അന്ന് അനാഥൻ, ഇന്ന് 15-ാം വയസിൽ അനാഥരെ സഹായിക്കുന്ന സംഘടനയ്ക്ക് സംഭാവന നല്‍കുന്നു; ഇത് യോനോയുടെ കഥ

By Web Team  |  First Published Mar 16, 2024, 2:37 PM IST


എത്യോപ്യയിലെ ഒരു അനാഥാലയത്തിൽ നിന്ന് അഞ്ച് മാസം പ്രായമുള്ളപ്പോളാണ് ജോനയെ അവന്‍റെ വളര്‍ത്തമ്മ ദത്തെടുത്തത്. 



രു ഹോബിയായും ചെറിയൊരു വരുമാന മാർ​ഗ്ഗമായും ഓക്കെ നിരവധി ആളുകൾ കരുതുന്ന ഒന്നാണ് കൈത്തുന്നൽ അഥവാ ക്രോച്ചിംഗ്. എന്നാൽ, അമേരിക്കയിലെ വിസ്‌കോൺസിനിൽ നിന്നുള്ള ജോനാ ലാർസൺ എന്ന 15 കാരനെ സംബന്ധിച്ചിടത്തോളം അത് അങ്ങനെയല്ല. മറിച്ച് അനാഥമാക്കപ്പെട്ട ഒരായിരം കുരുന്നുകളെ ചേർത്ത് നിർത്താനുള്ള ഒരു വഴിയാണ്. 

എത്യോപ്യയിലെ ഒരു അനാഥാലയത്തിൽ നിന്ന് അഞ്ച് മാസം പ്രായമുള്ളപ്പോളാണ് ജോനയെ അവന്‍റെ വളര്‍ത്തമ്മ ദത്തെടുത്തത്. അഞ്ചാമത്തെ വയസ്സിലാണ്, ജോനാ ആദ്യമായി ഒരു ക്രോച്ചെറ്റ് ഹുക്ക് കാണുകയും വളര്‍ത്തമ്മമ്മയോട് അതെന്താണെന്ന് ചോദിക്കുകയും ചെയ്തത്. അതോടെ അവൻ ക്രോച്ചിംഗിൽ ആകൃഷ്ടനായി. പിന്നാലെ അവന്‍റെ വളർത്തമ്മ, ജെന്നിഫർ ലാർസൺ അവന് കൈത്തുന്നൽ പഠിപ്പിച്ചു കൊടുത്തു. അവന് ആവശ്യമായ നൂലുകളും തുന്നൽ സൂചിയുമെല്ലാം അവര്‍ സമ്മാനിച്ചു. പിന്നീട്, യൂ‌ട്യൂബ് ട്യൂട്ടോറിയലുകളിലൂടെ ജോനാ സ്വയം കൈത്തുന്നല്‍ പഠിച്ചു. അവന്‍റെ സ്ഥിരോത്സാഹവും പെട്ടെന്നുള്ള പഠനവും എല്ലാവരെയും അത്ഭുതപ്പെടുത്തി.

Latest Videos

undefined

14,000 വർഷം പഴക്കം, ഒറ്റ വേരിൽ നിന്ന് അമ്പതിനായിരത്തോളം മരങ്ങൾ;അതാണ് പാന്‍ഡോ

'ഏഴ് ദിവസവും ജോലി, ഒന്ന് അഭിനന്ദിക്കുമോ? അതുമില്ല'; കമ്പനി ഉടമയ്ക്ക് എട്ടിന്‍റെ പണി കൊടുത്ത് തൊഴിലാളികൾ

താമസിയാതെ ജോന തന്‍റെ ക്രോച്ചിംഗ് വർക്കുകൾ സാമൂഹിക മാധ്യമ പേജുകളില്‍ പോസ്റ്റ് ചെയ്യാൻ തുടങ്ങി.  അതോ‌ടെ അവന്‍റെ ഉത്പന്നള്‍ തേടി ആവശ്യക്കാരെത്തി. ഇന്ന് ഈ 15 കാരന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് നാല് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. ഈ വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന പണം, ജോനാ ജനിച്ച പ്രദേശത്തെ നിരാലംബരായ കുട്ടികൾക്ക് വേണ്ടി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന റൂട്ട്‌സ് എത്യോപ്യയ്ക്കുള്ള സംഭാവനയാണ്. ദത്തെടുക്കുന്നതിന് മുമ്പ് ജോനയെ വളർത്തിയിരുന്ന അനാഥാലയത്തെ റൂട്ട്‌സ് എത്യോപ്യ  പിന്തുണച്ചിരുന്നു. ജോന നൽകിയ പണം അവന്‍റെ മുൻ അനാഥാലയത്തിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായിച്ചുവെന്നാണ് റൂട്ട്‌സ് എത്യോപ്യ പറയുന്നത്.

'ഇത്തവണയും സെറ്റായില്ല, പക്ഷേ... '; ആദ്യ ഡേറ്റിംഗിനായി 35 കാരി പറന്നത് 8,000 കിലോമീറ്റര്‍

അടുത്തിടെ, ഒരു ജനപ്രിയ ഇൻസ്റ്റാഗ്രാം പേജായ ഗുഡ് ന്യൂസ് മൂവ്‌മെന്‍റ് ജോനയുടെ ശ്രദ്ധേയമായ സംരംഭത്തെക്കുറിച്ച് പങ്കുവെച്ചതോടെയാണ് ഈ കൌമാരക്കാരന്‍റെ കഥ ലോകം മുഴുവൻ അറിഞ്ഞത്. ക്രോച്ചിംഗ് പഠിക്കുന്നതിന് മുമ്പ് ജോന എപ്പോഴും അശ്രദ്ധനായിരുന്നുവെന്നും ക്രോച്ചിംഗിലേക്ക് ശ്രദ്ധതിരിഞ്ഞതോടെ അവന്‍റെ ഏകാ​ഗ്രത വർദ്ധിച്ചുവെന്നാണ് വളര്‍ത്തമ്മയായ ജെന്നിഫർ ലാർസൺ പറയുന്നത്. ലോകത്തെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള ഒരു പോസിറ്റീവ് മാർഗ്ഗമായാണ് താൻ തുന്നലിനെ കാണുന്നതെന്നാണ് ജോന പറയുന്നത്. തനിക്ക് ഒരു സർജനാകാനും എത്യോപ്യയിലേക്ക് മടങ്ങാനും അവിടിയെത്തി സൗജന്യ സേവനം ചെയ്യാനുമാണ് ആ​ഗ്രഹമെന്നും ഈ 15 കാരൻ വ്യക്തമാക്കുന്നു. 

'ഒന്ന് മറ്റൊന്നിനെ...'; മുതല കുഞ്ഞിന്‍റെ തല കടിച്ച് പിടിച്ച് നിലത്തടിച്ച് കൊലപ്പെടുത്തുന്ന മുതലയുടെ വീഡിയോ
 

click me!