250 ഗ്രാം പാല്‍ കുടിച്ച് 88 ദിവസം; താരകേശ്വറിന്‍റെ ഹഠയോഗത്തിന് പിന്നില്‍ ഒരു കാരണമുണ്ട്

By Web Team  |  First Published May 13, 2024, 4:27 PM IST


ബിഹാറിലെ മധുബനി ജില്ലയിലെ നാഗ്ദാ ഗ്രാമത്തിൽ താമസിക്കുന്ന 40 കാരനായ താരകേശ്വർ മിശ്ര, ദിവസവും 250 ഗ്രാം പാൽ മാത്രം കുടിച്ചാണ് ജീവിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 


വിഷാംശം കലരാത്ത ആരോഗ്യകരമായ ഭക്ഷണമാണ് ഒരു മനുഷ്യന് അത്യാവശമായ കാര്യം. ഇതിനായി പലതരത്തിലുള്ള ഭക്ഷണ ശീലങ്ങള്‍ പിന്തുടരുന്നവര്‍ നമ്മുക്കിടയിലുണ്ട്. എന്നാല്‍, തിരക്കേറിയ ജീവിതത്തിനിടെ ഭക്ഷണകാര്യത്തില്‍ അധികം ശ്രദ്ധ പുലര്‍ത്താന്‍ പലര്‍ക്കും കഴിയാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. തീരക്കേറിയ ജീവിതത്തില്‍ വീട്ടില്‍ നിന്ന് ഓഫീസിലേക്കും തിരിച്ചുമുള്ള ഓട്ടത്തിനിടെയില്‍ പലര്‍ക്കും സ്വന്തം ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കാനുള്ള സമയവും സൌകര്യവും ലഭിക്കാറില്ല. ഇത് പലതരത്തിലുള്ള രോഗങ്ങളിലേക്ക് മനുഷ്യനെ എത്തിക്കുന്നു. അതേസമയം ഇത്തരം ഭക്ഷണ ശീലങ്ങളുടെ ആവശ്യമില്ലെന്നും മറിച്ച് വെറും 250 ഗ്രാം പാല്‍ കുടിച്ച് ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുമെന്നും തെളിയിച്ചിരിക്കുകയാണ് ഒരു ബീഹാര്‍ സ്വദേശി. 

30 വര്‍ഷം മുമ്പ് മരിച്ച മകള്‍ക്ക് 'പ്രേത വരനെ' തേടി പത്രത്തില്‍ 'വിവാഹ പരസ്യം'

Latest Videos

undefined

ബിഹാറിലെ മധുബനി ജില്ലയിലെ നാഗ്ദാ ഗ്രാമത്തിൽ താമസിക്കുന്ന 40 കാരനായ താരകേശ്വർ മിശ്ര, ദിവസവും 250 ഗ്രാം പാൽ മാത്രം കുടിച്ചാണ് ജീവിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ 88 ദിവസായി താരകേശ്വർ പാല് മാത്രമാണ് കുടിക്കുന്നത്.  ഹഠ യോഗി (Hatha yogi) കൂടിയായ അദ്ദേഹം ഫെബ്രുവരി 18 മുതലാണ് തന്‍റെ പ്രത്യേക ഉപവാസം ആരംഭിച്ചത്. ശനി ദേവന്‍റെ ക്ഷേത്രത്തിനായുള്ള സാധനയിലാണ് താനെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ഉപവാസമിരിക്കുന്ന സ്ഥലത്ത് ശനി ദേവനായി ഒരു ക്ഷേത്രം പണിയാന്‍ ആഗ്രഹിക്കുന്നെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ക്ഷേത്ര നിര്‍മ്മാണത്തിനായി അദ്ദേഹം തന്നെ കാണാനെത്തുന്നവരില്‍ നിന്നും ഗ്രാമവാസികളില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കുന്നു. അതേസമയം വളരെ കുറച്ച് പേര്‍ മാത്രമാണ് അദ്ദേഹത്തോട് സഹകരിക്കുന്നതെന്നും അത് ഉപയോഗിച്ച് ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയില്ല. അതിനാലാണ് അദ്ദേഹം ഹഠയോഗം പരിശീലനത്തിലേക്ക് നീങ്ങിയത്. ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ അദ്ദേഹം ഹഠ യോഗം ശീലിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

'സിംപിള്‍ ബട്ട് പവര്‍ഫുള്‍': ഇലക്ട്രിക്ക് സ്ക്കൂട്ടറില്‍ സോഫയുമായി പോകുന്ന യുവാക്കളുടെ വീഡിയോ വൈറല്‍

താൻ ശനിദേവന്‍റെ വിശ്വാസിയാണെന്നും തന്‍റെ സാധന ശനി ദേവന് മാത്രമാണെന്നും അതിനാല്‍ വളരെ കുറച്ച് പാല് മാത്രം കുടിച്ച് തനിക്ക് ജീവന്‍ നിലനിര്‍ത്താന്‍ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സാധനയില്‍ നിന്ന് ആത്മവിശ്വാസം ലഭിക്കുന്നുവെന്നും തന്‍റെ പ്രവര്‍ത്തി ഒരു തെറ്റിന് വേണ്ടിയല്ലെന്നും താരകേശ്വർ മിശ്ര കൂട്ടിച്ചേർത്തു. മുളകൊണ്ടുണ്ടാക്കിയ  ഒരു താത്കാലിക കുടിലിലാണ് നിലവില്‍ താരകേശ്വറിന്‍റെ താമസം. നിരവധി പേര്‍ ക്ഷേത്രത്തിന് സംഭാവന നല്‍കുന്നുണ്ടെങ്കിലും അതൊന്നും തന്‍റെ ക്ഷേത്ര നിര്‍മ്മാണത്തിന് മതിയാവില്ലെന്നാണ് താരകേശ്വര്‍ അവകാശപ്പെടുന്നത്. അതേസമയം ശനി ദേവന്‍റെ വിഗ്രഹം പ്രദേശത്ത് എത്തിച്ചെന്നും ക്ഷേത്ര നിര്‍മ്മാണ ജോലികള്‍ മുന്നോട്ട് പോവുകയാണെന്നും നിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

കള്ളനെ പിടിക്കാന്‍ മിയാമി പോലീസ് വരും സ്വന്തം 'റോള്‍സ് റോയിസ് കാറി'ല്‍; വീഡിയോ വൈറല്‍

 

click me!