സ്ത്രീയെ നായയാക്കി ഡിഎൻഎ ഫലം; ടെസ്റ്റിന് പോയ ചാനൽസംഘം ആകെ ഞെട്ടി

By Web Team  |  First Published Mar 21, 2024, 1:59 PM IST

റിപ്പോർട്ടിനായി സാമ്പിൾ അയച്ചുകൊടുത്ത മൂന്ന് കമ്പനികളിൽ രണ്ടെണ്ണം വേണ്ടത്ര ഡിഎൻഎ ഇല്ലാത്തതിനാൽ കൃത്യമായ ഫലങ്ങൾ നൽകാൻ കഴിയില്ല എന്ന് മറുപടി നൽകി. എന്നാൽ, മൂന്നാമത്തെ കമ്പനിയുടെ ഫലം അക്ഷരാർത്ഥത്തിൽ എല്ലാവരെയും ഞെ‌ട്ടിച്ചു.


വളർത്തുമൃഗങ്ങളുടെ ഡിഎൻഎ ടെസ്റ്റുകൾ എത്രമാത്രം കൃത്യമായിരിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?  ഈ ടെസ്റ്റുകളുടെ വിശ്വാസ്യതയെക്കുറിച്ച് അന്വേഷിക്കാൻ അടുത്തിടെ അമേരിക്കൻ ടെലിവിഷൻ ചാനലായ WBZ ടീം തീരുമാനിച്ചു. അതിനായി മൂന്ന് വ്യത്യസ്ത കമ്പനികൾക്ക് ഒരേ സാമ്പിളുകൾ അയച്ച് അവരുടെ സേവനങ്ങളുടെ കൃത്യത പരിശോധിക്കാൻ സംഘം തീരുമാനിച്ചു. എന്നാൽ, നായയുടെ സാമ്പിളുകൾ അയക്കുന്നതിന് പകരം അവർ തങ്ങളുടെ ഒരു റിപ്പോർട്ടറുടെ സാമ്പിളുകളാണ് കമ്പനികൾക്ക് അയച്ചത്. ഫലം വന്നതും ചാനൽ സംഘം അമ്പരുന്നു. കാരണം ഒരു ഡിഎൻഎ ടെസ്റ്റിങ്ങ് കമ്പനി തങ്ങളുടെ റിപ്പോർട്ടറെ സർട്ടിഫൈ ചെയ്തത് ലാബ്രഡോറും അലാസ്കൻ മലമൂട്ടും ചേർന്ന നായ ആയാണ്. 

റിപ്പോർട്ടിനായി സാമ്പിൾ അയച്ചുകൊടുത്ത മൂന്ന് കമ്പനികളിൽ രണ്ടെണ്ണം വേണ്ടത്ര ഡിഎൻഎ ഇല്ലാത്തതിനാൽ കൃത്യമായ ഫലങ്ങൾ നൽകാൻ കഴിയില്ല എന്ന് മറുപടി നൽകി. എന്നാൽ, മൂന്നാമത്തെ കമ്പനിയുടെ ഫലം അക്ഷരാർത്ഥത്തിൽ എല്ലാവരെയും ഞെ‌ട്ടിച്ചു. കാനഡയിലെ ടൊറൻ്റോ ആസ്ഥാനമായുള്ള 'ഡിഎൻഎ മൈ ഡോഗ്' എന്ന സ്ഥാപനമാണ് മനുഷ്യൻ ജീൻ സാമ്പിളുകൾ നൽകിയപ്പോഴും വിചിത്രമായ ഫലം പുറത്തു വിട്ടത്. അവർ പറയുന്നതനുസരിച്ച്, റിപ്പോർട്ടറുടെ സാമ്പിൾ സൂചിപ്പിക്കുന്നത് അവൾ 40% അലാസ്കൻ മലമൂട്ടും 35% ഷാർപെയും 25% ലാബ്രഡോറും ആണെന്നാണ്. 

Latest Videos

undefined

വിശകലനത്തിനായി സമർപ്പിച്ച സാമ്പിൾ "ബ്രീഡ് ഐഡി വിശകലനം നടത്താൻ ആവശ്യമായ ഡാറ്റ നൽകുന്നതിൽ പരാജയപ്പെട്ടു" എന്ന് ഓസ്‌ട്രേലിയയും യുഎസ് ആസ്ഥാനമായുള്ള ഒറിവെറ്റ്, വിസ്ഡം പാനൽ എന്നീ കമ്പനികൾ റിപ്പോർട്ട് ചെയ്തപ്പോഴാണ്, കനേഡിയൻ കമ്പനിയുടെ ഈ വിചിത്രമായ കണ്ടെത്തൽ. ഏതായാലും സംഭവം വലിയ ചർച്ചകൾക്കാണ് വഴി തുറന്നിരിക്കുന്നത്.

സിയോൺ മാർക്കറ്റ് റിസർച്ച് റിപ്പോർട്ട് അനുസരിച്ച്, 2022 -ൽ 235 മില്യൺ ഡോളർ മൂല്യമുള്ള ആഗോള ഡോഗ് ഡിഎൻഎ ടെസ്റ്റ് മാർക്കറ്റ്, 2030 -ഓടെ 723 മില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിഎൻഎ മൈ ഡോഗ്, ഒറിവെറ്റ്, വിസ്ഡം പാനൽ എന്നിവയാണ് ഈ വ്യവസായത്തിലെ പ്രമുഖ കമ്പനികൾ. എന്നിരുന്നാലും, സമീപകാല ഫലങ്ങളിലെ അപാകതകൾ ഈ ഡിഎൻഎ ടെസ്റ്റുകളുടെ വിശ്വാസ്യതയെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്. 

(ചിത്രം പ്രതീകാത്മകം)

tags
click me!