തന്റെ അച്ഛനെ പോലെ രാംഗഡിലെ വാടക വീട്ടിലാണ് താൻ താമസിച്ചിരുന്നത് എന്ന് രാജേഷ് പറയുന്നു. എന്നാൽ, തന്റെ യൂട്യൂബ് ചാനലിലെ വരുമാനം കൊണ്ട് തനിക്ക് ഇപ്പോൾ സ്വന്തമായി ഒരു വീടുണ്ടാക്കാൻ സാധിച്ചിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
ചിലർ സ്വപ്നങ്ങൾ കാണും. എന്നാൽ, ആ സ്വപ്നങ്ങൾ നടപ്പിലാക്കാൻ വേണ്ടി സാധിക്കണം എന്നില്ല. എന്നാൽ, ചിലർ സ്വപ്നം കാണുക മാത്രമല്ല, അത് നടപ്പിലാക്കുകയും ചെയ്യും. അതാണ് രാജേഷ് റവാനി എന്ന ട്രക്ക് ഡ്രൈവറായ യുവാവും ചെയ്തത്. വ്യവസായി ആനന്ദ് മഹീന്ദ്രയും ഇപ്പോൾ ഈ യുവാവിനെ അഭിനന്ദിച്ചിരിക്കുകയാണ്.
ട്രക്ക് ഡ്രൈവറായ രാജേഷിന് ഭക്ഷണത്തോട് വലിയ താല്പര്യമുണ്ട്. അത് വരുമാനത്തിനുള്ള മാർഗം കൂടിയാക്കി മാറ്റുകയായിരുന്നു അയാൾ. 1.5 മില്ല്യൺ സബ്സ്ക്രൈബർമാരുണ്ട് ഈ ട്രക്ക് ഡ്രൈവറുടെ യൂട്യൂബ് ചാനലിന്. അതിലൂടെ ഭക്ഷണത്തിന്റെ റെസിപ്പിയാണ് ഇയാൾ പങ്കുവയ്ക്കുന്നത്. അതും, ട്രക്കുമായുള്ള തന്റെ യാത്രകൾക്കിടയിലാണ് ഈ പാചകം നടക്കുന്നത്.
undefined
രാജേഷ് പരിചയപ്പെടുത്തുന്ന വിഭവങ്ങളിൽ വളരെ സിംപിളായി ഉണ്ടാക്കാവുന്ന പരിപ്പുകറി മുതൽ, ഇന്ത്യൻ സ്റ്റൈലിലുള്ള ചിക്കൻ കറി വരേയും പെടുന്നു. എന്നാൽ, എല്ലാക്കാലത്തും ഒരു വാടകവീട്ടിലായിരുന്നു രാജേഷ് താമസിച്ചിരുന്നത്. സ്വന്തമായി ഒരു വീട് എന്നത് എല്ലാവരേയും പോലെ അദ്ദേഹത്തിന്റെയും സ്വപ്നമായിരുന്നു.
തന്റെ അച്ഛനെ പോലെ രാംഗഡിലെ വാടക വീട്ടിലാണ് താൻ താമസിച്ചിരുന്നത് എന്ന് രാജേഷ് പറയുന്നു. എന്നാൽ, തന്റെ യൂട്യൂബ് ചാനലിലെ വരുമാനം കൊണ്ട് തനിക്ക് ഇപ്പോൾ സ്വന്തമായി ഒരു വീടുണ്ടാക്കാൻ സാധിച്ചിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
വ്യവസായിയായ ആനന്ദ് മഹീന്ദ്രയും ഇപ്പോൾ രാജേഷിനെ പുകഴ്ത്തിയിരിക്കുകയാണ്. 25 വർഷത്തിലേറെയായി അദ്ദേഹം ട്രക്ക് ഡ്രൈവറാണ്. ഭക്ഷണവും യാത്രയുമായി അദ്ദേഹം വ്ലോഗ് ചെയ്യുന്നു. ഇപ്പോൾ യൂട്യൂബിൽ 1.5 മില്ല്യൺ ഫോളോവേഴ്സുള്ള സെലിബ്രിറ്റിയാണ് അദ്ദേഹം. ആ വരുമാനം കൊണ്ട് അദ്ദേഹം സ്വന്തമായി ഒരു വീട് വാങ്ങി. പുതിയ ടെക്നോളജി ഉപയോഗിക്കാനും സ്വയം പുനർനിർമിക്കാനും പ്രായവും ജോലിയുമൊന്നും ഒരു തടസമല്ല എന്ന് അദ്ദേഹം തെളിയിക്കുന്നു എന്നുമാണ് ആനന്ദ് മഹീന്ദ്ര കുറിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം