കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ്. ഞാൻ ഒരു ഓൺലൈൻ പരീക്ഷ കഴിഞ്ഞശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സെർവർ തകരാറായത് കൊണ്ട് പരീക്ഷ ഒരു മണിക്കൂർ വൈകിയിരുന്നു. അതുകൊണ്ട് തന്നെ ഞാൻ ബുക്ക് ചെയ്ത ട്രെയിൻ എനിക്ക് കിട്ടിയില്ല. അടുത്ത ട്രെയിനിനായി രണ്ടു മണിക്കൂർ കാത്തു നിൽക്കേണ്ടി വന്ന ശേഷം ഞാൻ ജനറൽ കോച്ചിൽ കയറി.
ഓരോ ദിവസവും മനുഷ്യർ ഉണരുന്നതും ഉറങ്ങുന്നതും വെട്ടും കൊലപാതകവുമടക്കം അനേകം മോശം കാര്യങ്ങൾ കേട്ടും കണ്ടുമാണ്. അതിനിടയിൽ മനുഷ്യർ അതിജീവിച്ച് പോകുന്നത് മനുഷ്യരിൽ ബാക്കിയുള്ള ഇത്തിരി സ്നേഹവും നന്മയും ഒക്കെ കാരണമാകാം. അങ്ങനെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ചിലപ്പോൾ ആരുമല്ലാത്ത മനുഷ്യർ വച്ചുനീട്ടുന്ന ഒരു ചിരി, അല്ലെങ്കിൽ ഒരു കുഞ്ഞുസഹായം അതൊക്കെ തന്നെയാവും നമ്മുടെ ഒരു ദിവസത്തെ മൊത്തം സന്തോഷവും. അത് തന്നെയാണ് ഈ യുവതിയുടെ അനുഭവവും. അപ്രതീക്ഷിതമായ ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്ന ഇടമാണ് ട്രെയിനുകൾ അല്ലേ? ഇതും സംഭവിച്ചിരിക്കുന്നത് ഒരു ട്രെയിനിൽ തന്നെയാണ്. ഇന്ത്യൻ റെയിൽവേയിൽ യാത്ര ചെയ്യുന്നത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നത് ഇതുകൊണ്ടൊക്കെയാണ് എന്നു പറഞ്ഞാണ് സാക്ഷി മഹേശ്വരി എന്ന യുവതി തന്റെ അനുഭവം ഷെയർ ചെയ്തിരിക്കുന്നത്.
undefined
യുവതിയുടെ പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ്. ഞാൻ ഒരു ഓൺലൈൻ പരീക്ഷ കഴിഞ്ഞശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സെർവർ തകരാറായത് കൊണ്ട് പരീക്ഷ ഒരു മണിക്കൂർ വൈകിയിരുന്നു. അതുകൊണ്ട് തന്നെ ഞാൻ ബുക്ക് ചെയ്ത ട്രെയിൻ എനിക്ക് കിട്ടിയില്ല. അടുത്ത ട്രെയിനിനായി രണ്ടു മണിക്കൂർ കാത്തു നിൽക്കേണ്ടി വന്ന ശേഷം ഞാൻ ജനറൽ കോച്ചിൽ കയറി. എനിക്ക് കഠിനമായ തലവേദന ഉണ്ടായിരുന്നു, അതുകൊണ്ട് ഞാനെന്റെ തലയിൽ അമർത്തി തടവുന്നുണ്ടായിരുന്നു. എന്റെ കണ്ണുകളിൽ വെള്ളം നിറഞ്ഞിരുന്നു. പെട്ടെന്ന്, അടുത്തിരുന്ന ഒരു ആന്റി അത് ശ്രദ്ധിച്ചു, എന്നോട് മോളേ ഈ ബാം ഉപയോഗിച്ചോളൂ. അതോ ഞാൻ തടവിത്തരണോ എന്ന് പറഞ്ഞ് ഒരു ബാം വച്ചുനീട്ടി. ഇത് കർമ്മഫലമാണോ അതോ ഇത്തരം നല്ല ആളുകൾ നമുക്കുചുറ്റും ഇപ്പോഴും ഉണ്ടോ?
Why do I love travelling in the Indian railway ?
A few days ago, I was traveling back home after giving an online exam. The server went down and delayed the exam by a hour, and I missed my booked train. After waiting for two hours for the next train, I got into the general… pic.twitter.com/UFZoUeEWIU
ഒരു ബാമിൻറെ ചിത്രവും യുവതി പങ്കുവച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ ഈ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടു. ആ ആന്റിയെ അഭിനന്ദിച്ചുകൊണ്ട് ഒരുപാട് പേർ പോസ്റ്റിന് കമന്റും ചെയ്തു.
വായിക്കാം: തനിയെ ബാഗുമായി മാർക്കറ്റിൽ പോയി മീൻ വാങ്ങിവരും വളർത്തുപെൻഗ്വിൻ, ഓർമ്മയുണ്ടോ ലാലയെ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം