STEM ഫീൽഡുകൾ, കൃഷി, വിദ്യാഭ്യാസം തുടങ്ങി ഇന്ത്യൻ മുസ്ലീം സ്ത്രീകൾ പ്രധാന സംഭാവനകൾ നല്‍കുന്ന ഭാവിയിലേക്കുള്ള പാത വെല്ലുവിളികൾ നിറഞ്ഞതാണ്
സമീപ വർഷങ്ങളിൽ സ്‌കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനം നേടുന്ന മുസ്ലീം പെൺകുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2019-2020 ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എജ്യുക്കേഷൻ (AISHE) പ്രകാരം മുസ്ലീം സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസ പ്രവേശനം 2014-2015ലെ 4.4 ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായി ഉയര്‍ന്നു.
നാലാമത്തെ വ്യാവസായിക വിപ്ലവത്തിന്‍റെ കൊടുമുടിയിൽ ഇന്ത്യ നിൽക്കുമ്പോൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI), ഓട്ടോമേഷൻ, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയിലെ നവീകരണങ്ങളാണ് ഭാവിയെ നിര്‍വചിക്കുകയെന്നാണ് വ്യക്തമാകുന്നത്. ഇന്ത്യൻ മുസ്ലീം സ്ത്രീകൾക്ക് ഈ മേഖലകളിൽ പ്രധാന പങ്കാളികളാകാൻ കഴിയും. സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) എന്നിവയിൽ കൂടുതൽ സ്ത്രീകളെ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നത് വൈവിധ്യമാർന്ന ശബ്‍ദങ്ങൾ ഇന്ത്യയിലെ സാങ്കേതികവിദ്യയുടെ ഭാവി രൂപപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കും. ആഗോളതലത്തിൽ, STEM തൊഴിൽ ശക്തിയിൽ 30 ശതമാനത്തില്‍ താഴെ മാത്രം സ്ത്രീകളാണ് ഉള്ളത്. എന്നാൽ ഇന്ത്യയില്‍ ഈ സംഖ്യകൾ ഗണ്യമായി ഉയരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
undefined
STEM ഫീൽഡുകൾ, കൃഷി, വിദ്യാഭ്യാസം തുടങ്ങി ഇന്ത്യൻ മുസ്ലീം സ്ത്രീകൾ പ്രധാന സംഭാവനകൾ നല്‍കുന്ന ഭാവിയിലേക്കുള്ള പാത വെല്ലുവിളികൾ നിറഞ്ഞതാണ്. സാമൂഹിക തടസങ്ങൾ, വിഭവങ്ങളിലേക്കുള്ള പരിമിതമായ പ്രവേശനം, നേതൃസ്ഥാനങ്ങളിലെ സ്ത്രീകളുടെ പ്രാതിനിധ്യം എന്നിവ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാലും മുന്നോട്ടുള്ള പാത വാഗ്ദാനങ്ങൾ നിറഞ്ഞതാണ്. വിദ്യാഭ്യാസത്തിൽ നിക്ഷേപം നടത്തുന്നതിലൂടെയും നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഇന്ത്യൻ മുസ്ലീം സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് രാജ്യത്തിന്‍റെ ഭാവി രൂപപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാൻ കഴിയും.
മാറ്റങ്ങളോട് പൊരുത്തപ്പെടാനും പുതുമകൾ സ്വീകരിക്കാനും സഹാനുഭൂതിയോടെയും സഹിഷ്ണുതയോടെയും നയിക്കാൻ കഴിയുന്നവരായിരിക്കും രാജ്യത്തിന്‍റെ ഭാവിയെ രൂപപ്പെടുത്തുക. നേതൃപാടവത്തിന്‍റെ സമ്പന്നമായ ചരിത്രവും പുരോഗമനപരമായ വിദ്യാഭ്യാസം നേടുന്നതിനുള്ള പരിശ്രമങ്ങളും ഇന്ത്യൻ മുസ്ലിം സ്ത്രീകളെ ഈ പരിവർത്തനത്തിന്‍റെ കേന്ദ്ര ബിന്ദുവാക്കി മാറ്റുന്നു.
ദില്ലി എസ്പിഎം കോളജിലെ അസോസിയേറ്റ് പ്രഫസറായ ഡോ. ആമിന മിര്‍സയാണ് ലേഖിക