രാത്രി 11 മണിയോടെയാണ് അയാൾ ഉറങ്ങാൻ പോയത്. എന്നാൽ, തലയിൽ ഒരു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അയാൾ ഉറക്കം ഉണരുകയായിരുന്നു. അയാൾ ആകെ പരിഭ്രാന്തനാവുകയും വേദന കൊണ്ട് നിലവിളിക്കുകയും ചെയ്തു.
മുൻകാമുകനെ കൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി പെൻസിൽവാനിയയിലെ ജഡ്ജി. മജിസ്റ്റീരിയൽ ജില്ലാ ജഡ്ജി സോന്യ മക്നൈറ്റാണ് ഉറങ്ങിക്കിടക്കുകയായിരുന്ന തന്റെ കാമുകനെ തലയ്ക്ക് വെടിവച്ച് കൊല്ലാൻ ശ്രമിച്ചത്.
ഫെബ്രുവരി ഒമ്പതിന് ജഡ്ജിയുടെ കാമുകനായിരുന്ന മൈക്കൽ മക്കോയിയുടെ വീട്ടിലാണ് സംഭവം നടന്നത്. ജഡ്ജിയായ സോന്യയുമായി ഒരു വർഷമായി പ്രണയത്തിലായിരുന്നു മൈക്കൽ. എന്നാൽ, ആ ബന്ധം അവസാനിപ്പിക്കണം എന്നായിരുന്നു മൈക്കലിന്. അത് അയാൾ സോന്യയോട് പറയുകയും ചെയ്തു. എന്നാൽ, എത്ര പറഞ്ഞിട്ടും ബന്ധം അവസാനിപ്പിക്കാൻ സോന്യ തയ്യാറായിരുന്നില്ല. മാത്രമല്ല, മൈക്കലിന്റെ വീട്ടിൽ നിന്നും ഇറങ്ങിപ്പോവാനും അവൾ ഒരുക്കമായിരുന്നില്ല.
undefined
54 -കാരനായ മൈക്കൽ ഒടുവിൽ സോന്യയോട് അവളെ വീട്ടിൽ നിന്നും ഇറക്കി വിടാൻ അവളുടെ അമ്മയുടെ സഹായം തേടാൻ ആലോചിക്കുകയാണ് എന്ന് പറഞ്ഞിരുന്നു. എന്നാൽ, പയ്യെ അവൾക്ക് കാര്യം മനസിലായതുപോലെയാണ് സോന്യ പെരുമാറിയത്. അതോടെ ഇനി പ്രശ്നങ്ങളുണ്ടാവില്ല എന്ന് മൈക്കൽ കരുതുകയും ചെയ്തു. അങ്ങനെ രാത്രി 11 മണിയോടെയാണ് അയാൾ ഉറങ്ങാൻ പോയത്. എന്നാൽ, തലയിൽ ഒരു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അയാൾ ഉറക്കം ഉണരുകയായിരുന്നു.
അയാൾ ആകെ പരിഭ്രാന്തനാവുകയും വേദന കൊണ്ട് നിലവിളിക്കുകയും ചെയ്തു. അപ്പോൾ മുറിയിലുണ്ടായിരുന്ന സോന്യ മൈക്കലിനോട്, 'മൈക്ക് നീ എന്താണ് ഈ സ്വയം ചെയ്തുവച്ചത്' എന്നാണ് ചോദിച്ചത്. പിന്നാലെ അവൾ തന്നെയാണ് പൊലീസിനെ വിളിച്ചത്. പൊലീസിനോടും എന്താണ് സംഭവിച്ചത് എന്ന് തനിക്കറിയില്ല മൈക്കൽ കരയുന്ന ശബ്ദം കേട്ടാണ് താൻ ഉണർന്നത് എന്നാണ് പറഞ്ഞത്.
ഡോക്ടർമാരാണ് മൈക്കലിന് വെടിയേറ്റതാണ് എന്ന് സ്ഥിരീകരിച്ചത്. ഒരു കണ്ണിന്റെ കാഴ്ചയാണ് അയാൾക്ക് നഷ്ടപ്പെട്ടത്. താൻ സ്വയം വെടിവച്ചില്ല എന്ന് മൈക്കൽ പൊലീസിനോടും പറഞ്ഞു. അന്വേഷണത്തിൽ സോന്യയാണ് മെക്കലിനെ വെടിവച്ചത് എന്ന് കണ്ടെത്തി. പിന്നാലെ, അവളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകശ്രമത്തിനാണ് ജഡ്ജിക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം