പ്രേമിക്കാൻ കൊള്ളില്ല, തന്നെ കുറിച്ച് മോശം പറഞ്ഞ 50 സ്ത്രീകൾക്കെതിരെ കേസുമായി യുവാവ്, ആവശ്യപ്പെട്ടത് 21 കോടി 

By Web Team  |  First Published Apr 11, 2024, 1:48 PM IST

ഇവരുടെ പരാമർശം തനിക്ക് മാനഹാനിയുണ്ടാക്കിയെന്നും അതിനാൽ നഷ്ടപരിഹാരമായി 2.6 മില്യൺ ഡോളർ (ഏകദേശം 21.60 കോടി രൂപ) വേണമെന്നുമാണ് സ്റ്റുവർട്ട് ലൂക്കാസ് മുറെയുടെ ആവശ്യം. 


നിങ്ങളെ ആരെങ്കിലും മോശം പ്രണയിതാവ് എന്ന് വിശേഷിപ്പിച്ചാൽ എന്തായിരിക്കും മറുപടി? വ്യത്യസ്തമായ ഡേറ്റിംഗ് അനുഭവങ്ങൾ പങ്കുവെക്കുന്നതിനായുള്ള  ഒരു ഫേസ്ബുക്ക് പേജിൽ കഴിഞ്ഞ ദിവസം കൗതുകകരമായ ഒരു വാർത്ത റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. ഡേറ്റ് ചെയ്തതിൽ 50 സ്ത്രീകൾ തന്നോടൊപ്പമുള്ള ഡേറ്റിം​ഗ് മോശമാണെന്ന് അഭിപ്രായപ്പെട്ടതിന് അവർക്കെതിരെ കാമുകൻ നിയമനടപടികൾ സ്വീകരിച്ചതായാണ് റിപ്പോർട്ട്.

ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, യുഎസിലെ കാലിഫോർണിയയിൽ നിന്നുള്ള സ്റ്റുവർട്ട് ലൂക്കാസ് മുറെ എന്ന വ്യക്തിയാണ് താനുമായി ഡേറ്റിം​ഗ് നടത്തിയ 50 സ്ത്രീകൾക്കെതിരെ കേസ് കൊടുത്തത്. ഇവരുടെ പരാമർശം തനിക്ക് മാനഹാനിയുണ്ടാക്കിയെന്നും അതിനാൽ നഷ്ടപരിഹാരമായി 2.6 മില്യൺ ഡോളർ (ഏകദേശം 21.60 കോടി രൂപ) വേണമെന്നുമാണ് സ്റ്റുവർട്ട് ലൂക്കാസ് മുറെയുടെ ആവശ്യം. 

Latest Videos

undefined

2022 -ൽ ന്യൂയോർക്ക് സിറ്റിയിൽ ആരംഭിച്ച ഒരു സ്വകാര്യ ഫേസ്ബുക്ക് ഗ്രൂപ്പിലാണ് യുവതികൾ ഇയാൾക്കെതിരെ പരാമർശം നടത്തിയത്. സ്ത്രീകൾ അതത് നഗരങ്ങളിലെ ഡേറ്റിംഗ് അനുഭവങ്ങളുടെ വിശദാംശങ്ങൾ പങ്കിടുന്ന  ഗ്രൂപ്പുകളുടെ ഒരു വലിയ ശൃംഖലയുടെ ഭാഗമാണിത്. ഉദാഹരണത്തിന്, ലോസ് ഏഞ്ചൽസ് ചാപ്റ്ററിൽ മാത്രം ഏകദേശം 53,000 അംഗങ്ങൾ ഈ ​ഗ്രൂപ്പിൽ ഉണ്ട്.

കേസ് പരി​ഗണിച്ച കോടതി, മുറെയുടെ പരാതികൾ തള്ളകളയുകയും യുവതികൾക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ തന്റെ അനുഭവം മുറെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ നിരവധി പുരുഷന്മാർ ഇയാൾക്ക് പിന്തുണ അറിയിച്ചു. കേസ് അവസാനിച്ചെങ്കിലും മുറെ ഒരു ശല്യക്കാരനാണെന്ന് അഭിപ്രായപ്പെട്ട് കൊണ്ട് യുവതികളും സോഷ്യൽ മീഡിയയിൽ അഭിപ്രായ പ്രകടനവുമായി എത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!