"ഹോളണ്ട് ആക്രോശിക്കുകയും ശപഥം ചെയ്യുകയും ചിരിക്കുകയും ചെയ്തു. ക്ലിപ്പിന്റെ ഒരു ഘട്ടത്തിൽ, ടോയ്‌ലറ്റ് ഫ്ലഷ് ചെയ്തു, അതിന്‍റെ ഒരു വശത്ത് പറ്റിപ്പിടിക്കാൻ പാടുപെടുന്ന മൃഗത്തെ അതില്‍ കാണാം" ഡാനിയൽസ് കൂട്ടിച്ചേർത്തു.
ഒരു സ്ത്രീ തന്റെ വളർത്തുമൃഗമായ മാർമോസെറ്റ് കുരങ്ങി(marmoset monkey)നെ ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്യുകയും അതിന് കൊക്കെയ്ൻ(offered cocaine) നൽകാൻ ശ്രമിക്കുന്നതുമായ ഒരു വീഡിയോ പുറത്ത് വന്നു. അതോടെ, ന്യൂപോർട്ടിലെ വേഡ്‌സ്‌വർത്ത് റോഡിലുള്ള(Wordsworth Road, Newport) വിക്കി ഹോളണ്ടി(Vicki Holland)നെ ആജീവനാന്തം മൃഗങ്ങളെ വളർത്തുന്നതിൽ നിന്ന് വിലക്കിയിരിക്കുകയാണ് കോടതി.
38 -കാരിയായ ഇവര്‍ക്ക് ന്യൂപോർട്ട് ക്രൗൺ കോടതി 12 ആഴ്ചത്തെ തടവും വിധിച്ചിട്ടുണ്ട്. മൂന്ന് കുറ്റങ്ങൾക്ക് ഹോളണ്ട് കുറ്റസമ്മതം നടത്തി, കൂടാതെ £420 ചെലവും £128 ഇരയുടെ സർചാർജും നൽകണം. ദൃശ്യങ്ങൾ കണ്ടതിന് ശേഷം മൃഗങ്ങളുടെ ക്ഷേമത്തെക്കുറിച്ച് തനിക്ക് കടുത്ത ആശങ്ക തോന്നിയെന്നും അത് ഗൗരവതരമായിരുന്നു എന്നും ആർഎസ്പിസിഎയിലെ സോഫി ഡാനിയൽസ് പറഞ്ഞു.
undefined
"പ്രതിയുടെ ഫോണിൽ നിന്നുള്ള വീഡിയോകളില്‍ അവൾ മാർമോസെറ്റിന് കൊക്കെയ്ൻ നൽകാൻ ശ്രമിക്കുന്നതായി കാണാമായിരുന്നു. മറ്റൊന്നില്‍ ഒരു ടോയ്‌ലറ്റ് ബൗളില്‍ ഭയന്ന മാർമോസെറ്റിനെയും വ്യക്തമായി കാണാമായിരുന്നു" അവൾ പറഞ്ഞു. "ഹോളണ്ട് ആക്രോശിക്കുകയും ശപഥം ചെയ്യുകയും ചിരിക്കുകയും ചെയ്തു. ക്ലിപ്പിന്റെ ഒരു ഘട്ടത്തിൽ, ടോയ്‌ലറ്റ് ഫ്ലഷ് ചെയ്തു, അതിന്‍റെ ഒരു വശത്ത് പറ്റിപ്പിടിക്കാൻ പാടുപെടുന്ന മൃഗത്തെ അതില്‍ കാണാം" ഡാനിയൽസ് കൂട്ടിച്ചേർത്തു.
ഇതിന്‍റെയൊക്കെ ഫലമായി മാർമോസെറ്റ് വല്ലാതെ കഷ്ടപ്പെട്ടുവെന്ന് ഒരു മൃഗഡോക്ടർ ഉടൻ സ്ഥിരീകരിച്ചു. ഗ്വെന്റ് പൊലീസ് ഹോളണ്ടിന്റെ ഫോണിൽ വീഡിയോകൾ കണ്ടെത്തിയതിനെ തുടർന്നാണ് കുരങ്ങിന്റെ ചികിത്സാക്കാര്യം ആർഎസ്പിസിഎയുടെ ശ്രദ്ധയിൽപ്പെട്ടത്. ഹോളണ്ടിന്റെ വീട്ടുവിലാസത്തിൽ ഗ്വെന്റ് പൊലീസ് വാറണ്ടുമായി എത്തിയപ്പോള്‍, താൻ ഒരാഴ്ച മുമ്പ് മാർമോസെറ്റിനെ വിറ്റതായി അവൾ അവകാശപ്പെട്ടു. മാർമോസെറ്റിനെ പിന്നീട് കണ്ടെത്തി ആർഎസ്പിസിഎയുടെ പരിചരണത്തിന് വിട്ടു. തുടർന്ന് കൂടുതല്‍ പരിചരണത്തിനായി ഡോർസെറ്റിലെ മങ്കി വേൾഡിലെ സ്പെഷ്യലിസ്റ്റ് പ്രൈമേറ്റ് വിദഗ്ധർക്ക് കൈമാറും.
"നന്ദി, ഈ കുരങ്ങന് ഇപ്പോൾ അത്തരം മോശമായ പെരുമാറ്റത്തിന് ശേഷം അർഹമായ പരിചരണം ലഭിക്കുന്നു" ഡാനിയേല്‍സ് പറഞ്ഞു. ഏതൊരു പ്രൈമേറ്റിനെയും വളർത്തുമൃഗമായി സൂക്ഷിക്കുന്നതിനെ തികച്ചും എതിർക്കുന്നു എന്ന് RSPCA പറയുന്നു. കാരണം ഒരു ഗാർഹിക അന്തരീക്ഷത്തിൽ അവരുടെ സങ്കീർണ്ണമായ ആവശ്യങ്ങൾ നിറവേറ്റുന്നത് വളരെ ബുദ്ധിമുട്ടാണ്.