കൂടെ ജോലി ചെയ്യുന്ന സ്ത്രീകളെ കുറിച്ച് 'അശ്ലീല ചാറ്റ്' നടത്തി യുകെയിലെ പൊലീസുകാർ

By Web Team  |  First Published May 20, 2024, 4:41 PM IST

2020 മാർച്ചിലും 2021 ജനുവരിയിലുമാണ് ചാറ്റ് നടത്തിയിരിക്കുന്നത്. വനിതാ ഓഫീസർമാരുടെ ചിത്രങ്ങൾ, സ്ത്രീകളെ കുറിച്ച് 'അത്', 'ഇത്' തുടങ്ങിയ പരാമർശങ്ങൾ, ചില ഗ്രാഫിക് ചർച്ചകൾ എന്നിവയെല്ലാം ഈ ചാറ്റിൽ ഉൾപ്പെടുന്നു. 


തങ്ങളുടെ വനിതാ സഹപ്രവർത്തകരെ കുറിച്ച് വാട്ട്‌സ്ആപ്പ് ചാറ്റിൽ വളരെ മോശമായ രീതിയിൽ ചർച്ച ചെയ്ത് യുകെയിലെ രണ്ട് മുൻ പൊലീസ് ഉദ്യോ​ഗസ്ഥർ. അന്വേഷണത്തിൽ ഇരുവരും കുറ്റം ചെയ്തതായി കണ്ടെത്തി. മെഴ്‌സിസൈഡ് പൊലീസിലെ ഇൻസ്‌പെക്ടർ ആൻഡ്രൂ മക്‌ലില്ലിച്ചും പിസി പോൾ ജാക്‌സണുമാണ് വനിതാ ഓഫീസർമാരെ കുറിച്ച് അശ്ലീലം പറഞ്ഞത്. 

ഓരോ വനിതാ ഓഫീസർമാർക്കും നൽകുന്ന റേറ്റിം​ഗ്, ആരുമായിട്ടാണ് ബന്ധം സൃഷ്ടിക്കാൻ ആ​ഗ്രഹം തുടങ്ങിയ കാര്യങ്ങളാണ് ഈ പൊലീസുകാർ വാട്ട്സാപ്പ് ചാറ്റിൽ ചർച്ച ചെയ്തത്. ഡിസിപ്ലിനറി ഹിയറിം​ഗിലാണ് ഇക്കാര്യങ്ങൾ തെളിഞ്ഞത്. 2022 -ൽ വിചാരണ തുടങ്ങുന്നതിന് മുമ്പ് തന്നെ രണ്ട് പൊലീസുകാരും ജോലി രാജി വച്ചിരുന്നു. 

Latest Videos

undefined

ഇതുമായി ബന്ധമില്ലാത്ത മറ്റൊരു കേസുമായി ബന്ധപ്പെട്ട് മക്‌ലില്ലിച്ചിന്റെ ഫോൺ വാങ്ങി പരിശോധിച്ചിരുന്നു. ആ സമയത്താണ് ഇയാൾ മറ്റൊരു പൊലീസ് ഓഫീസറുമായി നടത്തിയ അനുചിതമായ ചാറ്റ് ശ്രദ്ധയിൽ പെട്ടത്. അതിൽ വിവിധ വനിതാ പൊലീസുകാരുടെ ചിത്രങ്ങളും ഉണ്ടായിരുന്നു. 2020 മാർച്ചിലും 2021 ജനുവരിയിലുമാണ് ചാറ്റ് നടത്തിയിരിക്കുന്നത്. വനിതാ ഓഫീസർമാരുടെ ചിത്രങ്ങൾ, സ്ത്രീകളെ കുറിച്ച് 'അത്', 'ഇത്' തുടങ്ങിയ പരാമർശങ്ങൾ, ചില ഗ്രാഫിക് ചർച്ചകൾ എന്നിവയെല്ലാം ഈ ചാറ്റിൽ ഉൾപ്പെടുന്നു. 

2020 ഓഗസ്റ്റ് 9 -ന്, പിസി ജാക്‌സൺ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു വനിതാ കോൺസ്റ്റബിളിൻ്റെ ഫോട്ടോ രഹസ്യമായി പകർത്തുകയും 'ഓൺ ടു യു' എന്ന അടിക്കുറിപ്പോടെ മക്‌ലില്ലിച്ചിന് അയയ്ക്കുകയും ചെയ്തിരുന്നു. അതുപോലെ ഫേസ്ബുക്കിൽ കണ്ട സ്ത്രീകളെ കുറിച്ചടക്കം ഇരുവരും തമ്മിൽ അശ്ലീല പരാമർശങ്ങൾ നടത്തി എന്നും കണ്ടെത്തി. അതുപോലെ 10 വിവിധ ഓഫീസർമാരെ കുറിച്ച് ഇരുവരും അശ്ലീല പരാമർശങ്ങൾ നടത്തി എന്നും പറയുന്നു. 

സംഭവത്തെ കുറിച്ച് ഇവർക്കൊപ്പം ജോലി ചെയ്തിരുന്ന വനിതാ പൊലീസുകാർ ഞെട്ടലോടെയാണ് പ്രതികരിച്ചത്. വല്ലാത്ത അരക്ഷിതത്വം അനുഭവപ്പെട്ടു എന്നാണ് അവർ പറഞ്ഞത്. 

click me!