പാരൻ്റ് പോർട്ട്‌ഫോളിയോയുടെ സ്ഥാപകനായ ജോനാഥൻ സാഞ്ചസ് അതുപോലെ ചെയ്യുന്നത് വസ്ത്രങ്ങൾക്ക് വേണ്ടി അധികം പണം ചെലവഴിക്കാതിരിക്കുക എന്നതാണ്. തന്റെ വസ്ത്രങ്ങൾ നശിച്ചു പോകുന്നത് വരെ ഉപയോഗിക്കുകയും ഉപയോഗശൂന്യമായിത്തീരുമ്പോൾ പുതിയത് വാങ്ങുകയും ചെയ്യുകയാണത്രെ സാഞ്ചസ് ചെയ്യുന്നത്.
ഇഷ്ടം പോലെ പണമുണ്ടെങ്കിൽ ഇഷ്ടം പോലെ ചെലവഴിക്കാമായിരുന്നു എന്ന് നമ്മിൽ പലരും ചിന്തിക്കാറുണ്ട്. എന്നാൽ, പല ധനികരും അങ്ങനെ പണം ചെലവഴിക്കാറില്ല എന്ന് അറിയാമോ? അതിൽ പെട്ടവരാണ് സ്വയം കോടീശ്വരന്മാരായി മാറിയ ഈ മൂന്ന് പേരും.
ഉദാഹരണത്തിന്, വാഷിംഗ്ടൺ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് നിക്ഷേപകനായ ടോഡ് ബാൾഡ്വിൻ, സുഹൃത്തുക്കളുമൊത്ത് റെസ്റ്റോറൻ്റുകളിലേക്കോ, സിനിമകൾക്കോ പോകാറില്ല. അതിനായി പണം ചെലവഴിക്കാനും അയാൾ ആഗ്രഹിക്കുന്നില്ല. പകരം, റെസ്റ്റോറന്റുകളിലോ, ഹോട്ടലുകളിലോ ഒക്കെ പോവുകയും സർവീസ് റിവ്യൂ ചെയ്യുകയും ചെയ്താൽ തനിക്ക് ഇങ്ങോട്ട് പണം കിട്ടുമെന്നും ബാൾഡ്വിന് അറിയാം.
undefined
"നിങ്ങൾക്ക് വരുമാനം ഉണ്ടാക്കാൻ കഴിയുന്ന ഒരു കാര്യം ചെയ്യുന്നതിന് എന്തിനാണ് വെറുതെ പണം ചെലവഴിക്കുന്നത്?" എന്നാണ് ബാൾഡ്വിൻ CNBC മേക്ക് ഇറ്റിനോട് പറഞ്ഞത്. താൻ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും റിവ്യൂ ചെയ്യുന്നതിന് പകരമായി തനിക്ക് പണം ലഭിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
പാരൻ്റ് പോർട്ട്‌ഫോളിയോയുടെ സ്ഥാപകനായ ജോനാഥൻ സാഞ്ചസ് അതുപോലെ ചെയ്യുന്നത് വസ്ത്രങ്ങൾക്ക് വേണ്ടി അധികം പണം ചെലവഴിക്കാതിരിക്കുക എന്നതാണ്. തന്റെ വസ്ത്രങ്ങൾ നശിച്ചു പോകുന്നത് വരെ ഉപയോഗിക്കുകയും ഉപയോഗശൂന്യമായിത്തീരുമ്പോൾ പുതിയത് വാങ്ങുകയും ചെയ്യുകയാണത്രെ സാഞ്ചസ് ചെയ്യുന്നത്.
മറ്റൊരു കോടീശ്വരനായ CNBC ഹോസ്റ്റ് ജിം ക്രാമർ, വിലകൂടിയ മദ്യത്തിനായി പണം ചെലവഴിക്കുന്നത് ഇഷ്ടപ്പെടാത്ത ആളാണ്. റീഫില്ല് ചെയ്യുന്നതിന് അധിക പണം നൽകുന്നത് ഒഴിവാക്കാൻ ഭക്ഷണം എത്തുന്നതുവരെ റെസ്റ്റോറൻ്റിൽ സോഡ ഓർഡർ ചെയ്യാൻ കുട്ടികളെ അനുവദിക്കാത്ത മാതാപിതാക്കളാണ് തൻ്റെ ഇത്തരം ചെലവ് ചുരുക്കി ജീവിക്കലിന് പ്രചോദനമായത് എന്നാണ് അദ്ദേഹം പറയുന്നത്.
ഇനിയിപ്പോൾ ഇങ്ങനെയൊക്കെ ജീവിക്കുന്നതിന് നിങ്ങളെ ആരെങ്കിലും പിശുക്കൻ എന്ന് വിളിച്ച് കളിയാക്കുന്നുണ്ടെങ്കിൽ ധൈര്യമായി പറഞ്ഞോളൂ ഈ കോടീശ്വരന്മാരും ഇങ്ങനെെയാണ് ജീവിക്കുന്നത് എന്ന്.
(ചിത്രം പ്രതീകാത്മകം)