ഒടുവില്‍ 80 വയസില്‍ പിറന്നാള്‍ ദിവസം ഭാഗ്യം അദ്ദേഹത്തെ തേടിയെത്തി. ഒന്നും രണ്ടുമല്ല, ഒരു ലക്ഷം കനേഡിയന്‍ ഡോളര്‍. ഇന്ത്യന്‍ രൂപയില്‍ ഏതാണ്ട് 60 ലക്ഷത്തിന് മുകളില്‍.
ജീവിത്തില്‍ ഭാഗ്യം എപ്പോള്‍ വരുമെന്ന് പറയാന്‍ പറ്റില്ല. കാത്തിരിക്കുമ്പോള്‍ ഒന്നും ഭാഗ്യത്തിന്‍റെ കടാക്ഷമുണ്ടാകില്ല. എന്നാല്‍, അപ്രതീക്ഷിതമായി നമ്മളെ തേടി ഭാഗ്യം എത്തുകയും ചെയ്യും. തന്‍റെ ജീവിതത്തില്‍ കഴിഞ്ഞ 50 വര്‍ഷം ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിച്ചൊരാള്‍. കാര്യമായതൊന്നും അതിനിടെ അദ്ദേഹത്തെ തേടിവന്നതുമില്ല. ഒടുവില്‍ കനേഡിയന്‍ സ്വദേശിയ ജോണ്‍ ഹാരിസിന് അത്തരമൊരു അനുഭവമുണ്ടായി. അദ്ദേഹത്തിന്‍റെ 80-ാം പിറന്നാള്‍ ദിവസം അദ്ദേഹത്തെ തേടി ലോട്ടറി ഭാഗ്യം എത്തി.
എനിക്കാ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നാണ് ഓന്‍റാരിയോ ലോട്ടറി ഏജന്‍സിയോട് ജോണ്‍ ഹാരിസ് തനിക്ക് ഭാഗ്യം ലഭിച്ച ദിവസത്തെക്കുറിച്ച് പറഞ്ഞത്. 1980 മുതല്‍ ജോണ്‍ ഹാരിസ് ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കുന്നു. മധ്യവയസിലേക്ക് കടന്ന ആ കാലത്ത് കുറച്ചതിധം പണം ഒന്നിച്ച് കിട്ടിയാല്‍ അദ്ദേഹത്തിന് പല പദ്ധതികള്‍ക്ക് പണം ചെലവഴിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, ഓരോ തവണ തന്നെ തേടി ഭാഗ്യം എത്താതായപ്പോഴും അടുത്ത തവണ എന്ന് ജോണ്‍ സമാധാനിച്ചു. അങ്ങനെ കഴിഞ്ഞ 50 വര്‍ഷമായി അദ്ദേഹം സ്വന്തം ഭാഗ്യം തേടുന്നു. ഒടുവില്‍ 80 വയസില്‍ പിറന്നാള്‍ ദിവസം ഭാഗ്യം അദ്ദേഹത്തെ തേടിയെത്തി. ഒന്നും രണ്ടുമല്ല, ഒരു ലക്ഷം കനേഡിയന്‍ ഡോളര്‍. ഇന്ത്യന്‍ രൂപയില്‍ ഏതാണ്ട് 60 ലക്ഷത്തിന് മുകളില്‍.
undefined
കൂടുതല്‍ വായനയ്ക്ക്: യുദ്ധം; പിന്മാറാതെ റഷ്യയും യുക്രൈനും, ദുരിതമൊഴിയാതെ ജനതയും
എന്നത്തേത് പോലെ ലോട്ടറി ഏജന്‍സിയായ മിനി മാര്‍ട്ടിന്‍റെ മുന്നിലെത്തിയപ്പോള്‍ തനിക്ക് ലോട്ടറി വാങ്ങാതിരിക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറയുന്നു. 50 വര്‍ഷം ലോട്ടറിയെടുത്തിട്ട് ഒന്നും അടിച്ചില്ലല്ലോയെന്നൊന്നും അദ്ദേഹം അന്നേരം ഓര്‍ത്തില്ല. പകരം 5 കനേഡിയന്‍ ഡോളര്‍ നല്‍കി ഒരു ലോട്ടറി എടുത്തു. പിന്നേറ്റ് അദ്ദേഹത്തിന്‍റെ പിറന്നാളായിരുന്നു. രാവിലെ ലോട്ടറി റിസള്‍ട്ട് വന്നപ്പോള്‍, പതിവ് ചടങ്ങ് പോലെ അദ്ദേഹം ടിക്കറ്റ് നമ്പര്‍ ചുരണ്ടി നോക്കിയപ്പോള്‍ 32! അതെ ഒന്നാം സമ്മാനം അടിച്ച അതേ നമ്പര്‍. തിരിച്ചും മറിച്ചും നോക്കിയിട്ടും 32. ഇൻസ്‌റ്റന്‍റ് ബിങ്കോ ലോട്ടറിയുടെ ഏറ്റവും ഉയർന്ന സമ്മാനത്തിന് ജോണ്‍ ഹാരിസ് അര്‍ഹനായിരിക്കുന്നു. ലോട്ടറി സമ്മാനം തന്‍റെ ജന്മദിന സമ്മാനമാണെന്ന് അദ്ദേഹം പറയുന്നു. ഈ പണം ഉപയോഗിച്ച് വീട് നന്നാക്കണം. ഒരു ഐ ഫോണ്‍ വാങ്ങണം. ബാക്കിയുള്ള പണം മകളുടെ വിവാഹത്തിനായി മാറ്റിവയ്ക്കും. 80 -ാം വയസില്‍ ലഭിച്ച ലോട്ടറി ഏങ്ങനെ ഉപയോഗിക്കണമെന്നും അദ്ദേഹത്തിന് പദ്ധികളുണ്ട്.
കൂടുതല്‍ വായിക്കാന്‍: 800 വര്‍ഷം പഴക്കമുള്ള നിധി ശേഖരം കണ്ടെത്തി; ലഭിച്ച സ്വര്‍ണ്ണനാണയങ്ങളില്‍ ഇസ്ലാമിക സ്വാധീനം