെന്റ്.
ആ സ്റ്റുഡിയോ അപാർട്മെന്റിന് രണ്ട് ലക്ഷം രൂപയാണ് വാടക എന്ന് കേട്ടാൽ ആരും കണ്ണുതള്ളിക്കൊണ്ട് ചോദിച്ചു പോകും, രണ്ട് ലക്ഷം രൂപയോ എന്ന്. കാരണം, ആ അപാർട്മെന്റിൽ ഒന്നും തന്നെ ഇല്ല. മാത്രമല്ല, വൃത്തിയും കമ്മിയാണ്. റിയൽ എസ്റ്റേറ്റ് ഏജന്റായ ഡേവിഡ് ഒക്കോച്ചയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. മൂന്ന് മില്ല്യണിലധികം ആളുകൾ ആ വീഡിയോ കണ്ടു കഴിഞ്ഞു.
undefined
വീഡിയോയിൽ കാണിച്ചിരിക്കുന്ന അപാർട്മെന്റിന്റെ ഡിസൈൻ പോലും വളരെ ദയനീയാവസ്ഥയിലാണ് ഉള്ളത്. മാത്രമോ? അതിനകത്ത് ഒരു ചെറുതായി മറച്ചിരിക്കുന്ന സ്ഥലം യുവാവ് കാണിച്ചു തരുന്നത് കാണാം. ഇതെന്താണ് എന്ന് ഊഹിക്കാനാവുമോ എന്നും ചോദിക്കുന്നുണ്ട്. അത് തുറന്ന് കാണിക്കുമ്പോഴാണ് അത് കുളിമുറിയാണ് എന്ന് മനസിലാവുക. അതിന്റെ തൊട്ടടുത്താണ് അടുക്കള എന്നും യുവാവ് പറയുന്നുണ്ട്.
ടോയ്ലെറ്റിലാവട്ടെ വെളിച്ചമോ കാറ്റ് കയറാനുള്ള സംവിധാനമോ ഒന്നും ഇല്ല. ഇതാണ് താൻ കണ്ടതിൽ വച്ച് ഏറ്റവും മോശമായ ഒരു അപാർട്മെന്റ് ഡിസൈൻ എന്നാണ് യുവാവ് പറയുന്നത്.
ഈ അപാർട്മെന്റിന് വാടക രണ്ട് ലക്ഷം രൂപയാണ് എന്നത് നെറ്റിസൺസിനെയും ഞെട്ടിച്ചു. ന്യൂയോർക്കിൽ വീട് കിട്ടാൻ എത്ര പ്രയാസമാണ് എന്നതിന്റെ തെളിവാണ് ഈ വാടക എന്നാണ് അവർ പറയുന്നത്. എന്നാൽ, ന്യൂയോർക്കിൽ മാത്രമല്ല, ലോകത്ത് എല്ലായിടത്തും ഇത് തന്നെയാണ് സ്ഥിതി.