അഴിമതിക്കാരനായ ഉദ്യോഗസ്ഥന്‍റെ മുഖത്തേക്ക് കാശ് വലിച്ചെറിഞ്ഞ് നാട്ടുകാർ, വീഡിയോ വൈറൽ

By Web Desk  |  First Published Jan 15, 2025, 8:44 PM IST

ഓഫീസിലെത്തിയ പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ കൈകൂപ്പിയിരിക്കുകയാണ് ഉദ്യോഗസ്ഥന്‍. ഇയാളുടെ മുന്നിലേക്ക് പ്രതിഷേധക്കാര്‍ നോട്ടുകെട്ടുകൾ വലിച്ചെറിയുന്നു. 
    

viral video take and eat Locals throw cash on the face of a corrupted officer in Gujarat


'എന്താണെങ്കിലും സഹിക്കുന്നതിന് ഒരു പരിധിയുണ്ട്' എന്ന് പലരും പറയുന്നത് നമ്മൾ കേട്ടിട്ടുണ്ടാകും.  സഹിക്കാന്‍ കഴിയുന്നതിന്‍റെ പരമാവധി സഹിച്ച് കഴിഞ്ഞ് 'പിടിവിടുന്ന'തിന് മുമ്പായിരിക്കും ആളുകൾ അത്തരമൊരു അഭിപ്രായ പ്രകടനം നടത്തുക. സമാനമായ ഒരു സംഭവം ഗുജറാത്തില്‍ സംഭവിച്ചു. സഹികെട്ട നാട്ടുകാര്‍ അഴിമതിക്കാരനായ ഉദ്യോഗസ്ഥന്‍റെ നേര്‍ക്ക് നോട്ട് വലിച്ചെറിഞ്ഞ് 'കഴിയുന്നത്രയും എടുത്ത് തിന്നാന്‍' ആവശ്യപ്പെട്ടു. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

ബുൽബുൽ എന്ന എക്സ് ഹാന്‍റിലില്‍ നിന്നും ഒരു വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു,'എടുക്കൂ തിന്നൂ! അനധികൃതമായി സമ്പാദിച്ച പണം എത്ര തിന്നും? പൊതുജനം അതേ ഭാഷയിൽ ഉത്തരം നൽകി. ഇനി ഉദ്യോഗസ്ഥർ എന്താണ് ചെയ്യേണ്ടത്? ജോലി ലഭിക്കാൻ അവർ എത്ര കൈക്കൂലി നൽകി? ഇപ്പോൾ അവർ അത് അവരുടെ മേലധികാരികൾക്ക് കൊടുക്കുകയാണോ? ഇതും കണക്കാക്കേണ്ടത് പ്രധാനമാണ്.' വീഡിയോയില്‍ തന്‍റെ മേശയ്ക്ക് മുന്നില്‍ തൊഴുകൈയോടെ ഒരു ഉദ്യോഗസ്ഥന്‍ ഇരിക്കുന്നത് കാണാം. അയാളുടെ മുന്നില്‍ സ്ത്രീകളും പുരുഷന്മാരുമായ നിരവധി പേരുണ്ട്. അവരെല്ലാവരും ഉദ്യോഗസ്ഥന്‍റെ നേര്‍ക്ക് നോട്ട് കെട്ടുകൾ വലിച്ചെറിയുന്നു. പിന്നാലെ, അയാളോട് എടുത്ത് തിന്നാല്‍ ആക്രോശിക്കുന്നതും വീഡിയോയില്‍ കേൾക്കാം. 

Latest Videos

കാനഡയിൽ പഠിക്കാൻ 14 ലക്ഷത്തിന്‍റെ ജോലി ഉപേക്ഷിച്ചു, അവിടെ വെയ്റ്റർ ജോലി; ഇന്ത്യൻ വംശജന്‍റെ വീഡിയോ വൈറൽ

ले खा ! कितनी हराम की कमाई खायेगा, जनता ने दिया उसी भाषा में जवाब

अब अधिकारी भी क्या करे उन्हें जॉब पाने के लिए कितनी रिश्वत दी होगी ? अब अपने आका(उच्च अधिकारियों) को दे रहा होगा ? इसका अंदाजा भी लगाना जरूरी है गुजरात का बताया जा रहा है। pic.twitter.com/peJvA4f0Sv

— Bulbul (@bulbulmsd)

എട്ടംഗ സംഘം എട്ട് വിഭവങ്ങൾ ഓർഡർ ചെയ്തു, ബില്ല് വന്നത് 77,000 രൂപ; 'കൊള്ള' എന്ന യുവതിയുടെ കുറിപ്പ് വൈറൽ

വീഡിയോയിൽ, പ്രതിഷേധക്കാർ തങ്ങളുടെ പ്രദേശങ്ങളിലെ മലിനജലത്തെക്കുറിച്ച് ഉദ്യോഗസ്ഥനോട് പരാതിപ്പെടുന്നു. 'എന്‍റെ ഗ്രാമത്തിലൂടെ അഴുക്കുവെള്ളം വരുന്നു,' ഒരാൾ പരാതി പറഞ്ഞു, ബിസ്മില്ല സൊസൈറ്റിയിൽ നിന്നും എത്തിയ ആളും സമാനമായ പരാതിയാണ് ഉന്നയിച്ചത്. 'എത്ര പണം എടുക്കും? അത് എടുത്ത് കഴിക്കൂ' മറ്റൊരാൾ ഉദ്യോഗസ്ഥന് മുന്നിലെ പണം ചൂണ്ടി സംസാരിച്ചു. അതേസമയം പ്രതിഷേധക്കാരോട് ഒരു തരത്തിലുള്ള എതിര്‍പ്പും പ്രകടപ്പിക്കാതെ ഉദ്യോഗസ്ഥന്‍ കൈ കുപ്പി ഇരിക്കുക മാത്രം ചെയ്തു.  

ട്രൂഡോയുടെ രാജി, കുടിയേറ്റം തടയാന്‍ പിയറിയുടെ പ്രതിപക്ഷം; കാനഡയില്‍ സംഭവിക്കുന്നതെന്ത് ?

ഗുജറാത്തിലെഴുതിയ പ്ലേക്കാർഡുകൾ പ്രതിഷേധക്കാര്‍ തങ്ങളുടെ കഴുത്തില്‍ അണിഞ്ഞിരുന്നു. എന്നാല്‍, വീഡിയോ ഗുജറാത്തിലെ ഏത് പ്രദേശത്ത് നിന്നാണെന്ന് വ്യക്തമല്ല. സര്‍ക്കാറില്‍ ഓഫീസിലെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പിന്നാലെ, ഏറ്റവും താഴെത്തട്ട് വരെയുള്ള സർക്കാര്‍ സര്‍വ്വീസിലെ അഴിമതിയെ കുറിച്ച് സമൂഹ മാധ്യമ ഉപയോക്താക്കളില്‍ പലരും കുറിപ്പുകളെഴുതാനെത്തി. 'എല്ലാ ഗുജറാത്തികളും കഴിക്കുന്നു, ഇപ്പോൾ എല്ലാവരും സത്യസന്ധരാണ്, കൈക്കൂലി അവസാനിപ്പിക്കാൻ കഴിയില്ല, അത് മുകളിൽ നിന്ന് താഴേക്ക് പോകുന്നു.' ഒരു കാഴ്ചക്കാരനെഴുതി. 

'എന്‍റെ അനിയനെ തൊട്ടാൽ, അച്ഛനോട് പറഞ്ഞ് കൊടുക്കും'; അനിയനെ ശകാരിക്കുന്ന അമ്മയെ വഴക്ക് പറഞ്ഞ് ചേച്ചി, വീഡിയോ
 

vuukle one pixel image
click me!
vuukle one pixel image vuukle one pixel image