ഹാംസ്റ്റർ ചത്തുപോയി, ചിതാഭസ്മവുമായി യുവതിയുടെ യൂറോപ്പ് ടൂര്‍

By Web Team  |  First Published Mar 13, 2024, 12:52 PM IST

2019 -ലാണ് ലിസ ഈ ഹാംസ്റ്ററിനെ ദത്തെടുക്കുന്നത്. കൊവിഡ് ലോക്ക്ഡൗൺ കാലത്തെല്ലാം അവൻ അവൾക്ക് കൂട്ടായി.


വളർത്തുമൃ​ഗങ്ങളോട് അ​ഗാധമായ സ്നേഹമുള്ള മനുഷ്യരുണ്ട്. അവയെ സ്വന്തം വീട്ടിലെ അം​ഗങ്ങളെ പോലെയാണ് പലരും കാണുന്നത്. ലിസ മുറെ-ലാങ് എന്ന യുവതിക്കും അങ്ങനെ തന്നെ ആയിരുന്നു. അവളുടെ പ്രിയപ്പെട്ടവനായിരുന്നു സ്പഡ് എന്ന ഹാംസ്റ്റർ. എന്നാൽ, അവൻ ഈ ലോകം വിട്ടുപോയി. അത് ലിസയെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്. 

ലണ്ടൻ, പാരീസ്, ആംസ്റ്റർഡാം എന്നീ ന​ഗരങ്ങളുടെയൊക്കെ കാർഡ്ബോർഡ് മാതൃകകൾ നിർമ്മിക്കുമായിരുന്നു ലിസ. അതിലൊക്കെ ചുറ്റിനടക്കാൻ ഹാംസ്റ്ററിന് വലിയ ഇഷ്ടമായിരുന്നു. എന്നാൽ, അവൻ ചത്തുപോയതോടെ തന്റെ പ്രിയപ്പെട്ട ഹാംസ്റ്റർ ഇല്ലാതെ അവനിഷ്ടപ്പെട്ട ന​ഗരങ്ങളിലേക്കുള്ള യാത്ര അവൾക്ക് അസഹ്യമായിത്തീർന്നു. അങ്ങനെ, അവൾ ഒരു കാര്യം ചെയ്തു. അവന്റെ ചിതാഭസ്മവുമായി അവൾ 2414 കിലോമീറ്റർ യാത്ര ചെയ്തു.  

Latest Videos

undefined

എന്നാൽ, ശരിക്കും ആ ന​ഗരങ്ങളിലൊക്കെ അവനുമായി യാത്ര ചെയ്യണം എന്ന് ലിസ ആ​ഗ്രഹിച്ചിരുന്നു. എന്നാൽ, അപ്പോഴേക്കും അവന് ഈ ലോകം വിട്ട് മടങ്ങേണ്ടി വന്നിരുന്നല്ലോ. അങ്ങനെയാണ് അവന്റെ ചിതാഭസ്മവുമായി ആ ന​ഗരങ്ങൾ സന്ദർശിക്കാൻ അവൾ തീരുമാനിക്കുന്നത്. അവന്റെ ചിതാഭസ്മം അവളൊരു നെക്ലേസിൽ ആക്കി. അതും ധരിച്ചായിരുന്നു അവളുടെ യാത്ര. ചരിത്രപ്രസിദ്ധമായ ലൂവ്രെ മ്യൂസിയം, ബക്കിം​ഗ്ഹാം കൊട്ടാരം തുടങ്ങി അനേകം സ്ഥലങ്ങൾ അവൾ സന്ദർശിച്ചു. 

2019 -ലാണ് ലിസ ഈ ഹാംസ്റ്ററിനെ ദത്തെടുക്കുന്നത്. കൊവിഡ് ലോക്ക്ഡൗൺ കാലത്തെല്ലാം അവൻ അവൾക്ക് കൂട്ടായി. ആ സമയത്താണ് ലിസ കാർഡ്‍ബോർഡുകൾ ഉപയോ​ഗിച്ച് കൊണ്ട് ലോകത്തിലെ പ്രധാനപ്പെട്ട ന​ഗരങ്ങളും കെട്ടിടങ്ങളും നിർമ്മിച്ചത്. ഹാംസ്റ്ററിന് കളിക്കാൻ വേണ്ടിയായിരുന്നു അവളത് ചെയ്തത്. അവനാവട്ടെ ആ കാർഡ്‍ബോർഡ് വീടുകളും ന​ഗരങ്ങളും ഒത്തിരി ഇഷ്ടമായിരുന്നു. 

എന്തായാലും, അവനോടുള്ള വാത്സ്യത്തിന്റെയും അ​ഗാധമായ സ്നേഹത്തിന്റെയും പേരിലാണ് അവന്റെ ചിതാഭസ്മവുമായി ലിസ ഈ സ്ഥലങ്ങളെല്ലാം സന്ദർശിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!