കേടായ പാൽ തിരികെ തരാമെന്നും പകരം റീഫണ്ട് വേണമെന്നും സോഫിയ ആവശ്യപ്പെട്ടു. മറുവശത്തുണ്ടായിരുന്ന ആൾ പറഞ്ഞത് പാൽ തിരികെ തരികയൊന്നും വേണ്ട റീഫണ്ട് തരാം എന്നാണ്.
പാല് കേടായാല്‍ എന്ത് ചെയ്യും? സംഗതി കാശ് നഷ്ടം വരും. എന്നാലും പാലല്ലേ ചിലപ്പോൾ ചീത്തയായിപ്പോയി എന്നൊക്കെ വരും. എന്നാലും ഒരു പാക്കറ്റ് പാല് കേടുവന്നതിന് പിന്നാലെ 77000 രൂപ കയ്യിൽ നിന്നും പോയാലോ? അങ്ങനെ സംഭവിച്ചിരിക്കുന്നത് ബംഗളൂരുവിൽ നിന്നുള്ള ഒരു സ്ത്രീക്കാണ്.
കർണാടകയിലെ മൈസൂരു റോഡിൽ താമസിക്കുകയാണ് 65 -കാരിയായ സോഫിയ. ഒരു ഓൺലൈൻ മിൽക്ക് ഡെലിവറി സർവീസിന്റെ സ്ഥിരം കസ്റ്റമറായിരുന്നു അവർ. എന്നാൽ, 2024 മാർച്ച് 18 -ന്, അവർക്ക് ഇതുവഴി ലഭിച്ച പാൽ കേടായതായിരുന്നു. പിന്നാലെ, ആ പണം തിരികെ കിട്ടാനുള്ള വഴി തേടാൻ തുടങ്ങി അവർ. അങ്ങനെ ഓൺലൈനിൽ പരതി ഒരു കസ്റ്റമർ കെയർ നമ്പറും അവർ സംഘടിപ്പിച്ചു. അതിലേക്ക് വിളിച്ചപ്പോൾ എടുത്തയാൾ പറഞ്ഞത്, താൻ അവരുടെ കസ്റ്റമർ കെയർ എക്സിക്യൂട്ടീവാണ് എന്നാണ്.
undefined
കേടായ പാൽ തിരികെ തരാമെന്നും പകരം റീഫണ്ട് വേണമെന്നും സോഫിയ ആവശ്യപ്പെട്ടു. മറുവശത്തുണ്ടായിരുന്ന ആൾ പറഞ്ഞത് പാൽ തിരികെ തരികയൊന്നും വേണ്ട റീഫണ്ട് തരാം എന്നാണ്. അതിനായി താൻ പറയുന്നത് പോലെ ചെയ്താൽ മതിയെന്നും ഇയാൾ സോഫിയയെ പറഞ്ഞു ബോധ്യപ്പെടുത്തി.
വാട്ട്സാപ്പിൽ യുപിഐ ഐഡി 081958 വരുന്ന ഒരു മെസ്സേജ് വരും എന്നാണ് ഇയാൾ സോഫിയയോട് ആദ്യം പറഞ്ഞത്. പിന്നാലെ 'ട്രാൻസ്ഫർ മണി' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാനും 'ടു ബാങ്ക് /യുപിഐ ഐഡി' ഓപ്ഷനിൽ ക്ലിക്ക് ചെയ്യാനും പറഞ്ഞു. സോഫിയയാവട്ടെ ഇത് തട്ടിപ്പാണ് എന്ന് മനസിലാവാതെ അയാളെ അനുസരിക്കുകയും ചെയ്തു. ശേഷം 'പേ' എന്നതിൽ ക്ലിക്ക് ചെയ്യാനും യുപിഐ പിൻ നമ്പർ അടിച്ചുകൊടുക്കാനുമാണ് ഇയാൾ ആവശ്യപ്പെട്ടത്. ഇതും സോഫിയ അനുസരിച്ചു.
പിൻ അടിച്ചുകൊടുത്ത ഉടനെ തന്നെ അവരുടെ അക്കൗണ്ടിൽ നിന്നും 77000 രൂപ പോയി. ഇതോടെയാണ് നടന്നത് തട്ടിപ്പാണ് എന്നും താൻ പറ്റിക്കപ്പെട്ടു എന്നും ഇവർക്ക് മനസിലായത്. പിന്നാലെ ഇവർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നത്രെ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം