കേൾവിശക്തി ഇത്തിരി കുറവാണ്, നടക്കാനും ഇത്തിരി പ്രയാസമുണ്ട് എന്നതൊഴിച്ചാൽ മറ്റ് തരത്തിലുള്ള മാനസിക, ശാരീരിക പ്രശ്നങ്ങളൊന്നും തന്നെ ഈ പ്രായത്തിലും മരിയയ്ക്കില്ല.
മാർച്ച് 5 -നായിരുന്നു ഈ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്നറിയപ്പെടുന്ന മരിയ ബ്രാന്യാസ് മൊറേറയുടെ പിറന്നാൾ. 2023 -ലാണ് ഗിന്നസ് വേൾഡ് റെക്കോർഡ് മരിയയെ ഈ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി അംഗീകരിച്ചത്. 117 വയസ്സായി മരിയ മുത്തശ്ശിക്ക്. രണ്ട് ലോകയുദ്ധങ്ങളും മഹാമാരികളും കണ്ട സ്ത്രീ. തന്റെ ഈ ദീർഘായുസ്സിന് ഒരുപാട് കാരണങ്ങളുണ്ട് മരിയയ്ക്ക് പറയാൻ.
1907 മാർച്ച് 4 -ന് യുഎസ്സിലെ സാൻ ഫ്രാൻസിസ്കോയിലാണ് മരിയ ജനിച്ചത്. എന്നാൽ, തന്റെ എട്ടാമത്തെ വയസ്സിൽ കുടുംബത്തോടൊപ്പം അവർ സ്പെയിനിലേക്കെത്തി. പിന്നീട്, കാറ്റലോണിയയിൽ സ്ഥിരതാമസമാക്കി. ജോൺ മോറെറ്റ് എന്ന ഡോക്ടറെ അവൾ വിവാഹം ചെയ്യുന്നത് 1931 -ലാണ്. അവർക്ക് മൂന്ന് കുട്ടികളാണ്. കഴിഞ്ഞ 23 വർഷങ്ങളായി പ്രദേശത്തെ ഒരേ നഴ്സിംഗ് ഹോമിലാണ് അവർ കഴിയുന്നത്.
undefined
കേൾവിശക്തി ഇത്തിരി കുറവാണ്, നടക്കാനും ഇത്തിരി പ്രയാസമുണ്ട് എന്നതൊഴിച്ചാൽ മറ്റ് തരത്തിലുള്ള മാനസിക, ശാരീരിക പ്രശ്നങ്ങളൊന്നും തന്നെ ഈ പ്രായത്തിലും മരിയയ്ക്കില്ല. തന്റെ കുടുംബത്തിൽ ഒട്ടുമിക്ക ആളുകളും 90 വയസ്സിന് മുകളിൽ പ്രായം വരെ ജീവിച്ചവരാണ് എന്നാണ് മരിയ പറയുന്നത്. മരിയയുടെ ഈ ദീർഘായുസ്സിന് ഒരു കാരണമായി അവർ പറയുന്നത് കുടുംബ പാരമ്പര്യം തന്നെയാണ്.
എന്നാൽ, വേറെയും കുറച്ച് കാരണങ്ങൾ കൂടി അവർ പറയുന്നുണ്ട്. അത് ഇതൊക്കെയാണ്: ചിട്ടയോടെയുള്ള ജീവിതം, ശാന്തമായി കാര്യങ്ങളെ കാണൽ, കുടുംബവുമായും സുഹൃത്തുക്കളുമായും നല്ല ബന്ധം സൂക്ഷിക്കൽ, പ്രകൃതിയുമായുള്ള സമ്പർക്കം, വൈകാരികമായുള്ള സ്ഥിരത, വിഷമിച്ചിരിക്കാതിരിക്കുക, ഖേദിക്കാതിരിക്കുക, പൊസിറ്റീവായിരിക്കുക, ടോക്സിക്കായിട്ടുള്ള അതായത് നിരന്തരം വിഷലിപ്തമായ മനസുമായി ഇടപെടുന്ന മനുഷ്യരിൽ നിന്നും അകന്ന് നിൽക്കുക.
അപ്പോൾ ദീർഘായുസ്സ് വേണം എന്നുണ്ടെങ്കിൽ ഈ വഴിയെല്ലാം പരീക്ഷിച്ച് നോക്കാവുന്നതാണ് അല്ലേ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം