ആണ്‍ വിഭാഗത്തിൽപ്പെടുന്ന ഡാനിയോണല്ല സെറിബ്രം മീനുകൾക്ക് 140 ഡെസിബെല്ലിൽ കൂടുതൽ ശബ്ദമുണ്ടാക്കാൻ കഴിയുമത്രേ. ഒരു വെടിയൊച്ചയ്ക്ക് തുല്യം.
ഏറ്റവും ചെറിയ മത്സ്യങ്ങളിലൊന്നാണ് 'ഡാനിയോണല്ല സെറിബ്രം' ( Danionella Cerebrum). വെറും 12 മില്ലിമീറ്റർ നീളമാണ് ഡാനിയോണല്ല സെറിബ്രം എന്ന മീനുകൾക്കുള്ളത്, അതായത്. പ്രായപൂർത്തിയായ ഒരു മനുഷ്യന്‍റെ നഖത്തിന്‍റെ വലിപ്പം മാത്രം. അടുത്ത കാലത്തായി ശാസ്ത്രജ്ഞർ ഈ മീനുകളിൽ നടത്തിയ പഠനത്തിൽ കൗതുകകരമായ ഒരു കാര്യം കണ്ടെത്തി. ഇവയിൽ ആണ്‍ വിഭാഗത്തിൽപ്പെടുന്ന ഡാനിയോണല്ല സെറിബ്രം മീനുകൾക്ക് 140 ഡെസിബെല്ലിൽ കൂടുതൽ ശബ്ദമുണ്ടാക്കാൻ കഴിയുമത്രേ. പിഎൻഎഎസ് ജേണലിൽ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ആംബുലൻസ് സൈറണിന്‍റെയോ വെടിയൊച്ചയുടെയോ തീവ്രതയ്ക്ക് സമാനമായ ശബ്ദം പുറപ്പെടുവിക്കാൻ ഈ ചെറു മീനുകൾക്ക് കഴിയും. ബെർലിനിലെ ചാരിറ്റേ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തലിന് പിന്നിൽ.
മ്യാൻമറിലെ ബാഗോ യോമ പർവതനിരകളിലെ ചെറിയ അരുവികളിലാണ് ഇവയെ കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും ചെറിയ തലച്ചോറുള്ള മത്സ്യവും ഇവയാണ്. ഇത്രയും ചെറിയ മത്സ്യത്തിന് എങ്ങനെയാണ് 140 ഡെസിബെല്ലിൽ കൂടുതൽ ശബ്ദമുണ്ടാക്കാൻ കഴിയുകയെന്ന് സ്വാഭാവികമായ സംശയമാണ്. അവിടെയാണ് ഈ ചെറുമീനിന്‍റെ ശരീരഘടന നമ്മെ അത്ഭുതപ്പെടുത്തുന്നത്. ഡ്രമ്മിംഗ് തരുണാസ്ഥി, പ്രത്യേക വാരിയെല്ല്, ക്ഷീണത്തെ പ്രതിരോധിക്കാനുള്ള പേശി എന്നിവ ഉൾപ്പെടുന്ന സവിശേഷമായ ശബ്ദ ഉൽപ്പാദന സംവിധാനം ഡാനിയോണല്ല സെറിബ്രം എന്ന മത്സ്യങ്ങൾക്ക് ഉണ്ടെന്ന് ഗവേഷകർ പറയുന്നു. അതിവേഗ വീഡിയോ റെക്കോർഡിംഗുകൾ ഉപയോഗിച്ചാണ് ഡാനിയോണല്ല സെറിബ്രം മീനുകളുടെ ശബ്‌ദ ഉൽപ്പാദന സംവിധാനത്തെക്കുറിച്ച് ഗവേഷക സംഘം പഠനം നടത്തിയത്.
undefined
'ശ്രമിക്കൂ വിജയം ഉറപ്പ്'; ഇന്നലെ വരെ സർവകലാശാല കാവല്‍ക്കാരൻ, നാളെ കോളേജ് അധ്യാപകൻ !
മാസം 4.5 കോടി വിറ്റുവരവുള്ള രാമേശ്വരം കഫേ; ആരാണ് ഉടമകള്‍?
ശബ്ദം പുറപ്പെടുവിക്കുന്നതിന്, സ്വിം ബ്ലാഡറിനോട് ചേർന്ന് കിടക്കുന്ന ഒരു വാരിയെല്ല് ഒരു പ്രത്യേക പേശി ഉപയോഗിച്ച് തരുണാസ്ഥിയിലേക്ക് മാറ്റുന്നു. ഈ സമയത്ത് വാരിയെല്ല് പുറത്തുവരുമ്പോൾ അത് സ്വിം ബ്ലാഡറിൽ തട്ടി ഡ്രമ്മിംഗ് ശബ്ദം പുറപ്പെടുവിക്കുന്നു. പുരുഷ മത്സ്യങ്ങളിൽ വാരിയെല്ല് വളരെ ശക്തമാണ്.അതിനാൽ തന്നെ, ശബ്ദമുണ്ടാക്കുന്ന മത്സ്യങ്ങള്‍ ആണ്‍ മത്സ്യങ്ങളാണ്. പെണ്‍മത്സ്യങ്ങള്‍ ഇത്തരത്തില്‍ ശബ്ദമുണ്ടാക്കുന്നില്ലെന്നതും ശ്രദ്ധേയം. എന്നാൽ, എന്തിനാണ് ഇവ ഇത്തരത്തിൽ ശബ്ദമുണ്ടാക്കുന്നത് എന്ന കാര്യം ശസ്ത്രജ്ഞർ വ്യക്തമാക്കിയിട്ടില്ല. ഒരു പക്ഷെ, കലങ്ങിയ വെള്ളത്തിൽ സഞ്ചരിക്കാനും മുന്നറിയിപ്പുകൾ നൽകാനുമായിരിക്കണം ഇത്തരത്തിൽ ഡാനിയോണല്ല സെറിബ്രം മത്സ്യങ്ങൾ ശബ്ദം പുറപ്പെടുവിക്കുന്നത് എന്നാണ് ഇതുമായി ബന്ധപ്പെട്ടുള്ള ഒരു നിരീക്ഷണം.
'ആനക്കുട്ടികളുടെ ശവപറമ്പ് കണ്ടെത്തി'; ഏഷ്യന്‍ ആനകളില്‍ ഈ രീതി കണ്ടെത്തുന്നത് ആദ്യമായെന്ന് പഠനം