ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ താവളമായ കാസിരംഗയിൽ നിന്ന് പുതിയ രണ്ട് സസ്തനികളെ കൂടി

By Web Team  |  First Published Feb 21, 2024, 1:53 PM IST

 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം പട്ടിക ഒന്നിൽ ഉൾപ്പെടുന്ന വന്യജീവികളാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന സസ്തനികൾ രണ്ടും.



സമിലെ കാസിരംഗ ദേശീയോദ്യാനത്തിൽ പുതിയ രണ്ട് സസ്തനികളെ കൂടി കണ്ടെത്തിയതായി ​ഗവേഷകർ. മോൾ ക്ലോവ്ഡ് ഓട്ടർ (small-clawed otter), ബിൻടുറോങ് (binturong) എന്നിവയെയാണ് മേഖലയിൽ പുതിയതായി കണ്ടെത്തിയത്. ഇതോടെ ഈ പ്രദേശത്ത് കാണപ്പെടുന്ന സസ്തിനകളുടെ എണ്ണം 37 ആയി ഉര്‍ന്നു.  1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം പട്ടിക ഒന്നിൽ ഉൾപ്പെടുന്ന വന്യജീവികളാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന സസ്തനികൾ രണ്ടും.

വീട്ടില്‍ പ്രേതബാധയുണ്ടോ? പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറെന്ന് വിദ്യാര്‍ത്ഥികള്‍ !

Latest Videos

undefined

ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ആവാസ കേന്ദ്രമാണ് ഈ ദേശീയോദ്യാനം. ദേശാടന പക്ഷികൾക്കായുള്ള കണക്കെടുപ്പിനിടെയാണ് ബിൻടുറോങ്ങിനെ ​ഗവേഷകർ കണ്ടെത്തിയത്. ദക്ഷിണേഷ്യ, തെക്ക്-കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന്ന വന്യജീവി വിഭാഗമാണ് ബിൻടുറോങ്. രാത്രികാലങ്ങളില്ലാണ് സജീവമാകുന്ന ഇവയെ മരങ്ങളിലാണ് പ്രധാനമായും കാണപ്പെടുക. ഇന്ത്യയിൽ വടക്ക് - കിഴക്കൻ മേഖലകളിലാണ് പ്രധാനമായും ഇവയെ കണ്ടുവരുന്നതെന്ന് ദേശീയോദ്യാനം ഡയറക്ടറായ സൊണാലി ഘോഷ് പറയുന്നു. 

3,000 ഒഴിവുകള്‍; ഇന്ത്യയിലെ യുവ പ്രൊഫഷണലുകളെ ബ്രിട്ടന്‍ വിളിക്കുന്നു; അപേക്ഷിക്കേണ്ടതെങ്ങനെ ?

വൈല്‍ഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ഇന്ത്യയുമായി ചേർന്ന് അസം വനംവകുപ്പ് നടത്തിയ പരിശീലന പരിപാടിയിലാണ് സ്‌മോൾ ക്ലോവ്ഡ് ഓട്ടറിനെ കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും ചെറിയ നീർനായ വിഭാ​ഗത്തിൽപ്പെട്ടതാണ് സ്‌മോൾ ക്ലോവ്ഡ് ഓട്ടർ. ഹിമാലയത്തിന്‍റെ പടിഞ്ഞാറൻ മേഖലയിലും ഒഡിഷയിലെ ചില ഭാഗങ്ങളിലും സ്‌മോൾ ക്ലോവ്ഡ് ഓട്ടറുകളെ മുൻപ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ അരുണാചൽപ്രദേശ്, കർണാടക, തമിഴ്‌നാട്, കേരളത്തിലെ പശ്ചിമഘട്ടം തുടങ്ങിയ ഇടങ്ങളിലായി അടുത്തകാലത്ത് ഇവയുടെ സാന്നിദ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ശുദ്ധജലാശയങ്ങളോട് ചേർന്നാണ് സ്‌മോൾ ക്ലോവ്ഡ് ഓട്ടറുകൾ കാണപ്പെടുക. മീനുകളടക്കമുള്ളവയാണ് ഇവയുടെ പ്രധാന ഭക്ഷണം. ജലാശയങ്ങളിൽ ഇരതേടാനുള്ള ശാരീരികപരമായ പ്രത്യേകതകൾ ഇവയ്ക്കുണ്ട്.

വാര്‍ഷിക ശമ്പളം ലക്ഷങ്ങള്‍; യുഎസില്‍ ശവസംസ്കാര ചടങ്ങ് പഠിപ്പിക്കാനും കോഴ്സുകള്‍ !
 

click me!