ആളുകള്‍ മുന്നറിയിപ്പ് നല്‍കുന്നതൊന്നും അയാള്‍ ശ്രദ്ധിക്കുന്നില്ല. പെട്ടെന്നാണ് പുറകില്‍ നിന്നും ഒരു കൂറ്റാന്‍ കാട്ടുപോത്ത് പാഞ്ഞടുത്തത്.
മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ നാള്‍ക്കുനാള്‍ ഏറി വരികയാണ്. ഇത്തരം വീഡിയോകള്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ വലിയ കാഴ്ചക്കാരുണ്ട്. കഴിഞ്ഞ ദിവസം ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ തന്‍റെ എക്സ് സാമൂഹിക മാധ്യമ അക്കൌണ്ടിലൂടെ പങ്കുവച്ച അത്തരമൊരു വീഡിയോ വൈറലായി. മണിക്കൂറുകള്‍ക്കുള്ളില്‍ ഏതാണ്ട് നാല്പതിനായിരത്തോളം പേരാണ് വീഡിയോ കണ്ടത്. ഗ്രാമത്തിലേക്ക് ഇറങ്ങിയ ഒരു മലമ്പോത്ത് കാക്കി ധരിച്ച പോലീസ് ഉദ്യോഗസ്ഥനെന്ന് തോന്നുന്ന ഒരാളെ കൊമ്പില്‍ തൂക്കിയെടുത്ത് എറിയുന്ന വീഡിയോയായിരുന്നു അത്.
വീഡിയോ പങ്കുവച്ച് കൊണ്ട് പ്രവീണ്‍ കസ്വാന്‍ ഇങ്ങനെ കുറിച്ചു,'ഹിന്ദിയിൽ ഒരു ചൊല്ലുണ്ട് - ആ ബെയില്‍ മുജേ മാർ (വാ കാളേ എന്നെ കുത്ത്). ഇതാ അതിനിടെ പ്രായോഗികമായി. മുന്നറിയിപ്പിന് ശേഷവും അയാള്‍ ഒരു ഗ്വാറിനെ പ്രകോപിപ്പിച്ചു. അങ്ങനെ എല്ലാവരേയും അപകടത്തിലാക്കി. ഗൗർ ജനവാസ മേഖലയിലേക്ക് ഇറങ്ങി. ഞങ്ങളുടെ സംഘം എത്തുന്നതിന് മുമ്പ് അത് സംഭവിച്ചു. ഞങ്ങളുടെ ടീമുകൾ സ്ഥലത്തെത്തി മൃഗത്തെ രക്ഷിച്ചു. എന്നാലും വളരെ ബുദ്ധിമുട്ടി. അനാവശ്യമായി ആരും വന്യജീവികളെ പ്രകോപിപ്പിക്കരുത്. ഇത് അപകടകരമാണ്.' അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
undefined
വീടുകള്‍ക്ക് അടുത്ത് നിന്നും മാറി കൃഷിയിടത്ത് നിന്നും ചിത്രീകരിച്ച വീഡിയോയില്‍ മരങ്ങള്‍ക്കിടയില്‍ നിരനിരയായി നില്‍ക്കുന്ന വീടുകള്‍ കാണാം. ആളുകള്‍ ഹിന്ദിയില്‍ മുന്നറിയിപ്പ് നല്‍കുന്നതും കേള്‍ക്കാം. അല്പനിമിഷം കഴിഞ്ഞ് കാക്കി വേഷവും ധരിച്ചൊരാള്‍ തെരുവിലൂടെ നടക്കുന്നു. ആളുകള്‍ അപ്പോഴും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍, അയാള്‍ അതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോകുമ്പോള്‍ പെട്ടെന്ന് ഒരു കൂറ്റന്‍ ഗൗർ പിന്നിലൂടെ വന്ന് അയാളെ കുത്തി ഒരു കെട്ടിടത്തിന്‍റെ ചുമരിനോട് ചേര്‍ക്കുന്നു. പിന്നീട് ഗൗർ അല്പം മാറിയപ്പോള്‍ ഇയാള്‍ വീണിടത്ത് നിന്നും എഴുന്നേറ്റ് മാറാന്‍ ശ്രമിക്കുന്നു, ഈ സമയം ഗൗർ വീണ്ടും വന്ന് അയാളെ കൊമ്പില്‍ കോര്‍ത്ത് എറിയുന്നതും വീഡിയോയില്‍ കാണാം.
Every wildlife has a safe distance. When you breach that they feel threatened. And animals like gaurs are neurotic, they behave in confusing way. Which results in injury to wildlife and public.
In above case our teams were able to conduct the rescue operation in crowded…
അഞ്ച് ലക്ഷം അധിനിവേശ മൂങ്ങകളെ 2050 ഓടെ വെടിവച്ച് കൊല്ലാൻ അമേരിക്ക
വീഡിയോ വൈറലായതിന് പിന്നാലെ വന്യജീവി സംഘര്‍ഷം ഒഴിവാക്കുന്നതിനെ കുറിച്ച് പ്രവീണ്‍ എഴുതി. എല്ലാ വന്യജീവികൾക്കും സുരക്ഷിതമായ അകലമുണ്ടെന്നും. നമ്മള്‍ അത് ലംഘിക്കുമ്പോൾ അവര്‍ തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന് സംശയിക്കുന്നു. ഗൗറുകളെ പോലുള്ള പ്രശ്നക്കാരായ മൃഗങ്ങള്‍ പ്രത്യേകിച്ചും. അപ്പോള്‍ അവര്‍ ആശയ കുഴപ്പമുണ്ടാക്കുന്ന രീതിയില്‍ പെരുമാറുന്നു. ഇത് വന്യജീവികള്‍ക്കും സാധാരണക്കാര്‍ക്കും അപകമുണ്ടാക്കും. അതേസമയം ഇത്തരം സാഹചര്യത്തിൽ ആർക്കും വലിയ പരിക്കുകളൊന്നുമില്ലാതെ രക്ഷാപ്രവർത്തനം നടത്താൻ വനംവകുപ്പ് ടീമുകൾക്ക് കഴിയുമെന്നും പ്രവീണ്‍ കസ്വാന്‍ ഐഎഫ്എസ് എഴുതി. അപകടത്തില്‍പ്പെട്ട വ്യക്തി സാധാരണക്കാരനാണെന്നും അദ്ദേഹം സുരക്ഷിതനാണെന്നും പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു. വീഡിയോ പെട്ടെന്ന് തന്നെ ഏറെ കാഴ്ചക്കാരെ നേടി. ഒരു കാഴ്ചക്കാരനെഴുതിയത്, 'പൂര്‍ണ്ണമായും ബോധമില്ലാതെ ഏങ്ങനെയാണ് ഒരാള്‍ പ്രധാന യുദ്ധടാങ്കിനെ പ്രകോപിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്? ' എന്നായിരുന്നു. 'മൃഗത്തെ അനാവശ്യമായി പ്രകോപിപ്പിച്ചതിന് അയാള്‍ക്ക് അപ്പോള്‍ തന്നെ പാഠം പഠിക്കാന്‍ പറ്റി' എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.