സെല്‍ഫി വില്ലനായി; സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട കുട്ടികൾക്ക് 8 കോടി നഷ്ടപരിഹാരം നല്‍കാൻ വിധി

By Web Team  |  First Published May 11, 2024, 11:06 AM IST

കാലിഫോര്‍ണിയയിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുഖത്ത് ചായം തേച്ച് കൊണ്ട് എടുത്ത സെല്‍ഫി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പിന്നാലെ ഇത് കറുത്ത വംശജരെ അപമാനിക്കാനാണ് എന്ന ആരോപണം ശക്തമായി. 


യുഎസില്‍ നിന്നും ലോകമെമ്പാടും പടര്‍ന്ന് പിടിച്ച 'ബ്ലാക്ക് ലൈവ്സ് മാറ്റര്‍' പ്രക്ഷോപം (Black Lives Matter protests) ശക്തമായ സമയത്താണ് കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിലെ സെന്‍റ് ഫ്രാൻസിസ് ഹൈസ്കൂളിൽ നിന്ന് മൂന്ന് വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്. ഈ നടപടിക്ക് കാരണമായതാകട്ടെ, വിദ്യാര്‍ത്ഥികള്‍ മുഖത്ത് കറുത്ത ചായം തേച്ച് എടുത്ത തങ്ങളുടെ സെല്‍ഫി സാമൂഹിക മാധ്യമ അക്കൌണ്ടിലൂടെ പങ്കുവച്ചതും. സംഭവം വിവാദമായതിന് പിന്നാലെ സ്കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളെ പുറത്താക്കി. ഇതോടെ വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിക്കുകയും മൂന്ന് വര്‍ഷത്തിന് ശേഷം സാന്താ ക്ലാര കൗണ്ടി കോടതി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മില്യൺ ഡോളര്‍ (ഏകദേശം എട്ട് കോടി രൂപ) നഷ്ടപരിഹാരം വിധിക്കുകയും ചെയ്തെന്ന് ഏഞ്ചൽസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.  

കിടപ്പുമുറിയില്‍ അസഹ്യമായ നാറ്റം; ഒടുവില്‍ മുറിയിലെ കാര്‍പെറ്റ് നീക്കിയപ്പോള്‍ കണ്ട കാഴ്ച !

Latest Videos

undefined

2020 മെയ് 25 മിനിയാപോളിസിലെ പോലീസ് ഉദ്യോഗസ്ഥര്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ജോർജ്ജ് ഫ്‌ളോയിഡിന് നീതി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുഎസില്‍ 'ബ്ലാക്ക് ലൈവ്സ് മാറ്റര്‍' പ്രക്ഷോപം ആരംഭിച്ചത്. കറുത്തവര്‍ഗക്കാരോട് നിറത്തിന്‍റെ അടിസ്ഥാനത്തില്‍ യുഎസില്‍ ഇന്നും തുടരുന്ന വിവേചനത്തിനെതിരെ നടന്ന പ്രക്ഷേപം യുറോപ്പിലേക്കും ഓസ്ട്രേലിയയിലേക്ക് വ്യാപിച്ചു. ഇതിനിടെയാണ് സെന്‍റ് ഫ്രാൻസിസ് ഹൈസ്കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുഖത്ത് കറുത്ത ചായം തേച്ച് കൊണ്ട് എടുത്ത സെല്‍ഫി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഇത് കറുത്ത വംശജരെ അപമാനിക്കുന്നതാണെന്ന വിമര്‍ശനം ഉയര്‍ന്നു. വിവാദം ശക്തമായതോടെയാണ് സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്. 

ഐഗായ് കൊട്ടാരത്തില്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ കുളിമുറി കണ്ടെത്തി; കിടപ്പ് മുറി ഇപ്പോഴും അജ്ഞാതം

മുഖക്കുരുവിനാല്‍ ബുദ്ധിമുട്ടുന്ന സുഹൃത്ത് മുഖത്ത് പച്ച നിറത്തിലുള്ള മരുന്ന് തേച്ചപ്പോള്‍, അവനൊപ്പം ചേര്‍ന്നാണ് മറ്റ് രണ്ട് പേരും മുഖത്ത് പച്ച നിറത്തിലുള്ള മരുന്ന് തേച്ചതെന്നും അപ്പോള്‍ എടുത്ത സെല്‍ഫി. കറുത്ത ചായമടിച്ചതായി തെറ്റിദ്ധരിക്കുകയായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ കോടതിയില്‍ വാദിച്ചു. ഇത് അംഗീകരിച്ച കോടതി വിദ്യാര്‍ത്ഥികള്‍ നേരത്തെ വെള്ളചായമടിച്ച മുഖത്തിന്‍റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ടെന്നും കണ്ടെത്തി. വിദ്യാര്‍ത്ഥികളുടെ ലക്ഷ്യം വംശീയാധിക്ഷേപമല്ലെന്ന് വിധിച്ച കോടതി, വിദ്യാര്‍ത്ഥികളുടെ വാദം കേള്‍ക്കാതെ അവരെ സ്കൂളില്‍ നിന്നും പുറത്താക്കിയ നടപടിയെ വിമര്‍ശിച്ചു. പിന്നാലെ അവർക്ക് ഓരോരുത്തർക്കും അഞ്ച് ലക്ഷം ഡോളര്‍ (ഏകദേശം 4 കോടി രൂപ) ഉം, കൂടാതെ, ട്യൂഷൻ ഫീസായി ഓരോര്‍ത്തര്‍ക്കും 70,000 ഡോളറും (ഏകദേശം 58 ലക്ഷം രൂപ) സ്കൂള്‍ തിരികെ നല്‍കണമെന്നും കോടതി വിധിച്ചു. 

പ്രണികളുടെ മുതുമുത്തച്ഛന്‍; അന്തരീക്ഷത്തില്‍ ഓക്സിജന്‍റെ അളവ് കുറഞ്ഞപ്പോള്‍ അപ്രത്യക്ഷമായ ഭീമന്‍ തുമ്പി

click me!