നിശാ ക്ലബില്‍ വച്ച് മോഷണം പോയത് 27,000 രൂപയുടെ മൂന്ന് കോട്ട്; ഒടുവില്‍ ഹൈടെക്കായി കള്ളനെ പിടികൂടി ഉടമ!

By Web Team  |  First Published Mar 9, 2024, 4:25 PM IST

 ബെന്നിന്‍റെ 300 പൗണ്ട് (ഏകദേശം 27,000 രൂപ) വിലയുള്ള മൂന്ന് കോട്ടുകളാണ് തുടർച്ചയായി മോഷണം പോയത്. തന്‍റെ കോട്ട് മോഷണം പോകുന്നത് തുടര്‍ക്കഥയായതോടെ, കള്ളനെ പിടിക്കാന്‍ ബെന്‍ തീരുമാനിച്ചു. 



നിശാ ക്ലബ്ബിൽ വച്ച് കോട്ട് മോഷണം പതിവാക്കിയ കള്ളനെ ഹൈടെക് ആയി പിടികൂടി ഉടമ. ബെൻ ഗ്രാൻസ്മോർ എന്ന വ്യക്തിയാണ് തന്‍റെ വിലകൂടിയ മൂന്ന് കോട്ടുകൾ തുടർച്ചയായി നഷ്ടപ്പെട്ടതോടെ കള്ളനെ പിടികൂടാൻ തുനിഞ്ഞിറങ്ങിയത്. ബെന്നിന്‍റെ 300 പൗണ്ട് (ഏകദേശം 27,000 രൂപ) വിലയുള്ള മൂന്ന് കോട്ടുകളാണ് തുടർച്ചയായി മോഷണം പോയത്. തന്‍റെ കോട്ട് മോഷണം പോകുന്നത് തുടര്‍ക്കഥയായതോടെ, ബെന്‍ തന്‍റെ കോട്ടിനുള്ളില്‍ ഒരു എയർ ടാഗ് ഒളിപ്പിച്ച് വെക്കാൻ തീരുമാനിച്ചു.

ആപ്പിൾ നിർമ്മിച്ച ഒരു ചെറിയ ബ്ലൂടൂത്ത് ട്രാക്കറാണ് എയർ ടാഗ്. ഇത് ഉപയോഗിച്ച് ഒരാൾക്ക് തന്‍റെ വിലയേറിയ വസ്തുക്കളിൽ ഘടിപ്പിക്കാനും അതുവഴി ആ വസ്തുവിനെ ട്രാക്ക് ചെയ്യാനും സാധിക്കും.  എയർ ടാഗിന്‍റെ സഹായത്തോടെ തന്‍റെ കോട്ടുമായി കടന്നു കളഞ്ഞ കള്ളന്‍റെ ലൊക്കേഷൻ തിരിച്ചറിഞ്ഞ ഇദ്ദേഹം, കള്ളനെ കൈയോടെ പിടികൂടുകയായിരുന്നു.

Latest Videos

undefined

'എല്ലാം വ്യാജം ശവം പോലുമില്ല'; അതിഗംഭീരമായി സംഘടിപ്പിച്ച വ്യജ ശവസംസ്കാര ചടങ്ങ് റദ്ദാക്കി പുരോഹിതന്‍!

മാർച്ച് 2 -നാണ് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ മോജോ എന്ന നിശാക്ലബിൽ പാർട്ടി നടത്തുന്നതിനിടെ ബെന്നിന്‍റെ വിലകൂടിയ കോട്ട് വീണ്ടും കാണാതായത്. എന്നാൽ, കൂട്ടിനുള്ളിൽ ഒളിപ്പിച്ചിരുന്ന എയർ ടാഗിന്‍റെ സഹായത്തോടെ തന്‍റെ കോട്ട് വിഗാനിലെ ഒരു സ്ഥലത്താണെന്ന് അദ്ദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസിന്‍റെ സഹായം തേടുന്നതിന് പകരം ഒരു സുഹൃത്തിന്‍റെ സഹായത്തോടെ ബെൻ കള്ളന്മാരുള്ള സ്ഥലത്തേക്ക് യാത്ര തിരിച്ചു. ഇത് അദ്ദേഹം ഒരു tiktok വീഡിയോ ആയി സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു. 

ഭാഗ്യം വരുമെന്ന് കരുതി യാത്രക്കാരന്‍ വിമാനത്തിന്‍റെ എഞ്ചിനിലേക്ക് നാണയമിട്ടു; പിന്നെ പുകിലോട് പുകില്!

എയർ ടാഗിന്‍റെ ലൊക്കേഷൻ ട്രാക്ക് ചെയ്തെത്തിയ അദ്ദേഹം, ഒടുവില്‍ എത്തിചേര്‍ന്നത് ഒരു വീടിന് മുന്നിലായിരുന്നു. നിരവധി തവണ കോളിംഗ് ബെൽ അടിച്ചതിന് ശേഷം ഒരു യുവതി വാതിലിനോട് ചേർന്നുള്ള ജനാലയ്ക്കൽ എത്തി. അവരെ കണ്ടതും ബെൻ തന്‍റെ കോട്ട് തിരികെ നൽകാൻ ആവശ്യപ്പെട്ടു. ഉടൻ തന്നെ സ്ത്രീ അകത്തുപോയി കോട്ടെടുത്ത് ജനാലയിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ക്ലബ്ബിൽ വച്ച് അമിതമായി മദ്യപിച്ചിരുന്നതിനാൽ അബദ്ധത്തിൽ കോട്ടെടുത്ത് കൊണ്ട് വന്നതാണെന്നും യുവതി അവരോട് പറഞ്ഞു. ഏതായാലും കള്ളന്മാരെ പിടിക്കുന്നതിനായി ബെൻ നടത്തിയ ഈ ഹൈടെക് പദ്ധതിയുടെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. 

31 മനുഷ്യരുടെ ബലി, ഒപ്പം സ്ത്രീയും; 1,200 വര്‍ഷം പഴക്കമുള്ള ശവകൂടീരത്തില്‍ സ്വര്‍ണ്ണ നിധിയും!
 

click me!