പാമ്പിന് സമീപത്ത് നിന്ന് സ്ത്രീയുടെ വസ്ത്രഭാഗങ്ങളും ചെരുപ്പും മറ്റും കണ്ടെത്തിയതിന് പിന്നാലെയാണ് വീട്ടുകാർക്ക് സ്ത്രീയെ പാമ്പ് വിഴുങ്ങിയോയെന്ന സംശയം തോന്നിയത്
ജക്കാർത്ത: കാണാതായ സ്ത്രീയ്ക്കായി തെരച്ചിൽ നടത്തുന്നതിനിടെ കണ്ടെത്തിയത് അസാധാരണ വലുപ്പമുള്ള പെരുമ്പാമ്പിന്റെ വയറ്റിൽ നിന്നും. ഇന്തോനേഷ്യയിലെ സൌത്ത് സുലാവെസി പ്രവിശ്യയിൽ വെള്ളിയാഴ്ചയാണ് സംഭവം. 45 വയസ് പ്രായമുള്ള ഫരീദ എന്ന സ്ത്രീയെയാണ് വ്യാഴാഴ്ച മുതൽ കാണാതായത്. നാലുകുട്ടികളുടെ അമ്മയായ സ്ത്രീയ്ക്ക് വേണ്ടി നാട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടയിലാണ് 16 അടിയോളം നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തുന്നത്.
അലസ മട്ടിൽ കിടന്നിരുന്ന പാമ്പിന് സമീപത്ത് നിന്ന് യുവതിയുടെ വസ്ത്രഭാഗങ്ങളും ചെരുപ്പും മറ്റും കണ്ടെത്തിയതിന് പിന്നാലെയാണ് വീട്ടുകാർക്ക് സ്ത്രീയെ പാമ്പ് വിഴുങ്ങിയോയെന്ന സംശയം തോന്നിയത്. പെരുമ്പാമ്പിനെ പിടികൂടിയ നാട്ടുകാർ വയറ് തുറന്ന് പരിശോധിച്ചപ്പോഴാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങളടക്കം പൂർണമായാണ് പെരുമ്പാമ്പ് സ്ത്രീയെ വിഴുങ്ങിയത്. 2017ന് ശേഷം ഇത്തരത്തിൽ രാജ്യത്തുണ്ടാകുന്ന അഞ്ചാമത്തെ സംഭവമാണ് ഇതെന്നാണ് അധികൃതർ വിശദമാക്കുന്നത്.
undefined
2022ൽ ഇന്തോനേഷ്യയിലെ ജാംബി പ്രവിശ്യയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2018ൽ 54കാരിയെ പെരുമ്പാമ്പ് വിഴുങ്ങിയിരുന്നു. സുലാവെസിയിൽ തന്നെയുള്ള മുന ടൌണിലായിരുന്നു ഇത്. 2017ൽ ഈ പ്രേദശത്ത് നിന്ന് കാണാതായ കർഷകനെ 4 മീറ്റർ നീളമുള്ള പെരുമ്പാമ്പിന്റെ വയറിൽ നിന്നാണ് കണ്ടെത്തിയത്. ഇരയെ വരിഞ്ഞുമുറുക്കി കൊന്ന ശേഷം പൂർണമായി വിഴുങ്ങുന്നതാണ് പെരുമ്പാമ്പിന്റെ രീതി. കുരങ്ങുകളേയും പന്നികളേയും മറ്റ് സംസ്തനികളെയുമാണ് ഇവ സാധാരണ ആഹാരമാക്കാറുള്ളത്. റെട്ടിക്കുലേറ്റഡ് പൈതൺ എന്ന വിഭാഗത്തിലെ ഈ പെരുമ്പാമ്പുകളെ ദക്ഷിനേഷ്യയിൽ കണ്ടുവരാറുള്ള ഒരിനം പെരുമ്പാമ്പാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം