വെള്ളം അലർജി; കുളിക്കാൻ പോലും പറ്റുന്നില്ലെന്ന് യുവതി; അത്യപൂർവ്വ രോഗം ഇതുവരെ കണ്ടെത്തിയത് 37 പേർക്ക് മാത്രം!

By Web Team  |  First Published Mar 5, 2024, 12:19 PM IST

എന്നെ ശരിക്കും നോക്കേ... എന്തേലും കുഴപ്പമുണ്ടോ? എന്ന് ചോദിച്ച് കൊണ്ട് മണിചിത്രത്താഴില്‍ പപ്പുവിന്‍റെ കാട്ടുപറമ്പന്‍ എന്ന കഥാപാത്രം നമ്മെ ഏറെ ചിരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അക്വാജെനിക് ഉർട്ടികാരിയ ഏറെ വേദനാജനകമായ രോഗമാണന്ന് യുവതിയുടെ വെളിപ്പെടുത്തല്‍.



ലയാളിയെ ഏറെ ചിരിപ്പിച്ച മണിചിത്രത്താഴ് എന്ന സിനിമയിലെ പപ്പു അവതരിപ്പിച്ച 'കാട്ടുപറമ്പന്‍' എന്ന കഥാപാത്രത്തിന് വെള്ളം അലര്‍ജിയാണ്. വെള്ളം ചവിട്ടാതിരിക്കാന്‍ ചാടി ചാടി പോകുന്ന പപ്പുവിന്‍റെ കഥാപാത്രത്തെ സിനിമ കണ്ടവരാരും മറക്കില്ല. ഏതാണ്ട് സമാനമായ അവസ്ഥയിലാണ് താനുമെന്ന് ഒരു യുഎസ് യുവതി. യുഎസിലെ സൗത്ത് കരോലിനയിൽ നിന്നുള്ള ലോറൻ മോണ്ടെഫസ്‌കോ എന്ന യുവതിക്കാണ് ഈ അത്യപൂര്‍വ്വ രോഗം ബാധിച്ചത്. വെള്ളം അലര്‍ജിയായതിനാല്‍ തനിക്ക് കുളിക്കാന്‍ പോലും പറ്റുന്നില്ലെന്ന് ഇരുപത്തിരണ്ടുകാരിയായ ലോറന്‍ പറയുന്നു. ശരീരത്തില്‍ വെള്ളം തൊടുമ്പോള്‍ ശക്തമായ അലര്‍ജി അനുഭവപ്പെടുന്നെന്ന് ലോറന്‍ പറയുന്നു. 

ബര്‍ത്ത്ഡേ കേക്ക് മരുമകൾ കഴിച്ചു, പണം തിരിച്ച് നല്‍കണമെന്ന് യുവതി; പിള്ളേരല്ലേ വിട്ട് കളയെന്ന് സോഷ്യൽ മീഡിയ

Latest Videos

undefined

ലോറൻ മോണ്ടെഫസ്‌കോയുടെ അവസ്ഥ 'അക്വാജെനിക് ഉർട്ടികാരിയ' (Aquagenic Urticaria) ആണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശരീരത്തില്‍ വെള്ളം തട്ടുമ്പോള്‍ ആ പ്രദേശത്തെ തൊലി ചുവന്ന് തടിക്കുന്ന ഒരു തരം രോഗമാണിത്. വെള്ളം സ്പര്‍ശിക്കുന്ന പ്രദേശം ചുണങ്ങു പോലെ ചൊറിഞ്ഞ് പൊട്ടുന്നു. ആധുനിക വൈദ്യ ശാസ്ത്രത്തില്‍ ഈ രോഗം ഇതിവരെയായി 37 പേര്‍ക്ക് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് വളരെ അപൂര്‍വ്വമായ ഒരു രോഗമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുളിക്കുമ്പോഴോ മറ്റെന്തെങ്കിലും തരത്തിലോ വെള്ളവുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍ ശരീരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടും. ഇത് ഏതാണ്ട് ഒരു മണിക്കൂറോളം നേരം നില്‍ക്കുമെന്നും ലോറന്‍ പറയുന്നു. 

ഒരു കുപ്പി അധോവായുവിന് വില 24,820 രൂപ; 30 ദിവസം വരെ സുഗന്ധം ആസ്വദിക്കാമെന്നും വാഗ്ദാനം !

വെള്ളം കൊള്ളുമ്പോള്‍ തൊലിയുടെ ഉപരിതലത്തിന് താഴെയായി ശക്തമായ ചൊറിച്ചില്‍ അനുഭവപ്പെന്നു. ചൊറിയാതിരിക്കാന്‍ പരമാവധി ശ്രമിക്കുമെങ്കിലും അത് സഹിക്കാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ ചൊറിച്ചില്‍ അനുഭവപ്പെടുമ്പോള്‍ താന്‍ നഖം വച്ച് അമര്‍ത്താറാണെന്നും ഈ സമയം വേദന കാരണം ചൊറിച്ചില്‍ അറിയില്ലെന്നും ലോറന്‍ പറയുന്നു. പന്ത്രണ്ട് വയസുള്ളപ്പോഴാണ് ആദ്യമായി ഈ പ്രശ്നം തിരിച്ചറിഞ്ഞ്. പത്ത് വര്‍ഷമായി ഈ പ്രശ്നം തന്നെ അലട്ടുകയാണെന്നും അവര്‍ പറയുന്നു.  ആധുനിക വൈദ്യശാസ്ത്രത്തില്‍ അക്വാജെനിക് ഉർട്ടികാരിയയ്ക്ക് കാര്യമായ ചികിത്സയില്ല. കഴിയുന്നത്ര വെള്ളത്തില്‍ നിന്നും അകന്ന് നില്‍ക്കുക മാത്രമാണ് ഉപദേശം. അതിനാല്‍ താന്‍ കുറച്ച് വെള്ളവും തുണിയും ഉപയോഗിച്ച് വേഗത്തില്‍ കുളിച്ചെന്ന് വരുത്തുകയാണെന്നും യുവതി പറയുന്നു. തണുത്ത വെള്ളവും വായുവും തനിക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നു. വിയര്‍പ്പു പോലും വേദനാജനകമാണെന്നും യുവതി പറയുന്നു. വേദന കാരണം കുളിക്കാതിരിക്കുകയെന്നത് മോശം കാര്യമാണെന്ന് താന്‍ കരുതുന്നതായും അവര്‍ പറയുന്നു. എന്നാല്‍, പലതരത്തില്‍ രോഗബാധിതരായി കുളിക്കാന്‍ കഴിയാതെ ഇരിക്കുന്ന നിരവധി രോഗികളുള്ള ഒരു കമ്മ്യൂണിറ്റിയെ കണ്ടെത്താന്‍ തനിക്ക് കഴിഞ്ഞെന്നും ഇത് തനിക്ക് ഏറെ ആശ്വാസം തരുന്നെന്നും ലോറന്‍ പറയുന്നു. 

13 ലക്ഷം; 10 വര്‍ഷത്തെ അന്വേഷണത്തിന് ശേഷം ലഭിച്ച 17 -ാം നൂറ്റാണ്ടിലെ മോതിരത്തിന്‍റെ വില !
 

click me!