താൻ തന്റെ ജോലിയിൽ വളരെ നല്ല ആളായത് കൊണ്ടാണ് തന്നെ കമ്പനിയിൽ നിന്നും പിരിച്ചു വിട്ടത് എന്നാണ് മരിയേലയുടെ പരാതി.
ജോലി ചെയ്യാത്തതിന് ആളുകളെ പിരിച്ചു വിടുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ, നന്നായി ജോലി ചെയ്തതിന് ആരെയെങ്കിലും ഏതെങ്കിലും കമ്പനി പിരിച്ചു വിടുന്നത് കണ്ടിട്ടുണ്ടോ? ചിലപ്പോൾ അതും സംഭവിക്കും. അതാണ് ഈ യുവതിയുടെ അനുഭവം തെളിയിക്കുന്നത്.
മരിയേല എന്ന യുവതിയാണ് താൻ നന്നായി ജോലി ചെയ്തതിനാണ് തന്റെ കമ്പനി തന്നെ പിരിച്ചു വിട്ടത് എന്ന വിവരം വെളിപ്പെടുത്തിയത്. ടിക്ടോക്കിലാണ് മരിയേല തന്റെ അനുഭവം വെളിപ്പെടുത്തിയത്. താൻ തന്റെ ജോലിയിൽ വളരെ നല്ല ആളായത് കൊണ്ടാണ് തന്നെ കമ്പനിയിൽ നിന്നും പിരിച്ചു വിട്ടത് എന്നാണ് മരിയേലയുടെ പരാതി.
undefined
മരിയേല പറയുന്നത് ഇങ്ങനെയാണ്, 'ഇന്നലെ എനിക്ക് എന്റെ ജോലി നഷ്ടപ്പെട്ടു. അതിന്റെ കാരണങ്ങളിൽ ഒന്ന് ഞാൻ നന്നായി ജോലി ചെയ്യും എന്നത് കൂടിയാണ്. ഇന്നലെ രാവിലെ ഞങ്ങളുടെ മീറ്റിംഗിനിടെ ബോസ് എന്നോട് സെയിൽസ് ഡയറക്ടറുമായി ഒരു മീറ്റിംഗ് പ്ലാൻ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. അതോടെ താൻ കമ്പനി വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് എല്ലാ കാര്യങ്ങളും നേരത്തെ തന്നെ ചെയ്ത് വച്ചിരുന്നു എന്ന് ബോസിനെ അറിയിച്ചു. എന്നാൽ, എല്ലാ കാര്യങ്ങളും കൃത്യമായി കണ്ടറിഞ്ഞ് നേരത്തെ ചെയ്തതിന് അഭിനന്ദിക്കുന്നതിന് പകരം ബോസ് തന്നെ ജോലിയിൽ നിന്നും പിരിച്ചുവിടുകയാണ് ചെയ്തത്.'
ടിക്ടോക്കിൽ മരിയേലയുടെ അനുഭവം കേട്ട പലരും അന്തംവിട്ടുപോയി. എന്നാൽ, മരിയേല ഒരു കാര്യം കൂടി പറഞ്ഞു. പലപ്പോഴും ബോസ് ഓഫീസിൽ വരാറില്ല. അതിനാൽ അയാൾ ചെയ്യേണ്ട പല കാര്യങ്ങളും തനിക്ക് ചെയ്യേണ്ടി വരാറുണ്ട്. അതിനാൽ തന്നെ താൻ അയാൾക്കൊരു ഭീഷണിയാവുമോ എന്ന് ഭയമുണ്ട്. അതുകൂടിയാവാം തന്നെ പിരിച്ചു വിടാൻ കാരണമായത് എന്നാണ് അവൾ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം