റാഞ്ചിയിൽ നിന്നുള്ള നന്ദിനി ടാങ്ക് എന്ന യുവതിയാണ് തന്റെ അനുഭവം എക്സിൽ ഷെയർ ചെയ്തത്. ആർത്തവം വന്നു കഴിഞ്ഞാൽ വയറുവേദന അനുഭവിക്കുന്ന നിരവധി സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. ചിലർക്ക് ഈ വേദന അസഹ്യമായിരിക്കും. തനിക്കും അങ്ങനെ ഒരവസ്ഥ ഉണ്ടായതിനെ കുറിച്ചാണ് നന്ദിനി പറയുന്നത്.
ഓരോ ദിവസവും ക്രൂരതകൾ മാത്രം നിറഞ്ഞ എന്തെല്ലാം വാർത്തകളാണ് നാം കാണുന്നത് അല്ലേ? മനുഷ്യരിലും ലോകത്തിലുമുള്ള നമ്മുടെ വിശ്വാസം തന്നെ നഷ്ടപ്പെട്ടു പോകുന്ന തരത്തിലുള്ളതാണ് അത്തരം വാർത്തകളെല്ലാം. എന്നാൽ, ഈ ലോകത്തും ചില നന്മ നിറഞ്ഞ മനുഷ്യരുണ്ട്. ആ നന്മയും കരുണയുമൊക്കെയാണ് ഒരുപക്ഷേ ലോകം വീണുപോകാതെ ഇങ്ങനെ കാത്തുസൂക്ഷിക്കുന്നത്. അത്തരം ഒരു അനുഭവമാണ് ഒരു സ്ത്രീ എക്സിൽ (ട്വിറ്ററിൽ) പങ്കുവച്ചിരിക്കുന്നത്.
റാഞ്ചിയിൽ നിന്നുള്ള നന്ദിനി ടാങ്ക് എന്ന യുവതിയാണ് തന്റെ അനുഭവം എക്സിൽ ഷെയർ ചെയ്തത്. ആർത്തവം വന്നു കഴിഞ്ഞാൽ വയറുവേദന അനുഭവിക്കുന്ന നിരവധി സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. ചിലർക്ക് ഈ വേദന അസഹ്യമായിരിക്കും. തനിക്കും അങ്ങനെ ഒരവസ്ഥ ഉണ്ടായതിനെ കുറിച്ചാണ് നന്ദിനി പറയുന്നത്. തനിക്ക് ആർത്തവമായിരുന്നു. സഹിക്കാനാവാത്ത വയറുവേദനയായിരുന്നു. അതിനാൽ മരുന്ന് വാങ്ങാൻ പോലും സാധിച്ചില്ല എന്നാണ് യുവതി പറയുന്നത്.
undefined
അങ്ങനെ താൻ സ്വിഗിയിൽ ഭക്ഷണം ഓർഡർ ചെയ്തു. ഡെലിവറി ബോയിയോട് മരുന്ന് വാങ്ങുമോ എന്ന് അന്വേഷിച്ചു. അയാൾ വളരെ നല്ല ഒരാളായിരുന്നു. മരുന്ന് വാങ്ങിക്കൊണ്ടു വന്നു എന്നാണ് നന്ദിനി കുറിച്ചിരിക്കുന്നത്. ഒപ്പം അയാൾ വാങ്ങിയ മരുന്നിന്റെ ചിത്രവും (Meftal-Spas) നൽകിയിട്ടുണ്ട്.
I had sharp cramps and couldn’t walk to the medical store, so ordered food on and asked the delivery agent if he could buy me a medicine. He was really kind enough to get me one. I made sure to tip him and thank him for his kindness ✨ pic.twitter.com/SEKegLiwaQ
— Nandini Tank (@NandiniRavita)നിരവധിപ്പേരാണ് ഇവരുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഡെലിവറി ഏജന്റിന്റെ നല്ല മനസിനെ പലരും പുകഴ്ത്തി. അതേസമയം യുവതി വാങ്ങിയ മരുന്നിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് പലരും ഓർമ്മപ്പെടുത്തി. മറ്റ് ചിലർ ചോദിച്ചത് Swiggy Genie യിലോ മരുന്ന് കിട്ടുന്ന മറ്റേതെങ്കിലും ആപ്പിലോ മരുന്ന് ഓർഡർ ചെയ്യാമായിരുന്നല്ലോ എന്നാണ്. എന്നാൽ, ആ സമയത്ത് അതൊന്നും ലഭ്യമായിരുന്നില്ല, അതിനാലാണ് സ്വിഗിയെ ആശ്രയിച്ചത് എന്നാണ് യുവതിയുടെ മറുപടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം