കൊവിഡ് വാക്സിനെടുക്കാൻ വന്ന നഴ്സായി വേഷമിട്ടു, വിഷം കുത്തിവച്ചു, അമ്മയുടെ പങ്കാളിയെ കൊല്ലാന്‍ ശ്രമിച്ച ഡോക്ടർ

By Web Team  |  First Published Oct 9, 2024, 9:36 PM IST

അമ്മയുടെ കംപ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്ത സ്പൈവെയറിലൂടെ ഇയാൾ ആ വീട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളും അറിഞ്ഞിരുന്നു.


നഴ്സിന്റെ വേഷത്തിലെത്തി കൊവിഡ് വാക്സിൻ എന്ന പേരിൽ വിഷം കുത്തിവച്ച് അമ്മയുടെ പങ്കാളിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഡോക്ടർ കുറ്റക്കാരൻ. യുകെയിലാണ് സംഭവം നടന്നത്. പാരമ്പര്യസ്വത്തിന്റെ പേരിലാണ് ഇയാൾ അമ്മയുടെ ദീർഘകാല പങ്കാളിയെ കൊലപ്പെടുത്താൻ ശ്രമിച്ചത് എന്നും തെളിഞ്ഞു. 

ബൂസ്റ്റർ ഷോട്ടുകൾ നൽകാനെത്തിയ ഒരു കമ്മ്യൂണിറ്റി നഴ്‌സായിട്ടാണ് തോമസ് ക്വാൻ എത്തിയത്. ശേഷം അമ്മയുടെ പങ്കാളിയായ പാട്രിക് ഒഹാരയിൽ കൊവിഡ് വാക്സിനെന്ന പേരിൽ വിഷം കുത്തിവയ്ക്കുകയും ചെയ്യുകയായിരുന്നു എന്ന് പ്രോസിക്യൂട്ടർമാർ പറയുന്നു. അതോടെ 72 -കാരനായ ഒഹാരോയ്ക്ക് ​ഗുരുതരവും ജീവന് തന്നെ ഭീഷണിയാവുന്നതുമായ ആരോ​ഗ്യപ്രശ്നമുണ്ടാവുകയായിരുന്നു. 

Latest Videos

undefined

53 -കാരനായ ക്വാൻ ആദ്യം ഈ കൊലപാതകശ്രമം നിഷേധിച്ചിരുന്നു. എന്നാൽ, പിന്നീട്, വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ ന്യൂകാസിൽ ക്രൗൺ കോടതിയിൽ കേസ് തെളിയുകയായിരുന്നു. 

ആദ്യം പ്രാവുകളെ പറത്തി വിടും, പിന്നാലെ പതുങ്ങിക്കയറും, പ്രധാന ആയുധം ഇരുമ്പുവടി, 50 വീടുകളിൽ മോഷണം, അറസ്റ്റ്

ന്യൂകാസിലിൽ നിന്ന് ഏകദേശം 15 മൈൽ അകലെയുള്ള സണ്ടർലാൻഡിൽ നിന്നുള്ള പരിചയസമ്പന്നനായ ഡോക്ടറാണ് ക്വാൻ എന്ന് പ്രോസിക്യൂട്ടർ തോമസ് മേക്ക്പീസ് കോടതിയെ അറിയിച്ചു. ഒഹാരയെ കൊല്ലുന്നതിനായി അതുവരെയുള്ള തന്റെ അറിവുകൾ അയാൾ ഉപയോ​ഗിച്ചു. അമ്മയുടെ മരണശേഷം അമ്മയുടെ എസ്റ്റേറ്റ് തനിക്ക് തന്നെ കിട്ടുന്നതിന് വേണ്ടിയാണ് അയാൾ ഒഹാരയെ കൊല്ലാൻ തീരുമാനിച്ചത്. 

തെറ്റായുണ്ടാക്കിയ രേഖകളും വ്യാജനമ്പർ പ്ലേറ്റുള്ള വാഹനവും മാസ്കും മുഴുവൻ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങളും അടക്കം തന്നെ ഒരുതരത്തിലും തിരിച്ചറിയാനാവാത്ത തരത്തിലാണ് ഇയാൾ കുത്തിവെപ്പ് എടുക്കാൻ എന്ന പേരിൽ ചെല്ലുന്നത്. 

പിന്നീട്, അമ്മയുടെ കംപ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്ത സ്പൈവെയറിലൂടെ ഇയാൾ ആ വീട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളും അറിഞ്ഞിരുന്നു. ഒഹാരയെ പിന്നീട് ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും ഐസിയുവിലേക്ക് മാറ്റി. വളരെ ​ഗുരുതരമായ അവസ്ഥയിലൂടെയാണ് അയാൾ കടന്നുപോകുന്നത്. കുറ്റം സമ്മതിച്ചെങ്കിലും ക്വാനിന്റെ ശിക്ഷ​ വിധിച്ചിട്ടില്ല. 

അവിവാഹിതയായ യുവതിക്ക് ​ഗർഭച്ഛിദ്രത്തിന് അനുമതി, വിവേചനം വേണ്ടെന്ന് കോടതി 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!