'മടുത്തു, ഈ സാമൂഹിക മാധ്യമ ജീവിതം. തനിക്ക് ജോലി വേണ'മെന്ന് ടിക് ടോക്ക് ഇന്‍ഫ്ലുവന്‍സര്‍

By Web Team  |  First Published Mar 14, 2024, 1:01 PM IST

യുഎസിലെ പുതിയ തലമുറയിലെ 60 ശതമാനം പേരും സാമൂഹിക മാധ്യമ ഇന്‍ഫ്ലുവന്‍സര്‍മാരാകാനായി പെടാപാട് പെടുമ്പോളാണ് ആ സമ്പന്നത ഉപേക്ഷിക്കാന്‍ ഒരാള്‍ തയ്യാറാകുന്നത്. 



സാമൂഹിക മാധ്യമങ്ങളുടെ പ്രചാരത്തോടെ യുവതലമുറയില്‍പ്പെട്ട നിരവധി പേര്‍ വളരെ പെട്ടെന്ന് തന്നെ ഏറെ പ്രശസ്തരായി. ഒപ്പം, ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ സ്വാധീനമുള്ള വ്യക്തികളുമായി മാറി. വലിയ സമ്പാദ്യങ്ങളും ഇവരെ തേടിയെത്തി. സൗജന്യ പിആർ പാക്കേജുകളും മറ്റ് നിരവധി ആഡംബര ആനുകൂല്യങ്ങളും ഇത്തരക്കാരെ തേടിയെത്തുന്നു. സാമ്പത്തികമായും സ്ഥിരത കൈവരിക്കുന്ന ഇത്തരം വ്യക്തികള്‍ ഒരു സ്ഥിരവരുമാനമുള്ള ജോലിയെ കുറിച്ച് ആലോചിക്കാറേയില്ല. സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരം വിഷയങ്ങള്‍ പങ്കുവച്ച് ഓരോ നിമിഷവും ലൈവായി നില്‍ക്കാനുള്ള ശ്രമങ്ങളിലാകും ഇവര്‍. അതുകൊണ്ട് തന്നെ ഇതെല്ലാം ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് ഒരു സാമൂഹിക മാധ്യമ സ്വാധീനമുള്ളയാള്‍ പറയുമ്പോള്‍ അതിന് വലിയ വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നു. അതേസമയം യുഎസിലെ പുതിയ തലമുറയിലെ 60 ശതമാനം പേരും അവസരം ലഭിച്ചാല്‍ സാമൂഹിക മാധ്യമ സ്വാധീനമുള്ളയാളാകണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് 2023 ലെ മോണിംഗ് കൺസൾട്ട് റിപ്പോർട്ട് പറയുന്നു. 

ടിക്‌ടോക്കിലും ഇൻസ്റ്റാഗ്രാമിലുമായി ഏതാണ്ട് പത്ത് ലക്ഷത്തോളം ഫോളോവേഴ്സുള്ള 23 -കാരി അന വോൾഫർമാന് സാമൂഹിക മാധ്യമ ജീവിതം മടുത്തു. ഒമ്പത് മുതല്‍ അഞ്ച് വരെയുള്ള ഒരു സ്ഥിര വരുമാനമുള്ള ജോലിക്കായി തന്‍റെ സാമൂഹിക മാധ്യമ ജീവിതം അവസാനിപ്പിക്കുകയാണെന്ന് അന വ്യക്തമാക്കുന്നു. വെനസ്വേലയാണ് അന വോള്‍ഫര്‍മാന്‍റെ ജനനം. ഇന്ന് ന്യൂയോര്‍ക്കിലാണ് അവര്‍ താമസിക്കുന്നത്. കൊവിഡ് വ്യാപന സമയത്താണ് അന, തന്‍റെ ടിക് ടോക്ക് അക്കൌണ്ട് ആരംഭിക്കുന്നത്.  പെട്ടെന്ന് തന്നെ ഫാഷനും സൗന്ദര്യവും വിഷയമാക്കിയ അനയുടെ വീഡിയോകള്‍‌ക്ക് വലിയ പ്രചാരം ലഭിച്ചു. സാമൂഹിക മാധ്യമ പ്രശസ്തി അവരെ ടെലിമുണ്ടോയുടെ നെറ്റ്ഫ്ലിക്സ് പരമ്പരയായ 'മരിപോസ ഡി ബാരിയോ'യിലെ റോസി റിവേര എന്ന കഥാപാത്രത്തിലെത്തിച്ചു. പിന്നാലെ മാധ്യമ അഭിമുഖങ്ങള്‍. അന പ്രശസ്തിയില്‍ നിന്ന് പ്രശസ്തിയിലേക്ക് ഉയര്‍ന്നു. 

Latest Videos

undefined

പിസ ഡ്രൈവര്‍, അഞ്ച് വര്‍ഷമായി പ്രവാസി; ലോട്ടറി അടിച്ചത്, വാര്‍ഷിക വരുമാനത്തിന്‍റെ 200 ഇരട്ടി

പാവ് ഭാജിക്ക് പണമില്ല, പകരം നല്‍കിയത് അടുത്ത കൌണ്ടറിലെ ഫിറ്റായ ചേട്ടന്‍റെ ഐഫോണ്‍, തിരികെ കിട്ടാന്‍ പെട്ടപാട്

ഇതിനിടെ നോട്രെ ഡാമിൽ നിന്നും അന ബിരുദവും നേടി. പക്ഷേ, സാമൂഹിക മാധ്യമ ജീവിതം അനയ്ക്ക് മടുത്തു തുടങ്ങിയിരുന്നു. സാമ്പത്തികമായി ഏറെ ഉയരത്തിലെത്തിയെങ്കിലും സാമൂഹിക മാധ്യമ രംഗത്ത് നിന്നും ലഭിക്കുന്ന പണത്തിലേറെയും നികുതി ഇനത്തില്‍ വകമാറ്റപ്പെടുന്നുവെന്ന് അന തിരിച്ചറിഞ്ഞു. വിനോദ വ്യവസായത്തിന് നികുതി കൂടുതലാണെന്നും അവള്‍ കണ്ടെത്തി. പഠനകാലത്ത് കരിയര്‍ പിന്തുടരാനാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും അന പറയുന്നു.  ആ സമയത്താണ് സാമൂഹിക മാധ്യമങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിച്ചത്. പിന്നാലെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു. പക്ഷേ, ഇപ്പോള്‍ മടുത്തെന്നും അന കൂട്ടിച്ചേര്‍ക്കുന്നു. സ്വന്തം ജീവിതകാലം മുഴുവനും സ്വയം എങ്ങനെ മാര്‍ക്കറ്റ് ചെയ്യാമെന്നതിനെ കുറിച്ച് മാത്രം ആലോചിച്ചിരിക്കാന്‍ തനിക്ക് കഴിയില്ലെന്നും അന ഫോര്‍ച്യൂണിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

'ശേ... ഇങ്ങനെ കരയാതെ....'; വടാ പാവ് പെണ്‍കുട്ടിയുടെ കരച്ചില്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഓരോ ദിവസവും സാമൂഹിക മാധ്യമത്തില്‍ എന്ത് വിഷയം ഇടുമെന്ന ചിന്ത വലിയ സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നത്. ഇത് തന്നില്‍ വെല്ലുവിളിയല്ല ഉയര്‍ത്തിയത് മറിച്ച് കാമ്പില്ലാത്ത വിഷയങ്ങളാണെന്ന ചിന്തയാണ്. എല്ലാ ദിവസവും ഉണര്‍ന്ന് 'ഇന്ന് എന്ത്' പങ്കുവയ്ക്കുമെന്നാണ്  ആലോചിക്കുന്നത്. നിരന്തരമുള്ള ഈ ചിന്ത തന്നില്‍ നാർസിസിസ്റ്റിക് ചിന്തകളാണ് നിറച്ചത്. ഇതില്‍ നിന്നും വിടുതല്‍ തേടിയാണ് താന്‍ ഒരു സമയബന്ധിത ജോലിയ്ക്ക് ശമിക്കുന്നതെന്നും  അന പറയുന്നു. സാമൂഹിക മാധ്യമങ്ങളില്‍ നിന്നും സമ്പാദിച്ചത്രയും തുക ഒരു സ്ഥിരം ജോലിയില്‍ നിന്നും ലഭിക്കില്ലെന്നറിയാം. പക്ഷേ, ഓരോ ദിവസവും ജോലിയിൽ ആവേശം കാണിക്കാനും നിരവധി പേരോടൊപ്പം ഇരുന്ന് ജോലി ചെയ്യാനും താന്‍ തയ്യാറാണെന്നും അവര്‍ പറയുന്നു. ഇനിയും പഠിക്കണമെന്നും അനയ്ക്ക് ആഗ്രഹമുണ്ട്. എന്നാല്‍, അവളുടെ തീരുമാനത്തെ കുടുംബവും സുഹൃത്തുക്കളും എതിര്‍ത്തു. അവനവന് തോന്തുമ്പോള്‍ തോന്നുന്ന കാര്യം മാത്രം ചെയ്യുകയും അതില്‍ നിന്ന് ധാരാളം വരുമാനമുണ്ടാക്കുകയും ചെയ്യുമ്പോള്‍ അത് കളഞ്ഞ് എന്തിനാണ് മറ്റുള്ളവര്‍ക്ക് വേണ്ടി ജോലി ചെയ്യുന്നത് എന്നതായിരുന്നു അവരുടെ ചോദ്യങ്ങളെന്നും അവര്‍ പറയുന്നു. എന്നാല്‍ എന്ത് ജോലിക്കാണ് താന്‍ ശ്രമിക്കുന്നതെന്ന് അന വെളിപ്പെടുത്തിയില്ല. ടൈം മാനേജ്മെന്‍റും നെറ്റ് വര്‍ക്കിംഗ് ജോലികളും ആളുകളുമായി നിരന്തരം ബന്ധം സ്ഥാപിക്കുന്നതും തനിക്ക് ഇഷ്ടമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 

മരിച്ച് 3,000 വർഷങ്ങള്‍ക്ക് ശേഷം റാംസെസ് രണ്ടാമന് പാസ്പോര്‍ട്ട്; പക്ഷേ, പടം മാറിപ്പോയി

click me!